സാൻഫ്രാൻസിസ്കോ: ഐഫോൺ സോഫ്റ്റ് വെയറിലെ നിയന്ത്രണങ്ങൾ മറികടക്കാൻ ജയിൽ ബ്രേക്ക് ടൂൾ പുറത്തിറക്കി ഹാക്കർ സംഘം. ഇതുവഴി ഏറ്റവും പുതിയ ഐഓഎസ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും അവർക്ക് ഇഷ്ടമുള്ള ഏത് സോഫ്റ്റ് വെയറും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. അംഗീകാരമില്ലാത്ത ആപ്ലിക്കേഷനുകളും കസ്റ്റമൈസേഷനുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഐഓഎസിൽ വിലക്കുണ്ട്. ഈ നിയന്ത്രണം മറികടക്കുന്നതിനാണ് ഹാക്കർമാർ ജയിൽ ബ്രേക്ക് ടൂൾ കഷ്ടപ്പെട്ട് നിർമിച്ചിരിക്കുന്നത്. അൺകവർ (Unc0ver) ടീം പുറത്തിറക്കിയ ഏറ്റവും പുതിയ ഉപകരണം, ഐഓഎസ് 11 ഉം അതിനുമുകളിലുള്ള ഇപ്പോൾ പുറത്തിറങ്ങിയ ഐഓഎസ് 13.5 ഉൾപ്പെടെയുള്ള ഓഎസുകളിലുള്ള എല്ലാ ഐഫോണുകളിലും പ്രവർത്തിക്കുമെന്ന് ടെക്ക് ക്രഞ്ച് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് ജയിൽ ബ്രേക്ക് ടൂൾ നശിപ്പിക്കാൻ ആപ്പിൾ അതിവേഗം ശ്രമിക്കുന്നതിനാൽ. ഇത് അധികകാലം പ്രവർത്തിക്കുമെന്ന് പറയാൻ കഴിയില്ല. അതേസമയം ഐഓഎസിലെ എത് പഴുത് ദുരുപയോഗം ചെയ്താണ് ഹാക്കർമാർ ജയിൽ ബ്രേക്ക് നിർമിച്ചത് എന്ന് വ്യക്തമല്ല. അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഐഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം അവരുടെ ഉപകരണങ്ങൾ മറ്റ് ബഗുകൾക്ക് ഇരയാക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment