Monday, 25 May 2020
ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ 'ജെയില്‍ ബ്രേക്ക് ടൂള്‍' പുറത്തിറക്കി ഹാക്കര്‍മാർ
Sunday, 24 May 2020
Friday, 22 May 2020
Google lense
വാട്‌സാപ്പ് വെബ് എന്ത് ? -കമ്പ്യൂട്ടറില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത് എങ്ങനെയെന്നറിയാം
Wednesday, 10 April 2019
Akshaya Centre
പൊതുജന താല്പര്യാർത്ഥം !!
1 .https://edistrict.kerala.gov.in
അവിടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്ക്ക് സ്വന്തമായി ഈ വെബ്സൈറ്റ് വഴി ഒരു ലോഗിൻ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം നിങ്ങള്ക്ക് തന്നെ ചെയ്യാം . നിങ്ങളുടെ അപ്പ്ലിക്കേഷനുകളിൽ കൂടുതൽ വിവരങ്ങൾ നിങ്ങളിൽ നിന്ന് ആവശ്യമുണ്ടേൽ ബന്ധപ്പെട്ട ഓഫീസർമാർ കമെന്റ്സ് സെക്ഷനിൽ അത് രേഖപ്പെടുത്തും , ആവശ്യമുള്ള സെര്ടിഫിക്കറ്റുകൾ നിങ്ങള്ക്ക് വീണ്ടും അപ്‌ലോഡ് ചെയ്യാം .
Saturday, 30 March 2019
YONO CASH
*YONO CASH*
ഇന്ത്യൻ ബാങ്കിങ് രംഗത്ത് SBI തുടങ്ങി വെക്കുന്ന വിപ്ലവകരമായ മാറ്റമാണ് YONO CASH
*ഉപയോഗങ്ങൾ*
1. സ്വന്തം മൊബൈൽ കയ്യിലുണ്ടെങ്കിൽ ഇന്ത്യയിലെ ഏത് SBI ATM ൽ നിന്നും നമുക്ക് പണം പിൻവലിക്കാം. പേഴ്സ് മറന്നു പോയി ATM മറന്ന് പോയി എന്നുള്ള ടെൻഷനുകൾ ഇനി വേണ്ട.
2.നമ്മുടെ പ്രിയപ്പെട്ടവർക്ക് പണം അയച്ചു കൊടുക്കുവാൻ ഇനി അക്കൗണ്ടോ ട്രാൻസ്‌ഫെറോ ഒന്നും വേണ്ട.
*ഇതൊക്കെ എങ്ങനെയെന്ന് നോക്കിയാലോ ?*
1.YONO APP open ചെയ്യുക
2.അതിലെ home page ൽ തന്നെ താഴെയായി ഉള്ള yono cash എന്ന option click ചെയ്യുക
3.Enter amount (500ന്റെ multiples മാത്രം)
4.ഇപ്പോൾ 6 അക്കമുള്ള ഒരു രഹസ്യ നമ്പർ നൽകാൻ app ആവശ്യപ്പെടും
5.I agree option tick ചെയ്ത് confirm നൽകുക.
*"സംഭവം കഴിഞ്ഞു"*
ഉടൻ തന്നെ 6 അക്കമുള്ള ഒരു transaction number കൂടി നമുക്ക് SMS ആയി ലഭിക്കുന്നതാണ്.
*ഇനി ATM ൽ ചെയ്യേണ്ടത് നോക്കാം*
1.ATM സ്‌ക്രീനിൽ വലത് വശത്തു താഴെയായി കാണുന്ന yono cash or Card Less txn എന്ന option click ചെയ്യുക.
2.SMS ആയി ലഭിച്ച transaction number നൽകുക.
3.തുക നൽകുക (മുഴുവൻ തുകയും ഒരുമിച്ച് മാത്രമേ എടുക്കാൻ കഴിയൂ)
4.APPൽ നമ്മൾ ഉണ്ടാക്കിയ 6 അക്ക രഹസ്യ നമ്പർ നൽകുക.
5.confirm ചെയ്യാൻ Yes കൊടുക്കുക.
*"Collect your cash from ATM"*
*പരിധികളും ചാർജുകളും*
1.നിലവിൽ yono cash നു യാതൊരുവിധ ചാർജുകളും ബാങ്ക് ഈടാക്കുന്നില്ല.
2.500 ന്റെ ഗുണിതങ്ങളായ തുക മാത്രമേ പിൻവലിക്കാൻ കഴിയൂ.
3.ഒരു തവണത്തെ പരമാവധി തുക 10,000 രൂപയും ഒരു ദിവസത്തെ പരമാവധി തുക 20,000 രൂപയും ആണ്.
4.ഓരോ ട്രാന്സാക്ഷനും App ൽ ചെയ്ത് ,30 മിനിറ്റ് വരെയാണ് ATM ൽ നിന്ന് എടുക്കാൻ കഴിയുന്നത്.
*പരിമിതികൾ*
1
.ATM CARD issue ആയ അക്കൗണ്ടിൽ നിന്ന് മാത്രമേ yono cash വഴി പണമെടുക്കാൻ കഴിയൂ.
.Partial withdrawal not allowed.Yono app ൽ ചെയ്‌ത അതെ തുക തന്നെ ആണ് ATM ൽ നൽകേണ്ടത്.
*ഒരു പ്രധാന സംശയം*
Yono cash വഴി ചെയ്യുകയും ചെയ്‌തു 30മിനിറ്റിനുള്ളിൽ ATM ൽ പോയി പണം എടുക്കാനും സാധിച്ചില്ല.ഇനി cash തിരിച് കിട്ടാൻ ബാങ്കിൽ പോയി പരാതി കൊടുക്കേണ്ടി വരുമോ??
