Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Friday 25 August 2017

Safe browsing

🌐🌐🌐🌐🌐🌐🌐🌐🌐

*ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട വെബ്‌സൈറ്റുകള്‍!*

*ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കുമ്പോഴാണ് അതില്‍ നിന്നും നമ്മള്‍ പല കാര്യങ്ങളും മനസ്സിലാക്കുന്നത്. ഇന്റര്‍നെറ്റ് കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടി പല വെബ്‌സൈറ്റുകളും നമ്മെ സഹായിക്കാറുണ്ട്.*

*എന്നാല്‍ ചില വെബ്‌സൈറ്റുകള്‍ നിങ്ങള്‍ക്ക് സംശയവും പ്രശ്‌നങ്ങളും ഉയര്‍ത്താറുണ്ട്. എന്നാല്‍ ആ വെബ്‌സൈറ്റുകള്‍ക്കുളള പ്രതിവിധികള്‍

*നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ സുരക്ഷിതമായി കൈമാറാം*

*പലപ്പോഴും നിങ്ങള്‍ക്ക് ആവശ്യമുളള വിവരങ്ങള്‍ മെയില്‍ വഴിയോ വാട്ട്‌സാപ്പ് വഴിയോ ആണ് സാധാരണ അയക്കാറുളളത്, അതായത് പാസ്‌വേഡുകള്‍, അക്കൗണ്ട് നമ്പര്‍ എന്നിവയെല്ലാം.*

*എന്നാല്‍ പിന്നൊരിക്കല്‍ പാസ്വേഡുകള്‍ ദുരുപയോഗം ചെയ്യാനുളള സാധ്യത ഏറെയാണ്. ഇതിനെ കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ ഇതിനൊരു പോവഴി ഉണ്ട്. നിങ്ങള്‍ PrivateNote.comല്‍ ഷെയര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോട്ടുകള്‍ ആയി ടൈപ്പ് ചെയ്യാം. അതിനു ശേഷം 'Create note' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ലിങ്ക് ലഭ്യമാകും. ഈ ലിങ്ക് ഒരു തവണ മാത്രേമേ സ്‌ക്രീനില്‍ തെളിഞ്ഞു വരുകയുളളൂ. കൂടാതെ ഈ ലിങ്ക് എത്ര സമയത്തേക്ക് ലഭ്യമാകണം എന്ന് സെലക്ട് ചെയ്യാനുളള സൗകര്യവും വെബ്‌സെറ്റ് നല്‍കുന്നുണ്ട്.*

*ഈമെയില്‍ ഐഡി ഇല്ലാതെ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം!*

*നമുക്ക് പല വെബ്‌സൈറ്റുകളും സന്ദര്‍ശിക്കണം എങ്കില്‍ മെയില്‍ ഐഡി കൊടുക്കണം. എന്നാല്‍ അതിനു ശേഷം അനേകം സ്പാം മെയിലുകള്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്.*

*എന്നാല്‍ നിങ്ങള്‍ mailinator.com വെബ്‌സൈറ്റില്‍ 'mymail@mailinator.com' എന്ന ഫോര്‍മാറ്റില്‍ മെയില്‍ ഐഡി കൊടുത്താല്‍ പുതിയൊരു പേജില്‍ ഇന്‍ബോക്‌സ് തുറന്നു വരും. മുകളില്‍ പറഞ്ഞ മെയില്‍ ഐഡി ഉപയോഗിച്ച് നമുക്ക് ഏതു വെബ്‌സൈറ്റിലും സൈന്‍ അപ്പ് ചെയ്യാം. മെയില്‍ വേരിഫിക്കേഷന്‍ ലിങ്ക് മുകളില്‍ പറഞ്ഞ മെയില്‍ ഇന്‍ബോക്‌സില്‍ കാണുകയും ചെയ്യാം. ഇതു വഴി ഏതു വെബ്‌സൈറ്റ് വേണമെങ്കിലും സുരക്ഷിതമായി ഉപയോഗിക്കാം.

Sunday 20 August 2017

Useful applications for students

USEFUL APPLICATIONS FOR STUDENTS

Google Translate

Google Translate is a free multilingual machine translation service developed by Google, to translate text, speech, images, sites, or real-time video from one language into another. It offers a website interface, mobile apps for Android and iOS, and an API that helps developers build browser extensions and software applications. Google Translate supports over 100 languages at various levels and as of May 2013, serves over 200 million people daily. For some languages, Google Translate can pronounce translated text,highlight corresponding words and phrases in the source and target text, and act as a simple dictionary for single-word input. If "Detect language" is selected, text in an unknown language can be automatically identified. If a user enters a URL in the source text, Google Translate will produce a hyperlink to a machine translation of the website. Users can save translations in a "phrasebook" for later use. For some languages, text can be entered via an on-screen keyboard, through handwriting recognition, or speech recognition.

Google Assistant



Google Assistant is a virtual personal assistant developed by Google and announced at its developer conference in May 2016. Unlike Google Now, the Google Assistant can engage in two-way conversations. Assistant initially debuted as part of Google's messaging app Allo, and its voice-activated speaker Google Home.

Users primarily interact with the Google Assistant through natural voice, though keyboard input is also possible. In the same nature and manner as Google Now, the Assistant is able to search the Internet, schedule events and alarms, adjust hardware settings on the user's device, and show information from the user's Google account. Google has also announced that the Assistant will be able to identify objects and gather visual information through the device's camera, and support purchasing products and sending money.

GOOGLES

 
Search by taking a picture: point your mobile phone camera at a painting, a famous landmark, a barcode or QR code, a product, or a popular image. If Goggles finds it in its database, it will provide you with useful information. Goggles can read text in English, French, Italian, German, Spanish, Portuguese, Russian, and Turkish, and translate it into other languages. Goggles also works as a barcode / QR code scanner.
Features:
- Scan barcodes using Goggles to get product information
- Scan QR codes using Goggles to extract information
- Recognize famous landmarks
- Translate by taking a picture of foreign language text
- Add Contacts by scanning business cards or QR codes
- Scan text using Optical Character Recognition (OCR)
- Recognize paintings, books, DVDs, CDs, and just about any 2D image
- Solve Sudoku puzzles
- Find similar products

Gboard

 


Gboard has everything you love about Google Keyboard. Speed and reliability, Glide Typing, voice typing, and more, plus Google Search built in. No more app switching; just search and share, right from your keyboard.

Gboard Google Voice - Malayalam Typing

Install the Android app Gboard in your smart phone. Take a document to type (or use Facebook or WhatsApp) . When you type the key board will appear . Pull up from the top and get keyboard settings. Choose Google voice typing in it. After the keyboard, an icon to record the voice will appear. The default will be English. Clicking on its gear symbol you can go to the Google Voice settings. There are a lot of languages ​​in the list. Tick ​​Malayalam and uncheck the rest. Try the keyboard again, Press the record voice icon and talk malayalam, It will identity and type the same in Malayalam.

G board support Glide Typing (Type faster by sliding your finger from letter to letter) and Voice typing (Easily dictate text on the go) Gboard also has emoji search to help you find emoji faster, plus GIF search, and multilingual typing to let you switch languages on the fly.

Google Handwriting Input

 

Google Handwriting Input allows you to handwrite text on your phone or tablet in 97 languages. It supports printed and cursive writing, with or without a stylus. Google Handwriting Input also supports hundreds of emojis, so you can express yourself in any Android app.
Key features:
• A useful complement to touchscreen typing or voice input
• A fun way to enter emojis by drawing
• Useful for languages that can be challenging to type on a standard keyboard
• Works across your Android phones and tablets running Android 4.0.3 and up
• If you claim your handwriting is terrible, try it out and see if it can convince you otherwise

Google Input Tools


Google Input Tools Chrome extension allows users to use input tools in any web pages in Chrome. Google Input Tools for Windows is an input method editor which allows users to enter text in any of the supported languages using a Latin (English / QWERTY) keyboard. Users can type a word the way it sounds using Latin characters and Google Input Tools for Windows will convert the word to its native script. Available input tools include transliteration, IME, and on-screen keyboards. Google Input Tools for Windows is currently available for 22 different languages: Amharic, Arabic, Bengali, Persian, Greek, Gujarati, Hebrew, Hindi, Kannada, Malayalam, Marathi, Nepali, Oriya, Punjabi, Russian, Sanskrit, Serbian, Sinhala, Tamil, Telugu, Tigrinya and Urdu.

Features Offline Support (No internet connection is required). Word Completions (Dictionary based word completions for prefixes). Personalized Choices (Remembers user corrections along with macro and canonical support). Easy Keyboard (Dictionary-enabled keyboard to enter rare and complex words). Quick Search (Single-click web search for highlighted words). Cool Customizations (Customize candidate window size, display fonts and more)

Cam Scanner

 

Cam Scanner helps you scan, store, sync and collaborate on various contents across smartphones, tablets and computers.
Features:
*Mobile Scanner
Use your phone camera to scan receipts, notes, invoices, whiteboard discussions, business cards, certificates, etc.
*Optimize Scan Quality
Smart cropping and auto enhancing make the texts and graphics look clear and sharp 
*Quick Search 
By entering any keyword, you’ll see a list of docs with the word in their titles, notes or images (Registrants only)
*Extract Texts from Image
OCR (optical character recognition) extracts texts inside single page for further editing or .txt sharing. (Licensed only)
*Share PDF/JPEG Files
Easily share docs in PDF or JPEG format with others via social media, email attachment or sending the doc link
*Print & Fax
Instantly print out docs in CamScanner with nearby printer; directly fax docs to over 30 countries right from the app
*Collaboration
Invite friends or colleagues to view and comment on your scans in a group. (Registrants only)
*Advanced Editing
Making annotations or adding customized watermark on docs are made available for you
*Secure Important Docs
Set passcode for viewing important docs; meanwhile, when sending doc link, you can set password to protect it

How to download a you tube video

 
Methode 1 -The common way of using the free YouTube downloader: open SaveFrom.net and enter the URL address of the web page you want to download from into the field on the top of the page. Click the "Download" button on the right and you will get the list containing all available links. Choose a format and download.( or edit the URL of the you tube video by simply adding ss after www.

Example https://www.ssyoutube.com/watch?v=t6H6Pqpvlgw

Method 2 - OnlineVideoConverter.com (OVC) is a free online media conversion web application that allows you to convert and download any video link or file to various formats without the need to install any software on your computer. OVC is fully compatible with all modern browsers and has been touted online as the best online video conversion utility as it offers high quality and super fast conversions to many audio ( .mp3 / .aac / .ogg / .wma / .m4a / .flac / .wav ) and video ( .mp4 / .avi / .mpg / .mov / .wmv / .mkv / .m4v / .webm / .flv / .3gp ) formats. A wide range of online video portals are supported, including YouTube, Facebook and Dailymotion

Friday 11 August 2017

Things You Need to Do Before Selling Android Phone

Things You Need to Do Before Selling Android Phone

ഞെട്ടിക്കുന്ന കണക്കുകളുമായി അവാസ്ത്

അവാസ്ത് എന്ന സിസ്‌റ്റം സെക്യൂരിറ്റി സർവ്വീസ് പറയുന്ന ഞെട്ടിക്കുന്ന കണക്കുകൾ കേൾക്കൂ. മോബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ അവാസ്ത് അടുത്തിടെ പുറത്തു വിട്ടത്. വില്ക്കുന്നതിനു മുൻപ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും, ഫാക്ടറി റീസെറ്റ് ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവർ തെളിയിച്ചു. ഇതിനായി അവർ 20 സെക്കന്റ് ഹാൻഡ് ആൻഡ്രോയ്ഡ് മൊബൈലുകൾ വാങ്ങി. അതിൽ നിന്നും റിക്കവറി ആരംഭിച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു. ഒരിക്കൽ ഡിലീറ്റ് ചെയ്‌താൽ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല എന്ന് കരുതുന്നവരെ ഞെട്ടിച്ചു കൊണ്ട് അതിൽ നിന്നും തിരിച്ചെടുത്തത് 40000 ത്തിൽപരം ഫോട്ടോകളാണ് . തീർന്നില്ല , 750 ഇമെയിലുകൾ, 770 എസ്.എം.എസുകൾ എന്നിവയും റിക്കവർ ചെയ്തു. ഫോൺ ബുക്കിലെ കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഞെട്ടൽ അവസാനിപ്പിക്കണ്ട; ഓരോ ഫോണിന്റെയും ഉടമസ്ഥരെ തിരിച്ചറിയുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളും അവാസ്ത് തുറന്നെടുത്ത് കാണിച്ചു കൊടുത്തു. ഉടമകളായ സ്ത്രീകളുടെ സ്വന്തം നഗ്ന ചിത്രങ്ങളും, സെൽഫികളും, ഫേസ്ബുക്ക് മെസേജുകളും, വാട്സ് ആപ്പ് സന്ദേശങ്ങളും ഉൾപ്പെട്ടിരുന്നു. തീർന്നില്ല ; പലരും ഫോണിൽ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേഡുകൾ, ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇതേരീതിയിൽ തിരിച്ചെടുത്ത് ജനത്തെ ഞെട്ടിച്ചു അവർ. നിമിഷയുടെ അവസ്ഥയുമായി ഈ പരീക്ഷണത്തെ ചേർത്തു വായിക്കൂ. ആരാണ് വില്ലൻ ?

