Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Tuesday, 16 May 2017

Ransom virus

ഇന്ന് ഇന്റർനെറ്റിൽ ലഭ്യമായ 80% വിവരങ്ങളും, കഴിഞ്ഞ 2-3 വർഷങ്ങൾക്കിടയിൽ ഉണ്ടായതാണ്. അത്രയും കാലം നിലനിന്നിരുന്ന  സാങ്കേതികവിദ്യകൾക്കെല്ലാം ഭീമമായ ഡാറ്റയുടെ ഈ വളർച്ചയോട് കിടപിടിക്കാനാവില്ല എന്ന് പലരും വിശ്വസിച്ചു. എങ്കിലും സാങ്കേതികവിദ്യ  അവിടെയും നമ്മെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എത്ര ഭീമമായ വിവരങ്ങളായാലും അതിനെയെല്ലാം ഉൾക്കൊള്ളിക്കാനും ഉപയോഗപ്പെടുത്താനും കെൽപ്പുള്ള ഡാറ്റാബേസുകളും, അതിനൊത്ത കഴിവുകളുള്ള പ്രോഗ്രാമുകളും നിർമിക്കപ്പെട്ടു. ബിഗ് ഡാറ്റ എന്ന വാക്കിന്റെ ഉത്ഭവവും ഏകദേശം അവിടംതൊട്ടാണ്.

Amazon, Google, Facebook തുടങ്ങിയ പല വമ്പൻ സ്ഥാപനങ്ങളും ബിഗ് ഡാറ്റ ഉപയോഗിച്ച് എങ്ങനെയെല്ലാം നമ്മുടെ ഇന്റർനെറ്റ് ഉപയോഗം മെച്ചപ്പെടുത്താം, നമ്മുടെ ആവശ്യങ്ങൾ പെട്ടന്ന് നിറവേറ്റാം, എങ്ങിനെ അവർക്ക് കൂടുതൽ ലാഭം ഉണ്ടാക്കാം  എന്നൊക്കെ ഗവേഷണം നടത്താൻ തുടങ്ങി. വിപ്ലവകാരമായിട്ടാണ് ഇത് നമ്മുടെ ഇന്റർനെറ്റ് ഉപയോഗത്തെ, നമ്മൾ അറിഞ്ഞോ അറിയാതെയോ  മാറ്റാൻ തുടങ്ങിയത്.

ഓണ്ലൈനിൽ നമ്മൾ എപ്പോഴോ നോക്കിയ ബാഗോ, വാച്ചോ ഷൂസോ, നമ്മൾ പിന്നീട് ഏതൊരു വെബ്സൈറ്റിൽ പോയാലും നമ്മളെ വിടാതെ പിന്തുടരുന്നത് നമ്മൾ മുന്നേ എപ്പോഴോ അങ്ങിനെ ഒരു സാധനം നോക്കി എന്നു അവർക്ക് അറിയവുന്നതുകൊണ്ടാണ്. ഫേസ്ബുക്കിൽ ഒരു പുതിയ ഗ്രൂപ്പ് ഫോട്ടോ ഇടുമ്പോൾ നമ്മൾ ടാഗ് ചെയ്യാൻ പോകുമ്പോൾതന്നെ ആളാരാണെന്ന് ഫേസ്ബുക് ഒറ്റക്ക് കണ്ടുപിടിക്കുന്നത് മെഷീൻ ലേർണിങ് എന്ന ഒരു സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഗൂഗിൾ കമ്പനിയുടെ സെല്ഫ് ഡ്രൈവിംഗ് കാറും ഡിയബെറ്റിക് റേറ്റിനോപതി ഡിറ്റക്ഷൻ നടത്തുന്ന സോഫ്റ്റ്വെയറും മെഷീൻ ലേർണിങ് കൊണ്ട് സാധ്യമാവുന്നതാണ്. എന്നാണോ ലോകം ഡാറ്റക്ക് വില കല്പിക്കാൻ തുടങ്ങിയത്, അന്നുമുതൽ അതിനു വിലയിടാനും ആൾക്കാർ ഇറങ്ങിത്തിരിച്ചിരുന്നു.

ഒരു ഒന്നര മാസം മുന്നേ ഒരു രാത്രി, കോഴിക്കോട് Software Engineer ആയ എന്റെ ഒരു കസിനെ വിളിച്ചു നോക്കിയപ്പോ പുള്ളി ഓഫീസിലാണ്. വീട്ടിൽ പോവാത്തതെന്താ എന്ന് ചോദിച്ചപ്പോ മൂപ്പര് പറഞ്ഞു അവരുടെ ഡാറ്റാബേസ് മൊത്തം റാൻസംവെയർ വച്ച് ആരോ എൻക്രിപ്റ് ചെയ്തു. അതുകൊണ്ട് ഏതൊക്കെയോ ബാക്കപ്പ് വച്ചു എന്തെങ്കിലും തിരിച്ചെടുക്കാൻ നോക്കുകയാണെന്ന്. വാർത്തകളിൽ മുന്നേ പലതവണ കെട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു അനുഭവം ഞാൻ ആദ്യമായിട്ട് കേൾക്കുകയായിരുന്നു.
പിന്നീട് ഇന്നലെ 99ഓളം രാജ്യങ്ങളിലെ വിവിധ സർക്കാർ സ്ഥാപനങ്ങളും ആശുപത്രികളും, കമ്പനികളും, ബാങ്കുകളും മൈക്രോസോഫ്റ്റ് വിൻഡോസിലെ ഒരു ചെറിയ സെക്യൂരിറ്റി പിഴവ് കാരണം ഹാക്കർമാർ റാൻസംവെയർ വച്ച് ആക്രമിച്ചു എന്ന വാർത്ത കേട്ടത്.

