ചക്കയിൽ നിന്ന് ഒരു മൂല്യവർധിത ഉൽപന്നം ഉണ്ടാക്കാൻ അങ്കിൾ ജോബിനറിയാം. പരമ്പരാഗത 'മുത്തശ്ശി വിഭവങ്ങളിൽ' നിന്ന് വ്യത്യസ്തമായ രുചി. ഇതിന് *ചുളമധുരം* എന്നു പേരിട്ടു. വീട്ടിൽ വിരുന്നുകാർ കൂടി.
എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വീടിനോട് ചേർന്ന് ഒരു തട്ടുകട തുടങ്ങി. *ജാക്ക് പോട്ട്* എന്ന പേരിൽ. പ്രധാന വിഭവം ചുള മധുരം തന്നെ. വിദൂര ദിക്കുകളിൽ നിന്നു പോലും ആളുകളെത്തിത്തുടങ്ങി.
അതിനിടെ പുതിയ പ്രശ്നം. എല്ലാ കാലത്തും ചക്ക കിട്ടുന്നില്ല. പ്രൊഫസർ കുഞ്ഞാലിയുടെ ഉപദേശപ്രകാരം വലിയ (ഫീസറുകൾ ഓർഡർ ചെയ്തു വരുത്തിച്ചു.
📈ഇപ്പോൾ അങ്കിൾ ജോബിന്റെ ജാക്ക് പോട്ട് വലിയ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. വ്യത്യസ്തമായ നൂറിൽ പരം ഉൽപന്നങ്ങൾ . പല നാടുകളിൽ നിന്നായി എല്ലാ സീസണിലും ചക്കകൾ ലഭിക്കുന്നുണ്ട്. വിശേഷ ഇനം പ്ലാവുകൾ കൃഷി ചെയ്ത വലിയ തോട്ടങ്ങളും ഇപ്പോൾ അങ്കിൾ ജോബിനുണ്ട്. കടയിലും തോട്ടത്തിലുമായി ധാരാളം ജോലിക്കാർ.
🚗ഒരു ദിവസം ഉച്ചയോടടുത്ത സമയം. ഒരു ബെൻസ് കാർ ജാക്ക് പോട്ടിനു മുന്നിൽ ബ്രേക്കിട്ടു. ഒരു തടിയൻ പുറത്തിറങ്ങി. ഒരു നോട്ടീസ് നൽകി.
*ജാക്ക് പോട്ട് എന്ന പേരിൽ ഒരു കമ്പനി DC സ്ക്വയറിൽ പ്രവർത്തിക്കുന്നു. ചുളമധുരം അടക്കം ധാരാളം ഉൽപന്നങ്ങൾ ഈ കമ്പനി നിർമിക്കുന്നു. അതിനാൽ താങ്കൾ ഈ പേരുകൾ ഉപയോഗിക്കുന്നതും ഉൽപന്നങ്ങൾ നിർമിക്കുന്നതും ഉടൻ നിർത്തിവെക്കുക. അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും*
നോട്ടീസ് വായിച്ച ശേഷം അങ്കിൾ ജോബ് കാറിന്റെ പിൻസീറ്റിലേക്ക് നോക്കി. കോങ്കണ്ണൻ അപ്പു രാജ്! തന്റെ ആദ്യത്തെ ജോലിക്കാരൻ!
😣ജാക്ക് പോട്ടിന്റെ ഷട്ടർ താഴ്ന്നു. അങ്കിൾ ജോബും ജോലിക്കാരും പെരുവഴിയിൽ. അധികം വൈകിയില്ല. അങ്കിൾ ജോബിന്റെ ജോലിക്കാരെയെല്ലാം DC സ്ക്വയറിലെ ജാക്ക് പോട്ട് കമ്പനി ചാക്കിട്ടു പിടിച്ചു. *കശണ്ടിത്തലയിലെ നരച്ച രണ്ടു രോമമായി അങ്കിൾ ജോബും പ്രൊഫസർ കുഞ്ഞാലിയും ബാക്കിയായി*
വിഷയം IP Service മായി ബന്ധപ്പെട്ടതാണ്.
പ്രