*YONO CASH*
ഇന്ത്യൻ ബാങ്കിങ് രംഗത്ത് SBI തുടങ്ങി വെക്കുന്ന വിപ്ലവകരമായ മാറ്റമാണ് YONO CASH
*ഉപയോഗങ്ങൾ*
1. സ്വന്തം മൊബൈൽ കയ്യിലുണ്ടെങ്കിൽ ഇന്ത്യയിലെ ഏത് SBI ATM ൽ നിന്നും നമുക്ക് പണം പിൻവലിക്കാം. പേഴ്സ് മറന്നു പോയി ATM മറന്ന് പോയി എന്നുള്ള ടെൻഷനുകൾ ഇനി വേണ്ട.
2.നമ്മുടെ പ്രിയപ്പെട്ടവർക്ക് പണം അയച്ചു കൊടുക്കുവാൻ ഇനി അക്കൗണ്ടോ ട്രാൻസ്‌ഫെറോ ഒന്നും വേണ്ട.
*ഇതൊക്കെ എങ്ങനെയെന്ന് നോക്കിയാലോ ?*
1.YONO APP open ചെയ്യുക
2.അതിലെ home page ൽ തന്നെ താഴെയായി ഉള്ള yono cash എന്ന option click ചെയ്യുക
3.Enter amount (500ന്റെ multiples മാത്രം)
4.ഇപ്പോൾ 6 അക്കമുള്ള ഒരു രഹസ്യ നമ്പർ നൽകാൻ app ആവശ്യപ്പെടും
5.I agree option tick ചെയ്ത് confirm നൽകുക.
*"സംഭവം കഴിഞ്ഞു"*
ഉടൻ തന്നെ 6 അക്കമുള്ള ഒരു transaction number കൂടി നമുക്ക് SMS ആയി ലഭിക്കുന്നതാണ്.
*ഇനി ATM ൽ ചെയ്യേണ്ടത് നോക്കാം*
1.ATM സ്‌ക്രീനിൽ വലത് വശത്തു താഴെയായി കാണുന്ന yono cash or Card Less txn എന്ന option click ചെയ്യുക.
2.SMS ആയി ലഭിച്ച transaction number നൽകുക.
3.തുക നൽകുക (മുഴുവൻ തുകയും ഒരുമിച്ച് മാത്രമേ എടുക്കാൻ കഴിയൂ)
4.APPൽ നമ്മൾ ഉണ്ടാക്കിയ 6 അക്ക രഹസ്യ നമ്പർ നൽകുക.
5.confirm ചെയ്യാൻ Yes കൊടുക്കുക.
*"Collect your cash from ATM"*
*പരിധികളും ചാർജുകളും*
1.നിലവിൽ yono cash നു യാതൊരുവിധ ചാർജുകളും ബാങ്ക് ഈടാക്കുന്നില്ല.
2.500 ന്റെ ഗുണിതങ്ങളായ തുക മാത്രമേ പിൻവലിക്കാൻ കഴിയൂ.
3.ഒരു തവണത്തെ പരമാവധി തുക 10,000 രൂപയും ഒരു ദിവസത്തെ പരമാവധി തുക 20,000 രൂപയും ആണ്.
4.ഓരോ ട്രാന്സാക്ഷനും App ൽ ചെയ്ത് ,30 മിനിറ്റ് വരെയാണ് ATM ൽ നിന്ന് എടുക്കാൻ കഴിയുന്നത്.
*പരിമിതികൾ*
1
.ATM CARD issue ആയ അക്കൗണ്ടിൽ നിന്ന് മാത്രമേ yono cash വഴി പണമെടുക്കാൻ കഴിയൂ.
.Partial withdrawal not allowed.Yono app ൽ ചെയ്‌ത അതെ തുക തന്നെ ആണ് ATM ൽ നൽകേണ്ടത്.
*ഒരു പ്രധാന സംശയം*
Yono cash വഴി ചെയ്യുകയും ചെയ്‌തു 30മിനിറ്റിനുള്ളിൽ ATM ൽ പോയി പണം എടുക്കാനും സാധിച്ചില്ല.ഇനി cash തിരിച് കിട്ടാൻ ബാങ്കിൽ പോയി പരാതി കൊടുക്കേണ്ടി വരുമോ??
Yono cash വഴി ചെയ്യുന്ന txn ൽ ATM ൽ നിന്ന് പണം എടുക്കുമ്പോൾ മാത്രമേ അക്കൗണ്ടിൽ അത് debit ആകുകയുള്ളു.അതിനാൽ യാതൊരു വിധ ടെൻഷനുകളും വേണ്ട.
*എന്ത് കൊണ്ട് YONO CASH സുരക്ഷിതം*
1. ATM Card ഉപയോഗിച്ചുള്ള ഇടപാട് അല്ലാത്തതിനാൽ ഒരു രീതിയിലും നമ്മുടെ വിവരങ്ങൾ ATM ൽ നിന്ന് മറ്റുള്ളവർക്ക് ചോർത്താൻ കഴിയില്ല.
2.ഓരോ ട്രാന്സാക്ഷനും വേറെ വേറെ രഹസ്യ നമ്പറുകൾ ആയതിനാൽ safety വീണ്ടും കൂടുന്നു.
3.ATM card ,PIN ഇവയെ പറ്റി ചിന്തിക്കേണ്ടി പോലും വരുന്നില്ല.
*ഒരു real life ഉദാഹരണം കൂടി*
ആന്ധ്രയിൽ പഠിക്കാൻ പോയ മകൾ പേഴ്സും അതിലുള്ള ATM ഉം ക്യാഷും നഷ്ടപ്പെട്ട് വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. അത്യാവശ്യമായി പണം കുട്ടിക്ക് എത്തിക്കുകയും വേണം.??
Yono cash ലൂടെ നമുക്ക് ഒരു മാർഗം നോക്കാം
Yono app വഴി ചെയ്ത് ലഭിച്ച രഹസ്യ നമ്പരും txn നമ്പരും തുകയും കുട്ടിക്ക് പറഞ്ഞു കൊടുക്കുക. എല്ലാ നാട്ടിലും SBI ATM ഉണ്ട്. കുട്ടിക്ക് മിനിറ്റുകൾക്കുളിൽ ആ പണം ATM ൽ നിന്ന് ലഭിക്കുന്നു.
No comments:
Post a Comment