Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Friday 29 June 2018

Aadhar card

​ഇന്ന് നമ്മുടെ എല്ലാ ആവശ്യങ്ങള്ക്കും ആധാര് കാര്ഡ് അത്യാവശ്യമാണ്. ആധാര് കാര്ഡിലെ വിശദാംശങ്ങള് ഒരിക്കലും തെറ്റാന്പാടില്ല. എന്നാല് ആധാര് കാര്ഡ് കിട്ടിക്കഴിഞ്ഞാല് ധാരാളം കാഡുകളില് തെറ്റുകള് കാണാറുണ്ട്.ഇപ്പോള് ആധാര് കാര്ഡിലെ എല്ലാ തെറ്റുകളും ഓണ്ലൈന് വഴി തന്നെ നിങ്ങള്ക്കു തിരുത്താവുന്ന സംവിധാനം UIDAI നല്കിയിട്ടുണ്ട്. നിങ്ങള് യുഐഡിഎഐ വെബ്‌സൈറ്റില് സന്ദര്ശിച്ചാല് ആധാര് കാര്ഡിലെ മിക്ക തെറ്റുകളും വീട്ടിലിരുന്നുതന്നെ തിരുത്താവുന്നതാണ്.ഇന്നു നമുക്ക് ഇവിടെ നോക്കാം, ആധാര് കാര്ഡിലെ അഡ്രസ് ഓണ്ലൈനായി എങ്ങനെ തിരുത്താമെന്ന്. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള് പാലിക്കുക.ആദ്യം നിങ്ങള് UIDAI വെബ്‌സൈറ്റിലേക്ക് പോവുക.യുഐഡിഎഐ വെബ്‌സൈറ്റില് നിങ്ങള് 'Address Update Request' ഓണ്ലൈന് എന്നതില് ക്ലിക്ക് ചെയ്യുക. ഒരു വെബ്‌പേജ് പുതിയ ടാബില് തുറന്നു വരും. ഇനി താഴെയുളള നിര്ദ്ദേശങ്ങള് പാലിച്ചതിനു ശേഷം 'Proceed'-ല് ക്ലിക്ക് ചെയ്യുക.അടുത്തതായി ആധാര് കാര്ഡ് വിലാസം, ഏരിയ പിന്കോഡ് വഴിയോ അല്ലെങ്കില് വിലാസം വഴിയോ തിരുത്തേണ്ടതെന്ന് തീരുമാനിക്കുക.അടുത്ത പേജില് ആവശ്യമായ വിശദാംശങ്ങള് പൂരിപ്പിച്ചതിനു ശേഷം 'Submit'-ല് ക്ലിക്ക്ചെയ്യുക.ക്ലിക്ക് ചെയ്തതിനു ശേഷം, ആധാര് കാര്ഡിലെ വിലാസം മാറ്റുന്നതിന് ഇപ്പോള് ശരിയായ മേല്വിലാസത്തിന്റെ തെളിവ് നല്കേണ്ടതാണ്. അതിനയി പാസ്‌പോര്ട്ട്, ഇന്ഷുറന്സ് പോളിസി, ക്രഡിറ്റ് കാര്ഡ് സ്‌റ്റേറ്റ്‌മെന്റ്, ടെലിഫോണ് ബില് (ലാന്റ് ലൈന്), വസ്തുവക ടാക്‌സ് രസീതുകള് എന്നിവ ഐഡി പ്രൂഫായി നല്കാം.BPO സേവനദാദാവിനെ തിരഞ്ഞെടുക്കുക എന്നതാണ് അവസാന ഘട്ടം. സേവനദാദാക്കളുടെ പേരിനു സമീപമുളള റേഡിയോ ബട്ടണില് ക്ലിക്ക് ചെയ്യുക തുടര്ന്ന് 'Submit' എന്നതിലും ക്ലിക്ക് ചെയ്യുക.നിങ്ങള് നല്കിയ വിശദാംശങ്ങള് ശരിയാണോ എന്ന് ഒരിക്കല് കൂടി ഉറപ്പു വരുത്തുക.
നിങ്ങളുടെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി UIDAI വെബ്‌സൈറ്റില് നിന്നും ഡൗണ്ലോഡ് ചെയ്യാം

ആധാര് അല്ലെങ്കില് യൂണീക് ഐഡന്റിറ്റി നമ്പര് (UID) എന്നത് ഒരു ഇന്ത്യന് പൗരന്റെ ബയോമെട്രിക് വിവരങ്ങള് അടങ്ങിയ രേഖയാണ്. യുണീക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് രാജ്യത്ത് ആധാര് കാര്ഡുകള് വിതരണം ചെയ്യുന്നത്.നിലവില് ആധാര് എന്നത് ഇന്ത്യാക്കരുടെ അടിസ്ഥാന തിരിച്ചറിയല് രേഖയായി മാറിയിരിക്കുകയാണ്. ഇപ്പോള് UIDAI പുതിയൊരു സവിശേഷതയുമായി എത്തിയിരിക്കുന്നു. അതായത് നിങ്ങളുടെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി ഇനി മുതല് UIDAI വെബ്‌സൈറ്റില് നിന്നു തന്നെ ഡൗണ്ലോഡ് ചെയ്യാം. പാസ്‌പോര്ട്ട്, വിസ തുടങ്ങിയ സേവനങ്ങള്ക്ക് അപേക്ഷിക്കുന്ന വ്യക്തികള്ക്ക് താമസ സ്ഥലം സ്ഥിരീകരിക്കേണ്ടതുണ്ട്. അവര്ക്ക് ഇത് വളരെ ഏറെ ഉപയോഗപ്രദമാകും.ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി എന്ന സവിശേഷത ഇപ്പോള് ബീറ്റ ഘട്ടത്തിലാണ് എന്നാണ് യുഐഡിഎഐ സിഇഒ അജയ് ഭൂഷന് പാണ്ഡെ പറയുന്നത്. യുഐഡിഎഐ വെബ്‌സൈറ്റില് നിന്നും ഇത് ഡൗണ്ലോഡ് ചെയ്ത്, വിലാസം കൂടാതെ മറ്റു വിശദാംശങ്ങള് എന്നിവക്കായി ഉപയോഗിക്കാം.

ആധാർ ഉപയോഗം

ഇതു കൂടാതെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി തെഴിലവസരങ്ങള്, ആനുകൂല്യങ്ങള്, സ്‌കൂള് പ്രവേശനം എന്നിവയ്ക്കും പ്രയോജനകരമാണ്. ഇങ്ങനെയുളള മിക്ക കാര്യങ്ങള്ക്കും കഴിഞ്ഞ ഒന്നോ രണ്ടോ വര്ഷത്തെ വിലാസം നല്കണമെന്നാണ് നിയമം. UIDAI സോഴ്‌സ് പ്രകാരം, ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി നിങ്ങള് അപ്‌ഡേറ്റ് ചെയ്ത തീയതി അനുസരിച്ചാണ് നല്കുന്നത്. പേര്, ജനനതീയതി, വിലാസം, ഇമെയില് ഐഡി എന്നങ്ങനെ നിങ്ങള്ക്ക് ആവശ്യമുളള എന്തു കാര്യങ്ങള് വേണമെങ്കിലും ആധാര് കാര്ഡില് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി എങ്ങനെ ഡൗണ്ലോഡ് ചെയ്യാമെന്നു നോക്കാം?
ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി എന്ന ഫീച്ചര് നിങ്ങള്ക്ക് ഉപയോഗിക്കണമെങ്കില് ആദ്യം നിങ്ങള് UIDAI വെബ്‌സൈറ്റായ www.uidai.gov.in എന്നതിലേക്ക് സന്ദര്ശിക്കേണ്ടതാണ്. അവിടെ Aadhaar Update History എന്നു കാണുന്നതില് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഒരു പേജ് തുറന്നു വരും. ആ പേജില് നിങ്ങള് ആധാര് നമ്പര്, വെര്ച്ച്വല് ഐഡി (VID) കൂടെ സെക്യൂരിറ്റി ക്യാപ്ചയും പൂരിപ്പിക്കേണ്ടതാണ്.
OTP
ഇത്രയും ചെയ്തു കഴിഞ്ഞാല് നിങ്ങള് രജിസ്റ്റര് ചെയ്തിരിക്കുന്ന മൊബൈല് നമ്പറിലേക്ക് ഒരു OTP ലഭിക്കും. ഈ OTP എന്റര് ചെയ്തു കഴിഞ്ഞാല് നിങ്ങളുടെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി കാണാം. വേണമെങ്കില് അപ്‌ഡേറ്റ് ഹിസ്റ്ററി പ്രിന്റും എടുക്കാം.
മറ്റൊരു സവിശേഷത
ആധാര് ഉടമകള്ക്ക് മറ്റൊരു സവിശേഷതയും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, 12 അക്ക UID നമ്പറില് പ്രവേശിക്കുന്നതിലൂടെ ആധാര് ഉടമകള്ക്ക് മറ്റൊരു വ്യക്തി ഡേറ്റ ബേസില് നിലവിലുണ്ടോ എന്നും പരിശോധിക്കാം. എന്നാല് ഇതിന് ആ വ്യക്തിയുടെ പല ഡെമോഗ്രാഫിക് ഡേറ്റകളും ചോദിക്കുന്നതാണ്.

Monday 25 June 2018

IT-ഇന്റർനെറ്റ് ഇല്ലാതെ തന്നെ ബ്രൗസ് ചെയ്യാൻ പറ്റുന്ന ഒരു സംവിധാനവുമായി ഗൂഗിൾ ക്രോം

ഇന്റർനെറ്റ് ഇല്ലാതെ തന്നെ ബ്രൗസ് ചെയ്യാൻ പറ്റുന്ന ഒരു സംവിധാനവുമായി ഗൂഗിൾ ക്രോം. ദിവസവും ഒരു ജിബി ഒന്നര ജിബി രണ്ടു ജിബി ഒക്കെ ഡാറ്റ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ, അവയൊന്നും ഒന്നിനും തികയാത്ത അവസ്ഥയാണ് പലർക്കും.
ഒന്നോ രണ്ടോ സിനിമകൾ കണ്ടുകഴിയുമ്പോളേക്കും ആ രണ്ടു ജിബിയും തീർന്നിട്ടുണ്ടാകും. പിന്നീട് വല്ല വാർത്തകളോ ലേഖനങ്ങളോ ഒക്കെ വായിക്കാം എന്ന് കരുതി നെറ്റിൽ കയറുമ്പോൾ ആയിരിക്കും ഇന്റർനെറ്റ് തീർന്ന വിവരം അറിയുക. ഇതിനൊരു പരിഹാരവുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്.
ആൻഡ്രോയ്ഡ് ഫോണുകൾക്കുള്ള ഗൂഗിൾ ക്രോം ആപ്പിൽ ആണ് ഈ സേവനം ലഭ്യമായിരിക്കുന്നത്. ഇതുപ്രകാരം ഗൂഗിൾ ക്രോം നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന വെബ്സൈറ്റുകൾ, ഗൂഗിൾ ന്യൂസിൽ നിങ്ങൾ മുൻഗണന കൊടുത്ത വിഷയങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള വെബ് പേജുകൾ നെറ്റ് ഉള്ള സമയത്ത് തനിയെ ലോഡ് ചെയ്യപ്പെടും. ഇന്ത്യ അടക്കം 100 രാജ്യങ്ങളിലാണ് വ്യാഴാഴ്ച ഗൂഗിൾ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്.
എങ്ങനെ ഉപയോഗിക്കാം?
നെറ്റ് വേണ്ട എന്ന് തീർത്ത് പറഞ്ഞാൽ ശരിയാവില്ല. കാരണം വൈഫൈ ഇന്റർനെറ്റ് കണക്ഷൻഉള്ള സമയത്ത് നമ്മുടെ അഭിരുചിക്ക് അനുസരിച്ചുള്ള വെബ് പേജുകൾ ഗൂഗിൾ ക്രോം ലോഡ് ചെയ്യും. ഇത് ക്രോം തുറന്ന് അതിൽ മൂന്ന് കുത്തുകളുള്ള മെനു എടുത്ത് അതിൽ ഡൗൺലോഡിൽ പോയാൽ Popular pages from Chrome എന്ന ലേബൽ കാണാം. അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്നനിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റുകളിൽ നിന്നുള്ള പേജുകൾ ലോഡ് ചെയ്യപ്പെട്ടതായി കാണാം. ഇത് നിങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലാതെതന്നെ ഉപയോഗിക്കാം.ഇന്റർനെറ്റ് സേവനം അധികം എത്താത്ത സ്ഥലങ്ങളിൽ, ഇന്റർനെറ്റ് ഉണ്ടെങ്കിൽ തന്നെ ആവശ്യത്തിന് വേഗത ഇല്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഇന്റർനെറ്റ് ഉപയോഗം സുതാര്യമാക്കുന്നതിന് പല പദ്ധതികളും ഗൂഗിൾആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള ഒരുപിടി രാജ്യങ്ങളിൽ ഇത്തരത്തിൽ പല സേവനങ്ങളും ഗൂഗിൾ അവതരിപ്പിച്ചിട്ടുമുണ്ട് വിജയിപ്പിച്ചിട്ടുമുണ്ട്. ക്രോം ഡാറ്റ സേവർ, ഗൂഗിൾ മാപ്‌സ് ഓഫ്‌ലൈൻ, യുട്യൂബ് ഓഫ്‌ലൈൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇത്തരത്തിലുള്ള ആശയമാണ് പ്രാവർത്തികമാക്കുന്നത്.