എന്താണ് ഈ റാൻസംവെയർ?

കമ്പ്യൂട്ടർ ഹാക്കിങിന്റെ ലോകത്ത് ഈ അടുത്ത കാലത്ത് ജനിച്ചുവീണ ഒരു സന്തതി ആണ് റാൻസംവെയർ (Ransom-Ware). അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നമ്മുടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ച വിവരങ്ങൾ, നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത രൂപത്തിലേക്ക് ഹാക്കർമാർ മാറ്റുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിഴവോ, ഒരു വ്യാജ ഇമെയിൽ സന്ദേശമോ മതി ഹാക്കർമാർക്ക് ഇതു ചെയ്യാൻ.
ഈ പ്രക്രിയയാണ് Encryption എന്നു പറയുന്നത്. അതിനു ശേഷം നമ്മുടെ Original File ഒരു Encrypted File ആയി മാറുന്നു. ഈ ഒരു അവസ്ഥയെ കുരങ്ങന്റെ കയ്യിലെ മുഴുതേങ്ങ എന്ന ആശയവുമായി എളുപ്പത്തിൽ താരതമ്യം ചെയ്യാവുന്നതാണ്. നമുക്ക് നമ്മുടെ വിവരങ്ങൾ തിരിച്ചുലഭിക്കാൻ അവർ പറയുന്ന 16 അല്ലെങ്കിൽ 24 അക്കങ്ങളോ അക്ഷരങ്ങളോ അടിച്ചുകൊടുക്കണം, ഇതിനെ Decryption Key എന്നു പറയുന്നു. ഈ കീ സ്ക്രീനിൽ അടിച്ചുകൊടുക്കുന്ന പക്ഷം നമുക്ക് നമ്മുടെ ഫയലുകൾ തിരിച്ചുലഭിക്കുന്നു.  പക്ഷെ അത് ലഭിക്കാൻ നമ്മൾ അവർ പറയുന്ന ഒരു അഡ്രസ്സിലേക്ക് പണം Bitcoin (Bitcoin is a popular cryptocurrency- it is a type of currency like dollar or rupee but it cannot be tracked by any agency or government) ആയി അയച്ചുകൊടുക്കണം. അയച്ചുകൊടുത്താൽ തന്നെ അവർ ആ കീ തരും എന്നതിന് യാതൊരു ഉറപ്പും ഇല്ല എന്നത് വേറെ കാര്യം. നൽകാത്ത പക്ഷം ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിലേക്ക് നമ്മുടെ ഡാറ്റ ശാശ്വതമായി മാറുന്നു.

ഇന്റർനെറ്റ് ആയി ബന്ധപ്പെട്ടുകിടക്കുന്ന ഏതൊരു മേഖലയും ഇതിനു ബാധിക്കാം, സർക്കാർ ഓഫീസ് ആയാലും, ആശുപത്രി ആയാലും ഇതൊന്നുമല്ല, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആയാലും.

എങ്ങനെ റാൻസംവെയറിൽ നിന്ന് രക്ഷനേടാം?

റാൻസംവെയർ മുഖ്യമായും ബോട്ടുകൾ (bot- Softwares designed to work by themselves എന്ന് വേണമെങ്കിൽ പറയാം) ഉപയോഗിച്ചു ചെയ്യുന്നതായ കാരണം മലയാളിയും ബംഗാളിയും സായിപ്പും ഇതിനു ഒരുപോലെയാണ്.

മുൻകരുതൽ എടുക്കുക എന്നല്ലാതെ ശാശ്വതമായി ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല.

1. BACKUP YOUR DATA: അത്യാവശ്യം വരുന്ന ഡാറ്റ, ഒരു External Hard Diskഇൽ സൂക്ഷിക്കുക. അല്ലെങ്കിൽ CDയിൽ റൈറ്റ് ചെയ്ത് സൂക്ഷിച്ചു വെക്കുക. അങ്ങിനെ ആണെങ്കിൽ അഥവാ നമ്മുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടാലും നമുക്കാവശ്യമുള്ള ഡാറ്റ നമ്മുടെ കയ്യിലിരിക്കും.

2. BUY SOFTWARES : ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങുമ്പോൾ ഒറിജിനൽ വാങ്ങുക, ക്രാക് ചെയ്ത വിൻഡോസ് ,ഗെയിം കളിക്കാനും സിനിമ കാണാനും വീട്ടിൽ വച്ച കമ്പ്യൂട്ടറിൽ ഓടിക്കോട്ടെ, ജോലിസ്ഥലത്ത് യാതൊരു കാരണവശാലും pirated software ഉപയോഗിക്കാതിരിക്കുക.

3) DO SECURITY UPDATES: എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും അവയുടെ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാവും. അതിന്റെ സെക്യൂരിറ്റി പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുള്ള അപ്ഡേറ്റുകൾ ആവും അവ. ആഴ്ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ അപ്ഡേറ്റുകൾ വന്നിട്ടുണ്ടോ എന്നു നോക്കുക, ഉണ്ടെങ്കിൽ ചെയ്യുക.

4) DO NOT OPEN SPAM EMAILS: അറിയാത്ത ഇമെയിലുകൾ ക്ലിക്ക് ചെയ്യാതിരിക്കുക.

6) UPDATE YOUR BROWSERS

No comments:

Post a Comment