Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Sunday 4 February 2018

IP service

ചക്കയിൽ നിന്ന് ഒരു മൂല്യവർധിത ഉൽപന്നം ഉണ്ടാക്കാൻ അങ്കിൾ ജോബിനറിയാം. പരമ്പരാഗത 'മുത്തശ്ശി വിഭവങ്ങളിൽ' നിന്ന് വ്യത്യസ്തമായ രുചി. ഇതിന് *ചുളമധുരം* എന്നു പേരിട്ടു. വീട്ടിൽ വിരുന്നുകാർ കൂടി.

എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വീടിനോട് ചേർന്ന് ഒരു തട്ടുകട തുടങ്ങി. *ജാക്ക് പോട്ട്* എന്ന പേരിൽ.  പ്രധാന വിഭവം ചുള മധുരം തന്നെ. വിദൂര ദിക്കുകളിൽ നിന്നു പോലും ആളുകളെത്തിത്തുടങ്ങി.
അതിനിടെ പുതിയ പ്രശ്നം. എല്ലാ കാലത്തും ചക്ക കിട്ടുന്നില്ല. പ്രൊഫസർ കുഞ്ഞാലിയുടെ ഉപദേശപ്രകാരം വലിയ (ഫീസറുകൾ ഓർഡർ ചെയ്തു വരുത്തിച്ചു.
📈ഇപ്പോൾ അങ്കിൾ ജോബിന്റെ ജാക്ക് പോട്ട് വലിയ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. വ്യത്യസ്തമായ നൂറിൽ പരം ഉൽപന്നങ്ങൾ . പല നാടുകളിൽ നിന്നായി എല്ലാ സീസണിലും ചക്കകൾ ലഭിക്കുന്നുണ്ട്. വിശേഷ ഇനം പ്ലാവുകൾ കൃഷി ചെയ്ത വലിയ തോട്ടങ്ങളും ഇപ്പോൾ അങ്കിൾ ജോബിനുണ്ട്. കടയിലും തോട്ടത്തിലുമായി ധാരാളം ജോലിക്കാർ.

🚗ഒരു ദിവസം ഉച്ചയോടടുത്ത സമയം. ഒരു ബെൻസ് കാർ ജാക്ക് പോട്ടിനു മുന്നിൽ ബ്രേക്കിട്ടു. ഒരു തടിയൻ പുറത്തിറങ്ങി. ഒരു നോട്ടീസ് നൽകി.

*ജാക്ക് പോട്ട് എന്ന പേരിൽ ഒരു കമ്പനി DC സ്ക്വയറിൽ പ്രവർത്തിക്കുന്നു. ചുളമധുരം അടക്കം ധാരാളം ഉൽപന്നങ്ങൾ ഈ കമ്പനി നിർമിക്കുന്നു. അതിനാൽ താങ്കൾ ഈ പേരുകൾ ഉപയോഗിക്കുന്നതും ഉൽപന്നങ്ങൾ നിർമിക്കുന്നതും ഉടൻ നിർത്തിവെക്കുക. അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും*

നോട്ടീസ് വായിച്ച ശേഷം അങ്കിൾ ജോബ് കാറിന്റെ പിൻസീറ്റിലേക്ക് നോക്കി. കോങ്കണ്ണൻ അപ്പു രാജ്! തന്റെ ആദ്യത്തെ ജോലിക്കാരൻ!

😣ജാക്ക് പോട്ടിന്റെ ഷട്ടർ താഴ്ന്നു. അങ്കിൾ ജോബും  ജോലിക്കാരും പെരുവഴിയിൽ. അധികം വൈകിയില്ല. അങ്കിൾ ജോബിന്റെ ജോലിക്കാരെയെല്ലാം DC സ്ക്വയറിലെ ജാക്ക് പോട്ട് കമ്പനി ചാക്കിട്ടു പിടിച്ചു. *കശണ്ടിത്തലയിലെ നരച്ച രണ്ടു രോമമായി അങ്കിൾ ജോബും പ്രൊഫസർ കുഞ്ഞാലിയും ബാക്കിയായി*

വിഷയം IP Service  മായി ബന്ധപ്പെട്ടതാണ്.
പ്രൊഫസർ കുഞ്ഞാലി തന്റെ ലാപ്ടോപ്പ് തുറന്നു.

www.maramiya.com
വെബ്സൈറ്റിൽ നിന്ന് കിട്ടിയ info@maramiya.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടു.

📞അധികം വൈകിയില്ല. Maramiya IP Services ന്റെ സ്റ്റാഫ് മിസ്റ്റർ ഷംനാസ് പ്രൊഫസർ കുഞ്ഞാലിയെ നേരിട്ടു വിളിച്ചു. കാര്യങ്ങൾ അന്വേഷിച്ചു. 
രണ്ടു ദിവസം കഴിഞ്ഞു. പ്രൊഫസർ കുഞ്ഞാലിക്ക് വിശദമായ ഒരു ഇമെയിൽ സന്ദേശം .

📩DC സ്ക്വയറിലെ ജാക്ക് പോട്ടിന്  ടാക്സ് രജിസ്ട്രേഷൻ മാത്രമെ  ഉള്ളൂ. *Trade Mark, Trade Name* ഇല്ല. അതിന്റെ *ഉൽപന്നങ്ങൾക്ക്  പേറ്റന്റ്* രജിസ്ട്രേഷനും ഇല്ല.  നിങ്ങളുടെ കമ്പനി ഉടൻ രജിസ്റ്റർ ചെയ്ത് നിങ്ങൾക്ക് ജാക്ക് പോട്ട് കമ്പനിയുമായി മുന്നോട്ടു പോകാം. ഞങ്ങൾ നിങ്ങൾക്കു വേണ്ടി ആ പേര് ബുക്ക് ചെയ്തിട്ടുണ്ട്. അനുബന്ധ രേഖകൾ ഉടൻ തയ്യാറാക്കി സമർപ്പിക്കൂ.

അധികം വൈകിയില്ല. രാജകീയ പ്രൗഢിയോടെ അങ്കിൾ ജോബിന്റെ ജാക്ക് പോട്ട് വീണ്ടും തുറന്നു.

No comments:

Post a Comment