*നെറ്റ് കണക്ഷനില്ലാതെ സമഗ്ര എങ്ങനെ ക്ലാസ് റൂമില്‍ ഉപയോഗിക്കാം ?*
വളരെ ലളിതമാണിത്.
ഒഴിവ് സമയത്ത് ഐ.റ്റി.ലാബിലോ, വീട്ടിലോ ഇരുന്ന് അല്പം മെനക്കെട്ടാല്‍ സംഗതി സാധ്യമാവും.
*Step 1*
നമ്മുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
*Step 2.*
Teacher plan ല്‍ നാം ഇപ്പോള്‍
ക്ലാസില്‍ എടുക്കുന്ന യൂണിറ്റിലെ L.O തെരഞ്ഞെടുത്തശേഷം
സൂക്ഷ്മതലാസൂത്രണത്തിന്റെ ചുവട്ടില്‍ ഉള്ള
*Download plan offline* ക്ലിക്ക് ചെയ്യുക.
പുതിയ ജാലകം തുറന്ന് വരുമ്പോള്‍ Save file എന്ന option ക്ലിക്ക് ചെയ്യുക.
ഫയല്‍ സേവ് ചെയ്യപ്പെടുന്നതു വരെ കാത്തിരിക്കുക.
*Step 3.*
സേവ് ചെയ്യപ്പെട്ട zip ഫയല്‍ *Places --> downloads* ല്‍ കിടക്കുന്നുണ്ടാവും.
( samagra_45670.zip എന്നോ മറ്റോ ആയിരിക്കും ഫോള്‍ഡറിന്റെ പേര്.)
അതിനെ unzip ചെയ്യുക. ഇതിനായി ആ ഫോള്‍ഡര്‍ right click ചെയ്ത്,
Extract here എന്നത് ക്ലിക്ക് ചെയ്യുക.
*Step 4.*
നമ്മുടെ ഫോള്‍ഡര്‍ unzip ചെയ്യപ്പെട്ട്, ആദ്യത്തെ അതേപേരില്‍ത്തന്നെ തെളിഞ്ഞുവരുന്നു. ഈ ഫോള്‍ഡറിനെ തിരിച്ചറിയാന്‍ പാകത്തിന് rename ചെയ്യുക
( Dalton theory, Rutherford,
Che.9.cha1.4 ഇങ്ങനെ അര്‍ത്ഥവത്തായി നാമകരണം ചെയ്യണം. )
ഇത്തരത്തില്‍ ഓരോ പ്ലാനും download ചെയ്ത്, unzip ചെയ്ത്, പേരിട്ട് ക്രമപ്പെടുത്തി നമ്മുടെ ലാപ് / പെന്‍ഡ്രൈവില്‍ ശേഖരിക്കുക. ഒരു L.Oയില്‍ത്തന്നെ ചിലപ്പോള്‍ ഒന്നിലധികം പ്ലാനുകള്‍ കണ്ടേക്കാം. ഓരോന്നും download ചെയ്യണം.
*Step 5.*
ക്ലാസില്‍ ചെന്നാല്‍ lap topല്‍ ഇന്ന് പഠിപ്പിക്കുന്ന പാഠഭാഗത്തിന്റെ ഫോള്‍ഡര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഫോള്‍ഡര്‍ തുറക്കുക.
ഇവിടെ 7 ഫയലുകള്‍ കാണാം.
ഇതില്‍ *index.html* എന്നതില്‍ double click ചെയ്താല്‍ സമഗ്രയുടെ offline page തുറന്ന് വരും.
(ഇത് സമഗ്രയുടെ ഒരു
mini version ആണ്.)
സ്ക്രീനില്‍ ഇടതുവശത്ത് ആ ക്ലാസില്‍ വേണ്ട റിസോഴ്സുകള്‍ ഉണ്ടാകും..
ധൈര്യമായി ഉപയോഗിക്കാം..
*ആശംസകള്‍...*
ടീം സമഗ്ര .
No comments:
Post a Comment