Yono cash വഴി ചെയ്യുന്ന txn ൽ ATM ൽ നിന്ന് പണം എടുക്കുമ്പോൾ മാത്രമേ അക്കൗണ്ടിൽ അത് debit ആകുകയുള്ളു.അതിനാൽ യാതൊരു വിധ ടെൻഷനുകളും വേണ്ട.
*എന്ത് കൊണ്ട് YONO CASH സുരക്ഷിതം*
1. ATM Card ഉപയോഗിച്ചുള്ള ഇടപാട് അല്ലാത്തതിനാൽ ഒരു രീതിയിലും നമ്മുടെ വിവരങ്ങൾ ATM ൽ നിന്ന് മറ്റുള്ളവർക്ക് ചോർത്താൻ കഴിയില്ല.
2.ഓരോ ട്രാന്സാക്ഷനും വേറെ വേറെ രഹസ്യ നമ്പറുകൾ ആയതിനാൽ safety വീണ്ടും കൂടുന്നു.
3.ATM card ,PIN ഇവയെ പറ്റി ചിന്തിക്കേണ്ടി പോലും വരുന്നില്ല.
*ഒരു real life ഉദാഹരണം കൂടി*
ആന്ധ്രയിൽ പഠിക്കാൻ പോയ മകൾ പേഴ്സും അതിലുള്ള ATM ഉം ക്യാഷും നഷ്ടപ്പെട്ട് വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. അത്യാവശ്യമായി പണം കുട്ടിക്ക് എത്തിക്കുകയും വേണം.??
Yono cash ലൂടെ നമുക്ക് ഒരു മാർഗം നോക്കാം
Yono app വഴി ചെയ്ത് ലഭിച്ച രഹസ്യ നമ്പരും txn നമ്പരും തുകയും കുട്ടിക്ക് പറഞ്ഞു കൊടുക്കുക. എല്ലാ നാട്ടിലും SBI ATM ഉണ്ട്. കുട്ടിക്ക് മിനിറ്റുകൾക്കുളിൽ ആ പണം ATM ൽ നിന്ന് ലഭിക്കുന്നു.
Sunday, 14 October 2018
*ഈ 10 കാര്യങ്ങൾ ഉടൻ തന്നെ സ്മാർട്ഫോണുകളിൽ നിന്നും ഇല്ലാതാകും!!*
സ്മാർട്ഫ്നുകളിൽ നിത്യേനെയെന്നോണം വ്യത്യസ്തങ്ങളായ പല പുതിയ സൗകര്യങ്ങളും സവിശേഷതകളും വന്നുകൊണ്ടിരിക്കുകയാണല്ലോ.. ഫിംഗർപ്രിന്റുംഫേസ് അൺലോക്കും തുടങ്ങി നാലും അഞ്ചും ക്യാമറകളിൽ വരെയെത്തിനിൽക്കുന്നു കാര്യങ്ങൾ. ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെ പണ്ട് നമ്മുടെയൊക്കെ ഫോണുകളിൽ ഉണ്ടായിരുന്ന നമ്മൾ നിത്യമായി ഉപയോഗിച്ചുകൊണ്ടിരുന്ന പല സൗകര്യങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെ നാളെ എന്തൊക്കെയായിരിക്കും നമ്മുടെ സ്മാർട്ഫോണുകളിൽ നിന്നും ഇല്ലാതാക്കുക എന്ന് നോക്കുകയാണ് ഇന്നിവിടെ.
*ഫിംഗർപ്രിന്റ് സ്‌കാനർ*
ഇത് ഇപ്പോൾ തന്നെ പല ഫോണുകളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. പകരം ഫേസ് അൺലോക്ക്, ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് പുതിയ അൺലോക്കിങ് സംവിധാനങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. ആപ്പിളിന്റെ പുതിയ ഫോണുകളിൽ ഫിംഗർ പ്രിന്റ് സ്‌കാനർ ഇല്ല എന്നതും ഒപ്പോയും വിവോയും പോലുള്ള കമ്പനികൾ ഇൻ ഡിസ്പ്ളേ സ്മാർട്ഫോണുകൾ അവതരിപ്പിച്ചതും ഇതിലേക്ക് ചേർത്ത് വായിക്കാം.
*ഹെഡ്‍ഫോൺ ജാക്ക്*
പരമാവധി ഫോണുകൾ സ്ലിം ആക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പല പരിഷ്കാരങ്ങളും ഫോണുകളിൽ നടത്തുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഹെഡ്‌ഫോൺ ജാക്ക്. വരാനിരിക്കുന്ന വൺപ്ലസ് 6Tയെല്ലാം ഇത്തരത്തിൽ 3.5 എംഎം ഓഡിയോ ജാക്ക് ഇല്ലാതെയാണ് എത്തുന്നത്.
*സിം കാർഡ് സ്ലോട്ടുകൾ*
സിം സ്ലോട്ടുകൾ വൈകാതെ തന്നെ സ്മാർട്ഫോണുകളിൽ നിന്നും അപ്രത്യക്ഷമാകും എന്ന കാര്യം സൂചിപ്പിക്കുന്നതാണ് ആപ്പിളിന്റെ പുതിയ ഈ സിം പിന്തുണയുള്ള ഇരട്ട സിം മോഡൽ. വൈകാതെ തന്നെ സ്മാർട്ഫോണുകളും ഈ മാതൃക സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. നമ്മുടെ രാജ്യത്ത് നിലവിൽ ജിയോയും എയർറ്റലും മാത്രമാണ് ഇ സിം പിന്തുണയ്ക്കുന്നത്. വൈകാതെ തന്നെ മറ്റു കമ്പനികളും ഈ കടന്നേക്കും.
*മെമ്മറി കാർഡ് സ്ലോട്ടുകൾ*
അടുത്തതായി ഫോണുകളിൽ നിന്നും ഉടൻ ഇല്ലാതാകാൻ പോകുന്ന ഒന്നാണ് മെമ്മറികാർഡ് കാർഡ് സ്ലോട്ടുകൾ. ഇപ്പോൾ തന്നെ 512 ജിബി വരെ മെമ്മറിയുള്ള ഫോണുകൾ വിപണിയിൽ ഉണ്ട്. ഈ സ്ഥിതി തുടരും എന്നുറപ്പുള്ളതിനാൽ മെമ്മറി കാർഡ് സ്ലോട്ടുകൾ വൈകാതെ തന്നെ ഫോണുകളിൽ നിന്നും അപ്രത്യക്ഷമാകും എന്നുറപ്പിക്കാം.
*സാധാരണയുള്ള ഫോൺ ചാർജറുകൾ*
വളരെ പെട്ടന്നല്ലെങ്കിലും ഭാവിയിൽ ഇല്ലാതാകാൻ പോകുന്ന മറ്റൊന്നായിരിക്കും സാധാരണയുള്ള ഫോൺ ചാർജറുകൾ. വയർലെസ്സ് ചാർജ്ജാറുകളുടെ വരവ് തന്നെയാണ് ഇതിന് കാരണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
*സ്പീക്കറുകൾ*
വിവോ നെക്സ നെക്സ് ഫോൺ ഉപയോഗിക്കുന്നവർക്ക് അറിയാൻ പറ്റുന്ന ഒരു കാര്യമാണ് ഇയർ സ്പീക്കറുകൾ ഫോണിലെ ഡിസ്പ്ളേക്ക് ഉള്ളിൽ തന്നെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നത്. ഈ വൈദ്യം കൂടുതൽ പരിഷ്കരിക്കപ്പെടുകയാണെങ്കിൽ ഒരുപക്ഷെ നാളെ സ്‌പീക്കറുകളും ഇതുപോലെ ഡിസ്പ്ളേക്ക് ഉള്ളിൽ തന്നെ ആയേക്കും.
*വോളിയം ബട്ടണുകൾ*
അടുത്തതായി അപ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള ഒന്നാണ് ഫോണിലെ വോളിയം ബട്ടണുകൾ. ഇതിന് പകരമായി ഒരേപോലെ പവർ ബട്ടൺ ആയും വോളിയം കീ ആയും ഉപയോഗിക്കാൻ പറ്റുന്ന പവർ ബട്ടണുകൾ എത്തും.
*നിലവിലുള്ള ഫോൺ ഡിസൈൻ തന്നെ മാറിയേക്കും*
ഇന്ന് നിലവിലുള്ള ഫോണുകളുടെ ബാർ ഫോർമാറ്റ് തന്നെ ഒരുപക്ഷെ നാളെ ഇല്ലാതായേക്കാം. ഈ ആശയത്തിന് കറുത്ത കരുത്ത് പകരുന്നതാണ് ഇന്ന് നടക്കുന്ന മടക്കാനും വളയ്ക്കാനുമെല്ലാം പറ്റുന്ന ഡിസ്പ്ളേകളുടെ പരീക്ഷണങ്ങൾ.
*ഇയർപീസ് സ്പീക്കറുകൾ*
ഇയർപീസ് സ്പീക്കറുകൾ ഇൻ ഡിസ്പ്ളേ സ്പീക്കറുകളുടെ വരവോടെ ഇല്ലാതാകാൻ സാധ്യതയുള്ള മറ്റൊന്നാണ്. അതും ഫോണുകളുടെ ഏത് ഭാഗത്തു നിന്നും ശബ്ദം കേൾക്കാൻ പറ്റുന്ന രീതിയിൽ ആവും ഉണ്ടാവുക.
*ഒറ്റ ക്യാമറ*
ഇത് ഇപ്പോൾ തന്നെ അപ്രത്യക്ഷമായി വരുന്നുണ്ട്. ഒന്നിന് പകരം ഒന്നും രണ്ടും മൂന്നും നാലും വരെ ക്യാമറകളാണ് ഇപ്പോൾ ഫോണുകളിൽ ഉള്ളത്. ഇത് തുടരുന്ന സ്ഥിതിക്ക് ഒറ്റ ക്യാമറയുള്ള ഫോണുകൾ ഉടൻ തന്നെ അപ്രത്യക്ഷമാകും എന്നതിൽ യാതൊരു സംശയവുമില്ല.
Sunday, 7 October 2018
നമ്മുടെ സ്മാർട്ട് ഫോൺ വയർലെസ് മൗസും കീബോർഡുമാക്കാം....
അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായ ഈ വീഡിയോ കാണൂ...
ടൂട്ടോറിയൽ തയ്യാറാക്കിയത്
മുഹമ്മദ് ശമീൽ എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂൾ
എളേറ്റിൽ പി ഒ
കൊടുവള്ളി കോഴിക്കോട്
Sunday, 30 September 2018
Changes in technology
1998-ൽ കൊടാക്ക് കമ്പനി 1,70,000 തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ലോകത്തിലെ 85% ഫോട്ടോ പേപ്പർ വില്ക്കുകയും ചെയ്തു. ഏതാനും വർഷത്തിനുള്ളിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫി അവരെ വിപണിയിൽ നിന്നുതന്നെ പുറംതള്ളി. കൊടാക്ക് പാപ്പരാവുകയും തൊഴിലാളികൾ തെരുവിലാവുകയും ചെയ്തു.
HMT (ക്ലോക്ക്), ബജാജ് (സ്കൂട്ടർ), ഡൈനോര (ടീവീ), മർഫി (റേഡിയോ), നോക്കിയ (മൊബൈൽ), രാജ്ദൂത് (ബൈക്ക്), അംബാസിഡർ (കാർ) ......
ഇതൊന്നും വിപണിയിൽ നിന്ന് പുറംതള്ളപ്പെട്ടത് ഉല്പന്നം മോശമായതുകൊണ്ടല്ല!
പിന്നെയെന്താ?
അവരൊന്നും കാലത്തിനനുസരിച്ച് മാറിയില്ല !!!
വരുന്ന 10 വർഷത്തിനകം ലോകം പൂർണ്ണമായും മാറുകയും ഇന്നുള്ള കമ്പനികളെല്ലാംതന്നെ പൂട്ടുകയും ചെയ്യും.
വ്യവസായ വല്ക്കരണത്തിന്റെ നാലാം വിപ്ലവഘട്ടത്തിലേക്ക് നാം കടക്കുകയാണ്.
യൂബർ എന്നത് വെറും ഒരു സോഫ്റ്റ് വെയർ ആണ്. സ്വന്തമായി ഒരു കാറുപോലും ഇല്ല. എങ്കിലും ലോകത്തിലെ ഏറ്റവും വലിയ ടാക്സി കമ്പനിയാണ്.
സ്വന്തമായി ഒരൊറ്റ ഹോട്ടൽ പോലും ഇല്ലെങ്കിലും airbnb ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയാണ്.
paytm, ola cabs, oyo rooms എന്നിങ്ങനെ ഉദാഹരണങ്ങൾ എത്രയുമുണ്ട്.
IBM Watson എന്ന സോഫ്റ്റ് വെയർ മെച്ചപ്പെട്ട നിയമോപദേശം നല്കുമെന്നതിനാൽ അമേരിക്കയിൽ യുവ വക്കീലന്മാർക്ക് പണിയില്ല.
അടുത്ത 10 വർഷത്തിൽ അമേരിക്കയിലെ 90% ആളുകളും തൊഴിൽരഹിതരാകും. ആരാ പിന്നെ ഈ പിടിച്ചുനില്ക്കുന്ന 10%? അവർ സൂപ്പർ സ്പെഷലിസ്റ്റുകളായിരിക്കും.
Watson എന്ന സോഫ്റ്റ് വെയർ ഡോക്ടർമാരെക്കാൾ നാലിരട്ടി കൃത്യതയോടെ ക്യാൻസർ കണ്ടെത്തി സ്ഥിരീകരിക്കുന്നു. 2030-നോടെ കംപ്യൂട്ടറുകൾ മനുഷ്യരെക്കാൾ ബുദ്ധിയുള്ളവയായിരിക്കും.
2018-ൽത്തന്നെ ഡ്രൈവറില്ലാക്കാറുകൾ നിരത്തിലിറങ്ങും. 2020-നോടെ ഈ ഒരൊറ്റ കണ്ടുപിടുത്തം തന്നെ ലോകത്തെ മാറ്റിമറിക്കും.
അടുത്ത 10 വർഷത്തിനുള്ളിൽ ലോകമാകെയും തെരുവുകളിൽനിന്ന് 90% കാറുകളും അപ്രത്യക്ഷമാകും. കാറുകൾ ഉപയോഗിക്കുന്നവർ ഒന്നുകിൽ വൈദ്യുത കാറുകളോ ഹൈബ്രിഡ് കാറുകളോ ആയിരിക്കും ഉപയോഗിക്കുക..... റോഡുകൾ മിക്കവാറും ഒഴിഞ്ഞുകിടക്കും. പെട്രോൾ ഉപഭോഗത്തിൽ 90% കുറവുവരും. ഗൾഫ് നഗരങ്ങളിൽ ആളൊഴിയുകയും ആ രാജ്യങ്ങൾ ദരിദ്രമാവുകയും ചെയ്യും.
നിങ്ങൾ ഓൺലൈനിൽ ഒരു കാർ വിളിക്കുകയും, നിമിഷങ്ങൾക്കകം ഒരു ഡ്രൈവറില്ലാ ഇലക്ട്രിക് കാർ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിയിരിക്കുകയും ചെയ്യും. നിങ്ങൾ രണ്ടു പേരുണ്ടെങ്കിൽ ബൈക്കിനെക്കാൾ കുറഞ്ഞ ചെലവിൽ നിങ്ങൾ എവിടേയ്ക്കും യാത്രചെയ്യും.
കാറുകളെല്ലാംതന്നെ കംപ്യൂട്ടർ സാങ്കേതിക വിദ്യയാൽ ഓടുന്ന ഡ്രൈവറില്ലാത്തവ ആയതിനാൽ 99% റോഡപകടങ്ങളും ഒഴിവാകും. അതിനാൽ ഇൻഷ്വറൻസ് വേണ്ടി വരില്ലാത്തതിനാൽ ഇൻഷ്വറൻസ് കമ്പനികൾ പലതും പൂട്ടും.
ഡ്രൈവർ എന്ന ഒരു തൊഴിൽതന്നെ ഭൂമുഖത്തുനിന്ന് ഇല്ലാതാകും. സ്വന്തമായി കാറുകൾതന്നെ വേണ്ടി വരുന്നില്ലാത്തതിനാൽ ട്രാഫിക് ജാം, പാർക്കിങ് സൗകര്യമില്ലായ്മ എന്നീ പ്രശ്നങ്ങളേ നഗരങ്ങളിൽനിന്ന് ഇല്ലാതാകും - കാരണം ഒരു കാറുകൊണ്ട് ഇന്നത്തെ 20 കാറുകളുടെ ഉപയോഗം നടക്കും.
