വാട്‌സാപ്പ് ആപ്ലിക്കേഷന്റെ ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പതിപ്പാണ് വാട്‌സാപ്പ് വെബ്ബ്. 2015 ലാണ് ഇത് അവതരിപ്പിക്കുന്നത്. അതിവേഗം വളരെ എളുപ്പത്തില്‍ ചിത്രങ്ങളും, വീഡിയോകളും ഡോക്യുമെന്റുകളും കൈമാറാം എന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത. ഒരേസമയം സൗഹൃദ സംഭാഷണങ്ങള്‍ക്കും ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കും വാട്‌സാപ്പ് പ്രയോജനപ്പെടുത്താന്‍ വാട്‌സാപ്പ് വെബിലൂടെ സാധിക്കും.
വാട്‌സാപ്പ് മൊബൈല്‍ ആപ്ലിക്കേഷനിലെ ഡാറ്റ അതേപടി ഡെസ്‌ക്ടോപ്പില്‍ കാണിക്കുകയാണ് ചെയ്യുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്റെ ഒരു എക്സ്റ്റന്‍ഷന്‍ എന്ന നിലയിലാണ് വാട്‌സാപ്പ് വെബ് പ്രവര്‍ത്തിക്കുന്നത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
ഗൂഗിള്‍ ക്രോം ഉള്‍പ്പടെയുള്ള ബ്രൗസറുകളില്‍ പ്രവര്‍ത്തിക്കുന്ന ബ്രൗസര്‍ അധിഷ്ടിത ആപ്ലിക്കേഷനായ വാട്‌സാപ്പ് വെബ് അല്ലെങ്കില്‍ വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനോ ഉപയോഗിച്ച് നിങ്ങള്‍ക്ക് വാട്‌സാപ്പ് കംപ്യൂട്ടറില്‍ ഉപയോഗിക്കാനാവും. ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍്‌ലോഡ് ചെയ്താല്‍ ഓരോ തവണയും ബ്രൗസര്‍ തുറക്കേണ്ടിവരുന്നക് ഒഴിവാക്കാം.
നിങ്ങളുടെ മൊബൈല്‍ വാട്‌സാപ്പ് ആപ്ലിക്കേഷനില്‍ വരുന്ന സന്ദേശങ്ങളെല്ലാം തത്സമയം വാട്‌സാപ്പ് വെബിലും ലഭിക്കും. അതിനാല്‍ ഫോണില്‍ എപ്പോഴും ഡാറ്റ ഓണ്‍ ആയിരിക്കണം.
വാട്‌സാപ്പ് വെബ് ഉപയോഗിക്കാന്‍ മൊബൈല്‍ ആപ്പിലെ വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറന്ന്. അതിലെ വാട്‌സാപ്പ് വെബ് എന്നത് തിരഞ്ഞെടുക്കുക. അപ്പോള്‍ ഒരു ക്യുആര്‍ കോഡ് സ്‌കാനര്‍ തുറന്നുവരും.
കംപ്യൂട്ടറില്‍ വാട്‌സാപ്പ് വെബ് തുറന്നാല്‍ ഒരു ക്യുആര്‍ കോഡ് കാണം. മൊബൈല്‍ ആപ്പിലെ സ്‌കാനര്‍ ഉപയോഗിച്ച് അത് സ്‌കാന്‍ ചെയ്യുക. അതോടെ നിങ്ങളുടെ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ വാട്‌സാപ്പ് വെബുമായി ബന്ധപ്പെട്ടിട്ടുണ്ടാവും.
ഈ ലോഗിന്‍ നടപടി പൂര്‍ണ സുരക്ഷിതമാണെന്നും വാട്‌സാപ്പ് വെബ് വഴിയുള്ള ചാറ്റും എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആണെന്നും വാട്‌സാപ്പ് ഉറപ്പ് നല്‍കുന്നുണ്ട്. മാത്രവുമല്ല വാട്‌സാപ്പ് വെബ് ഉപയോഗിച്ചാണ് ചാറ്റ് ചെയ്യുന്നത് എന്ന് മറുപുറത്തുള്ള ആള്‍ക്ക് മനസിലാവുകയുമില്ല.
മൊബൈലിലെ ചെറിയ സക്രീന്‍ അത്ര സുഖകരമല്ലാത്തവര്‍ക്കും കംപ്യൂട്ടര്‍ കീബോഡ് ഉപയോഗിച്ച് ശീലിച്ചവര്‍ക്കും ഉപകാരപ്രദമാണ് വാട്‌സാപ്പ് വെബ്. ചിത്രങ്ങളും, വീഡിയോകളും, ഡോക്യുമെന്റുകളും വലിയ സ്‌ക്രീനില്‍ കാണാം എന്നതാണ് ഇതിന്റെ നേട്ടം.
മൊബൈല്‍ ആപ്ലിക്കേഷനിലെ പോലെ വരുന്ന ചിത്രങ്ങളും വീഡിയോകളും മറ്റ് ഫയലുകളും ഓട്ടോമാറ്റിക് ആയി കംപ്യൂട്ടറില്‍ ശേഖരിക്കപ്പെടില്ല. വാട്‌സാപ്പ് വെബില്‍ ചിത്രങ്ങള്‍ തുറന്നാലും അത് ഡൗണ്‍ലോഡ് ചെയ്‌തെങ്കില്‍ മാത്രമേ കംപ്യൂട്ടറിലേക്ക് ശേഖരിക്കപ്പെടുകയുള്ളൂ. അതുകൊണ്ട് ഓഫീസിലും മറ്റുമുള്ള കംപ്യൂട്ടറുകളില്‍ വാട്‌സാപ്പ് വെബ് ആശ്വാസത്തോടെ ഉപയോഗിക്കാം.
സ്റ്റാറ്റ്‌സ് അപ്‌ഡേറ്റ് ചെയ്യുക, പ്രൊഫൈല്‍ പിക്ചര്‍ മാറ്റുക, ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുക തുടങ്ങിയ വാട്‌സാപ്പ് വെബില്‍ എളുപ്പമായിരിക്കും.
വാട്‌സാപ്പ് ആപ്ലിക്കേഷനിലെ വീഡിയോ കോള്‍ ഓഡിയോ കോള്‍ ഒഴികെ ഒട്ടുമിക്ക സൗകര്യങ്ങളും വാട്‌സാപ്പ് വെബിലും ലഭ്യമാണ്. കൂടാതെ ഫെയ്‌സ്ബുക്ക് അടുത്തിടെ അവതരിപ്പിച്ച മെസഞ്ചര്‍ റൂംസ് സേവനം വാട്‌സാപ്പ് വെബിലും മൊബൈല്‍ ആപ്പിലും ഒരുപോലെ ലഭിക്കും. കൂടാതെ ഡാര്‍ക്ക് മോഡും വെബ് പതിപ്പില്‍ താമസിയാതെ എത്തും.
വാട്‌സാപ്പ് വെബ് സ്വതന്ത്രമായി ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതാണ് ഒരു പരിമിതി. അതായത് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ വാട്‌സാപ്പ് വെബ് ഉപയോഗിക്കാന്‍ സാധിക്കില്ല. വാട്‌സാപ്പ് വെബ് ഉപയോഗിക്കാന്‍ ഫോണ്‍ എപ്പോഴും കയ്യിലുണ്ടായിരിക്കണം.
No comments:
Post a Comment