വിൽപ്പന പോട്ടെ , മോബൈല്‍ സര്‍വീസ് സെന്ററില്‍ ചെന്നാലും ഒരു ചെറിയ തകരാറ് ആണെങ്കില്‍ പോലും ഫോണ്‍ അവര്‍ വാങ്ങി വച്ചിട്ട് നാളെ വരൂ,നോക്കി വച്ചേക്കാം എന്ന പതിവ് മറുപടിയാണവര്‍ നമുക്ക് തരിക. ഒരു പക്ഷേ തിരക്കു കൊണ്ടായിരിക്കാം അവര്‍ അങ്ങിനെ പറയുന്നത്. പക്ഷെ അതിനു പിന്നിലും ചില ചതിക്കുഴികള്‍ ഉണ്ട്. അപ്പോൾ പിന്നെ വിൽക്കുന്ന ഫോൺ എത്ര മാത്രം നമ്മൾ സൂക്ഷിക്കണം ? ഇതിനായി സോഫ്റ്റ് വെയറുകൾ ഉണ്ടെങ്കിലുംഅവ പൂണ്ണമായി സുരക്ഷിതമല്ല. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി?

ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാർഗങ്ങൾ പരിശോധിക്കാം. അതായത് ഫോൺവിൽക്കുന്നതിനു മുൻപ് നിർബന്ധമായും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

1. ഫോൺ എൻക്രിപ്റ്റ് ചെയ്യുക.

ഉപദേശം കിട്ടിയതനുസരിച്ച് സാധാരണ എല്ലാവരും ഫാക്ടറി റീസെറ്റ് ചെയ്യുന്നതിലാവും ആദ്യം ശ്രദ്ധിക്കുക. എന്നാൽ ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുൻപ് ആദ്യം നിങ്ങളുടെ ഫോൺ എൻക്രിപ്റ്റ് ചെയ്യണം. എൻക്രിപ്റ്റ് ചെയ്യുമ്പോൾ ഫോണിലെ വിവരങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് മനസിലാക്കാൻ കഴിയാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാൽ ഫാക്ടറി റീസെറ്റ് വഴി മുഴുവൻ ഡാറ്റയും മാഞ്ഞു പോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാൻ ഒരു സ്പെഷ്യൽ കീ ആവശ്യമായി വരും. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെവിവരങ്ങൾ എന്നും സുരക്ഷിതമായിരിക്കും. ഒരു ആൻഡ്രോയ്ഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ setting>Securtiy-> Encrypt phone അമർത്തുക. ഇത് ഓരോ ഫോണിലുംഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക. ആവശ്യമെങ്കിൽ വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം തേടുക. ആവശ്യമെങ്കിൽ മാത്രം.

2. ഫാക്ടറി റീസെറ്റ് ചെയ്യുക

അടുത്തതായി ഫോണിനെ ഫാക്ടറി റീസെറ്റിനു വിധേയമാക്കുക. ഇതിനായി settings> Backup & reset>Factory data reset തിരഞ്ഞെടുക്കുക. ഓർക്കുക, ഫാക്ടറി റീസെറ്റ് ചെയ്താൽ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞു പോകും. അതിനാൽ ആവശ്യമുള്ള ഡാറ്റ കമ്പ്യൂട്ടറിലേക്ക് ആദ്യമേ ബാക്കപ്പ് ചെയ്തു വെക്കണം.

3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി കോൺടാക്ടുകളും, വ്യാജ ഫോട്ടോകളും, വീഡിയോകളും ആണ്. ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങൾക്കു ഡമ്മിയായി ഉപയോഗിക്കാം.എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണിൽ കുത്തി നിറക്കുക. മെമ്മറി ഫുൾ ആക്കിയാൽ അത്രയും നല്ലത്.

4. വീണ്ടും ഒരു തവണ കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക

ഇത്രയുമായാൽ ഫോൺ ഒരു പ്രാവശ്യം കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക. അപ്പോൾ നിങ്ങൾ മുമ്പ് ഫോണിൽ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയിൽ ഒരാൾ നിങ്ങളുടെ ഫോൺ റിക്കവർ ചെയ്യാൻ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാൾക്ക് കിട്ടൂ. എന്നുപറഞ്ഞാൽ നിങ്ങൾ സുരക്ഷിതരായി എന്നർത്ഥം.

ഇനി സമയമുണ്ടെങ്കിൽ ഒരു തവണ കൂടി ഈ സ്റ്റെപ്പുകൾ ഒരിക്കൽ കൂടി ആവർത്തിക്കുക. കുറെ തവണ ഫാക്ടറി റീസെറ്റ് ചെയ്യാമോ എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ട്. അത് എത്ര തവണ ആയാലും കുഴപ്പമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഫാക്ടറി റീസെറ്റ് കൊണ്ട് മാത്രം പ്രയോജനമില്ല എന്ന് മാത്രം.