അഞ്ചുപത്തു വർഷം മുമ്പ് STD -FAX ബൂത്തുകൾ ഇല്ലാത്ത ഒരു സ്ഥലവും ഇല്ലായിരുന്നു. മൊബൈൽ ഫോൺ വന്നപ്പോഴേക്കും അവയെല്ലാം പൂട്ടി. അപ്പോൾ STD ബൂത്തുകാരെല്ലാം മൊബൈൽ ഫോൺ വില്ക്കാനും ഫോൺ ചാർജ് ചെയ്യാനും തുടങ്ങി. ഇപ്പോൾ റീചാർജ് പോലും ഓൺലൈനായി.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ഇപ്പോൾ നാട്ടിലെ മൂന്നു കടയ്ക്ക് ഒന്നു വച്ച് മോബൈൽ വില്പന, സർവ്വീസ്, റീചാർജ്, ആക്സസറീസ്, റിപ്പെയർ കടകളാണ്.
ഇപ്പോൾ എല്ലാംതന്നെ paytm വഴിയാണ്. ആളുകൾ മൊബൈൽ ഫോൺ വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുകയും കറൻറ് ബില്ലടക്കുകയും ചെയ്യുന്നു. കറൻസി നോട്ടുകൾ പ്ലാസ്റ്റിക് പണത്തിന് വഴിമാറി. പണ കൈമാറ്റം ക്രെഡിറ്റ് കാർഡും മൈാബൈൽ ഫോണും വഴിയായിരിക്കുന്നു.
ലോകം വളരെ പെട്ടന്ന് മാറുകയാണ്.....
കണ്ണും കാതും മൂക്കും തുറന്ന് വയ്ക്കുക. അല്ലെങ്കിൽ നിങ്ങൾ പിന്തള്ളപ്പെടും.
കാലത്തിനനുസരിച്ച് മാറ്റത്തിന് ഒരുങ്ങുക.
അതിനാൽ.....
ഓരോ വ്യക്തിയും ദിവസേന തന്നിലും തന്റെ തൊഴിലിലും മാറ്റം വരുത്തിക്കൊണ്ടിരിക്കട്ടെ.
"അനുദിനം പുതുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക"
കാലത്തോടൊപ്പം ഓടുക ...
Friday, 28 September 2018
ലൈവ് ബോർഡ് എന്ന വളരെ Interactive ആയ ഒരു Application
Saturday, 11 August 2018
മോമോ ചലഞ്ച്
2 ദിവസമായി വാട്സ്ആപ്പിലും ഫേസ്ബുക്കിലും മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന മോമോ ചലഞ്ച് എന്താണ് ?
ഇന്ന് വാട്ട്സ്ആപ് ഇൽ വന്ന മെസ്സേജ് ആണ് താഴേ കാണുന്നത്.ഒരു പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് മെസ്സേജ് വരും എന്നും അതിലേ ഇമേജ് ഡൗൺലോഡ് ചെയ്താൽ ഫോൺ ക്യാമറ ഹാക്ക് ചെയ്യാം എന്നാണ് അവർ പറയുന്നത്.തെളിവായി medias റിപ്പോർട്ട് ചെയ്ത മോമോ ചലഞ്ച് related ആയ news കേരള പോലീസ് fb പേജിലെ പോസ്റ്റും കൂടെയ് തരുന്നു കാണുന്ന ഏതൊരാൾക്കും വിശ്വാസ യോഗ്യമായ തെളിവുകൾ.ഇതിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ?
എന്താണ് മോമോ ചലഞ്ച്
ബ്ലൂ whale game പോലെ ആളുകളെ ബ്രെയിൻ വാഷ് ചെയ്ത് ആന്മഹത്യ ചെയ്യിക്കുന്ന ഗെയിം എന്ന് സിമ്പിൾ ആയി പറയാം ഭയപ്പെടുത്തുന്ന വീഡിയോസ് ഇമേജസ് send ചെയ്ത് സമ്മർദ്ദത്തിൽ ആകുന്നു എന്ന് മീഡിയാസ് റിപ്പോർട്ട് ചെയ്യുന്നു (അതും നമ്മൾ മലയാളികളെ അടിപൊളി)
എന്തായാലും ഒന്നിനെയും നിസ്സാരമായി കാണേണ്ട പരിചയമില്ലാത്ത നമ്പറുകളെ ബ്ലോക്ക് ചെയ്യുക അത് മേമോ ആയാലും കീ കീ ആയാലും.
ഒരു ഇമേജ് ഡൗൺലോഡ് ചെയ്താൽ ക്യാമറയുടെ നിയന്ത്രണം മറ്റൊരാൾക്ക് കിട്ടുമോ? അടിപൊളി പിന്നെ എന്തിനാണ് വാട്സ്ആപ്പും fb യും കോടികണക്കിനു രൂപ മുടക്കി സെക്യുരിട്ടി അനലിസ്റ്റിനെ തീറ്റി പോറ്റുന്നത് മോമോ ചലഞ്ചിന്റെ ബോധവൽകരണത്തിൽ കേരള പോലീസോ ഒരു trusted media യോ ഹാക്കിങ്ങിനെ കുറിച്ച് പറഞ്ഞിട്ടില്ല ആരുടെയോ ഭാവനയിൽ വിരിഞ്ഞ മനോഹരമായ നുണ മാത്രമാണ് എന്ന് മനസ്സിലാക്കുക.
ഫോൺ ഹാക്ക് ചെയ്ത ആൾക്ക് ക്യാമറ പ്രവർത്തിപ്പിക്കാൻ മറ്റൊരാളുടെ സഹായം ആവശ്യമില്ല എന്ന് സാമന ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കി ആ നമ്പറിനെ ബ്ലോക്ക് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
Tuesday, 7 August 2018
GLock- Folder Locking Software for Ubuntu
GLock- Folder Locking Software for Ubuntu
http://sitcforumpalakkad.blogspot.com/2018/08/glock-folder-locking-software-for-ubuntu.html
ഉബുണ്ടുവില്‍ ഫോള്‍ഡറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് GLock. കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയര്‍ ബ്ലോഗ് വായനക്കാര്‍ക്കായി പങ്ക് വെക്കുന്നു
കഴിഞ്ഞകൊല്ലം UbuntuLock എന്ന ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ അതില്‍ വീഡിയോ ഫയലുകള്‍ retrieve ചെയ്യുമ്പോള്‍ ചിലത് നഷ്ടപ്പെട്ടു പോകുന്നു എന്ന് ഒരു സുഹൃത്ത് അറിയിച്ചിരുന്നു. ആ കുറവ് നികത്തിയാണ് GLock തയ്യാറാക്കിയിരിക്കുന്നത്.
g-lock_0.0-1_all.deb എന്ന .DEB ഫയല്‍ ചുവടെ നിന്നും download ചെയ്ത് Install ചെയ്യുക.
Application - Office - GLock എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
How to Lock a folder
ആവശ്യമായ ഫോള്‍ഡര്‍ browse ചെയ്ത് select ചെയ്താല്‍ നിങ്ങളുടെ system password 2 പ്രാവശ്യം നല്കുക. അതോടുകൂടി സെലക്റ്റ് ചെയ്ത ഫോള്‍ഡര്‍ ഒരു താക്കോലിന്റെ ആകൃതിയിലുള്ള ചിത്രമായിമാറും.
ഇത് ക്ലിക്കിയാല്‍ താക്കോലിന്റെ ചിത്രമായിരിക്കും തുറന്നു വരിക. ഫോള്‍ഡറോ അതിലെ ഫയലുകളോ ഒന്നും കാണാനാകില്ല.
ഈ .png ഫയല്‍ DELETE ചെയ്യാന്‍ പറ്റില്ല. ( ഇനി അഥവാ എന്തെങ്കിലും command ഉപയോഗിച്ച് delete ചെയ്താലും സൂക്ഷിക്കപ്പെട്ട വിവരങ്ങള്‍ തിരിച്ചെടുക്കാം...)How to Unlock a folderസൂക്ഷിക്കപ്പെട്ട ഒരു ഫോള്‍ഡറിനെ തിരിച്ചെടുക്കുവാന്‍, വീണ്ടും GLock തുറന്ന് Browse the folder to unlock എന്ന ബട്ടണില്‍ ക്ലിക്കുക. അപ്പോള്‍ കാണുന്ന ലിസ്റ്റില്‍ നിന്ന് ആവശ്യമായ ഫോള്‍ഡര്‍ മാത്രം സെലക്റ്റ് ചെയ്യുക. ഇപ്പൊഴും നിങ്ങളുടെ system password 2 പ്രാവശ്യം നല്കുക അപ്പോള്‍ ആ ഫയല്‍ ആദ്യം സ്ഥിതിചെയ്തിരുന്ന അതേ സ്ഥലത്ത് പ്രത്യക്ഷമാകും. താക്കോല്‍ ചിത്രം അപ്രത്യക്ഷമാവുകയും ചെയ്യും.
NOTE :
ഉബുണ്ടു എക്സ്പര്‍ട്ടുകള്‍ക്ക് ഒരു പക്ഷെ ഇതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ സാധിച്ചേക്കും...!!!
പരിശോധിച്ച്...... Dummy Folders ഉപയോഗിച്ച് പരീക്ഷിച്ച് ഉറപ്പുവരുത്തിമാത്രം നിങ്ങളുടെ വിലപ്പെട്ടഫോള്‍ഡറുകള്‍ GLock ഉപയോഗിച്ച് പൂട്ടുക.... ഇതിന്റെ രഹസ്യം കണ്ടുപിടിച്ചവര്‍ അത് കമന്റായി പങ്കിടുമല്ലോ Click Here (https://drive.google.com/file/d/1lcJXAwlJim6W54aP588VrGOQQmaizV0J/view) to Download g-lock_0.0-1_all.deb
Saturday, 4 August 2018
Samagra
*നെറ്റ് കണക്ഷനില്ലാതെ സമഗ്ര എങ്ങനെ ക്ലാസ് റൂമില്‍ ഉപയോഗിക്കാം ?*
വളരെ ലളിതമാണിത്.
ഒഴിവ് സമയത്ത് ഐ.റ്റി.ലാബിലോ, വീട്ടിലോ ഇരുന്ന് അല്പം മെനക്കെട്ടാല്‍ സംഗതി സാധ്യമാവും.
*Step 1*
നമ്മുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
*Step 2.*
Teacher plan ല്‍ നാം ഇപ്പോള്‍
ക്ലാസില്‍ എടുക്കുന്ന യൂണിറ്റിലെ L.O തെരഞ്ഞെടുത്തശേഷം
സൂക്ഷ്മതലാസൂത്രണത്തിന്റെ ചുവട്ടില്‍ ഉള്ള
*Download plan offline* ക്ലിക്ക് ചെയ്യുക.
പുതിയ ജാലകം തുറന്ന് വരുമ്പോള്‍ Save file എന്ന option ക്ലിക്ക് ചെയ്യുക.
ഫയല്‍ സേവ് ചെയ്യപ്പെടുന്നതു വരെ കാത്തിരിക്കുക.
*Step 3.*
സേവ് ചെയ്യപ്പെട്ട zip ഫയല്‍ *Places --> downloads* ല്‍ കിടക്കുന്നുണ്ടാവും.
( samagra_45670.zip എന്നോ മറ്റോ ആയിരിക്കും ഫോള്‍ഡറിന്റെ പേര്.)
അതിനെ unzip ചെയ്യുക. ഇതിനായി ആ ഫോള്‍ഡര്‍ right click ചെയ്ത്,
Extract here എന്നത് ക്ലിക്ക് ചെയ്യുക.
*Step 4.*
നമ്മുടെ ഫോള്‍ഡര്‍ unzip ചെയ്യപ്പെട്ട്, ആദ്യത്തെ അതേപേരില്‍ത്തന്നെ തെളിഞ്ഞുവരുന്നു. ഈ ഫോള്‍ഡറിനെ തിരിച്ചറിയാന്‍ പാകത്തിന് rename ചെയ്യുക
( Dalton theory, Rutherford,
Che.9.cha1.4 ഇങ്ങനെ അര്‍ത്ഥവത്തായി നാമകരണം ചെയ്യണം. )
ഇത്തരത്തില്‍ ഓരോ പ്ലാനും download ചെയ്ത്, unzip ചെയ്ത്, പേരിട്ട് ക്രമപ്പെടുത്തി നമ്മുടെ ലാപ് / പെന്‍ഡ്രൈവില്‍ ശേഖരിക്കുക. ഒരു L.Oയില്‍ത്തന്നെ ചിലപ്പോള്‍ ഒന്നിലധികം പ്ലാനുകള്‍ കണ്ടേക്കാം. ഓരോന്നും download ചെയ്യണം.
*Step 5.*
ക്ലാസില്‍ ചെന്നാല്‍ lap topല്‍ ഇന്ന് പഠിപ്പിക്കുന്ന പാഠഭാഗത്തിന്റെ ഫോള്‍ഡര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഫോള്‍ഡര്‍ തുറക്കുക.
ഇവിടെ 7 ഫയലുകള്‍ കാണാം.
ഇതില്‍ *index.html* എന്നതില്‍ double click ചെയ്താല്‍ സമഗ്രയുടെ offline page തുറന്ന് വരും.
(ഇത് സമഗ്രയുടെ ഒരു
mini version ആണ്.)
സ്ക്രീനില്‍ ഇടതുവശത്ത് ആ ക്ലാസില്‍ വേണ്ട റിസോഴ്സുകള്‍ ഉണ്ടാകും..
ധൈര്യമായി ഉപയോഗിക്കാം..
*ആശംസകള്‍...*
ടീം സമഗ്ര .
Friday, 29 June 2018
Aadhar card
ഇന്ന് നമ്മുടെ എല്ലാ ആവശ്യങ്ങള്ക്കും ആധാര് കാര്ഡ് അത്യാവശ്യമാണ്. ആധാര് കാര്ഡിലെ വിശദാംശങ്ങള് ഒരിക്കലും തെറ്റാന്പാടില്ല. എന്നാല് ആധാര് കാര്ഡ് കിട്ടിക്കഴിഞ്ഞാല് ധാരാളം കാഡുകളില് തെറ്റുകള് കാണാറുണ്ട്.ഇപ്പോള് ആധാര് കാര്ഡിലെ എല്ലാ തെറ്റുകളും ഓണ്ലൈന് വഴി തന്നെ നിങ്ങള്ക്കു തിരുത്താവുന്ന സംവിധാനം UIDAI നല്കിയിട്ടുണ്ട്. നിങ്ങള് യുഐഡിഎഐ വെബ്‌സൈറ്റില് സന്ദര്ശിച്ചാല് ആധാര് കാര്ഡിലെ മിക്ക തെറ്റുകളും വീട്ടിലിരുന്നുതന്നെ തിരുത്താവുന്നതാണ്.ഇന്നു നമുക്ക് ഇവിടെ നോക്കാം, ആധാര് കാര്ഡിലെ അഡ്രസ് ഓണ്ലൈനായി എങ്ങനെ തിരുത്താമെന്ന്. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള് പാലിക്കുക.ആദ്യം നിങ്ങള് UIDAI വെബ്‌സൈറ്റിലേക്ക് പോവുക.യുഐഡിഎഐ വെബ്‌സൈറ്റില് നിങ്ങള് 'Address Update Request' ഓണ്ലൈന് എന്നതില് ക്ലിക്ക് ചെയ്യുക. ഒരു വെബ്‌പേജ് പുതിയ ടാബില് തുറന്നു വരും. ഇനി താഴെയുളള നിര്ദ്ദേശങ്ങള് പാലിച്ചതിനു ശേഷം 'Proceed'-ല് ക്ലിക്ക് ചെയ്യുക.അടുത്തതായി ആധാര് കാര്ഡ് വിലാസം, ഏരിയ പിന്കോഡ് വഴിയോ അല്ലെങ്കില് വിലാസം വഴിയോ തിരുത്തേണ്ടതെന്ന് തീരുമാനിക്കുക.അടുത്ത പേജില് ആവശ്യമായ വിശദാംശങ്ങള് പൂരിപ്പിച്ചതിനു ശേഷം 'Submit'-ല് ക്ലിക്ക്ചെയ്യുക.ക്ലിക്ക് ചെയ്തതിനു ശേഷം, ആധാര് കാര്ഡിലെ വിലാസം മാറ്റുന്നതിന് ഇപ്പോള് ശരിയായ മേല്വിലാസത്തിന്റെ തെളിവ് നല്കേണ്ടതാണ്. അതിനയി പാസ്‌പോര്ട്ട്, ഇന്ഷുറന്സ് പോളിസി, ക്രഡിറ്റ് കാര്ഡ് സ്‌റ്റേറ്റ്‌മെന്റ്, ടെലിഫോണ് ബില് (ലാന്റ് ലൈന്), വസ്തുവക ടാക്‌സ് രസീതുകള് എന്നിവ ഐഡി പ്രൂഫായി നല്കാം.BPO സേവനദാദാവിനെ തിരഞ്ഞെടുക്കുക എന്നതാണ് അവസാന ഘട്ടം. സേവനദാദാക്കളുടെ പേരിനു സമീപമുളള റേഡിയോ ബട്ടണില് ക്ലിക്ക് ചെയ്യുക തുടര്ന്ന് 'Submit' എന്നതിലും ക്ലിക്ക് ചെയ്യുക.നിങ്ങള് നല്കിയ വിശദാംശങ്ങള് ശരിയാണോ എന്ന് ഒരിക്കല് കൂടി ഉറപ്പു വരുത്തുക.
നിങ്ങളുടെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി UIDAI വെബ്‌സൈറ്റില് നിന്നും ഡൗണ്ലോഡ് ചെയ്യാം
ആധാര് അല്ലെങ്കില് യൂണീക് ഐഡന്റിറ്റി നമ്പര് (UID) എന്നത് ഒരു ഇന്ത്യന് പൗരന്റെ ബയോമെട്രിക് വിവരങ്ങള് അടങ്ങിയ രേഖയാണ്. യുണീക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് രാജ്യത്ത് ആധാര് കാര്ഡുകള് വിതരണം ചെയ്യുന്നത്.നിലവില് ആധാര് എന്നത് ഇന്ത്യാക്കരുടെ അടിസ്ഥാന തിരിച്ചറിയല് രേഖയായി മാറിയിരിക്കുകയാണ്. ഇപ്പോള് UIDAI പുതിയൊരു സവിശേഷതയുമായി എത്തിയിരിക്കുന്നു. അതായത് നിങ്ങളുടെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി ഇനി മുതല് UIDAI വെബ്‌സൈറ്റില് നിന്നു തന്നെ ഡൗണ്ലോഡ് ചെയ്യാം. പാസ്‌പോര്ട്ട്, വിസ തുടങ്ങിയ സേവനങ്ങള്ക്ക് അപേക്ഷിക്കുന്ന വ്യക്തികള്ക്ക് താമസ സ്ഥലം സ്ഥിരീകരിക്കേണ്ടതുണ്ട്. അവര്ക്ക് ഇത് വളരെ ഏറെ ഉപയോഗപ്രദമാകും.ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി എന്ന സവിശേഷത ഇപ്പോള് ബീറ്റ ഘട്ടത്തിലാണ് എന്നാണ് യുഐഡിഎഐ സിഇഒ അജയ് ഭൂഷന് പാണ്ഡെ പറയുന്നത്. യുഐഡിഎഐ വെബ്‌സൈറ്റില് നിന്നും ഇത് ഡൗണ്ലോഡ് ചെയ്ത്, വിലാസം കൂടാതെ മറ്റു വിശദാംശങ്ങള് എന്നിവക്കായി ഉപയോഗിക്കാം.
ആധാർ ഉപയോഗം
ഇതു കൂടാതെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി തെഴിലവസരങ്ങള്, ആനുകൂല്യങ്ങള്, സ്‌കൂള് പ്രവേശനം എന്നിവയ്ക്കും പ്രയോജനകരമാണ്. ഇങ്ങനെയുളള മിക്ക കാര്യങ്ങള്ക്കും കഴിഞ്ഞ ഒന്നോ രണ്ടോ വര്ഷത്തെ വിലാസം നല്കണമെന്നാണ് നിയമം. UIDAI സോഴ്‌സ് പ്രകാരം, ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി നിങ്ങള് അപ്‌ഡേറ്റ് ചെയ്ത തീയതി അനുസരിച്ചാണ് നല്കുന്നത്. പേര്, ജനനതീയതി, വിലാസം, ഇമെയില് ഐഡി എന്നങ്ങനെ നിങ്ങള്ക്ക് ആവശ്യമുളള എന്തു കാര്യങ്ങള് വേണമെങ്കിലും ആധാര് കാര്ഡില് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി എങ്ങനെ ഡൗണ്ലോഡ് ചെയ്യാമെന്നു നോക്കാം?
ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി എന്ന ഫീച്ചര് നിങ്ങള്ക്ക് ഉപയോഗിക്കണമെങ്കില് ആദ്യം നിങ്ങള് UIDAI വെബ്‌സൈറ്റായ www.uidai.gov.in എന്നതിലേക്ക് സന്ദര്ശിക്കേണ്ടതാണ്. അവിടെ Aadhaar Update History എന്നു കാണുന്നതില് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഒരു പേജ് തുറന്നു വരും. ആ പേജില് നിങ്ങള് ആധാര് നമ്പര്, വെര്ച്ച്വല് ഐഡി (VID) കൂടെ സെക്യൂരിറ്റി ക്യാപ്ചയും പൂരിപ്പിക്കേണ്ടതാണ്.
OTP
ഇത്രയും ചെയ്തു കഴിഞ്ഞാല് നിങ്ങള് രജിസ്റ്റര് ചെയ്തിരിക്കുന്ന മൊബൈല് നമ്പറിലേക്ക് ഒരു OTP ലഭിക്കും. ഈ OTP എന്റര് ചെയ്തു കഴിഞ്ഞാല് നിങ്ങളുടെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി കാണാം. വേണമെങ്കില് അപ്‌ഡേറ്റ് ഹിസ്റ്ററി പ്രിന്റും എടുക്കാം.
മറ്റൊരു സവിശേഷത
ആധാര് ഉടമകള്ക്ക് മറ്റൊരു സവിശേഷതയും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, 12 അക്ക UID നമ്പറില് പ്രവേശിക്കുന്നതിലൂടെ ആധാര് ഉടമകള്ക്ക് മറ്റൊരു വ്യക്തി ഡേറ്റ ബേസില് നിലവിലുണ്ടോ എന്നും പരിശോധിക്കാം. എന്നാല് ഇതിന് ആ വ്യക്തിയുടെ പല ഡെമോഗ്രാഫിക് ഡേറ്റകളും ചോദിക്കുന്നതാണ്.
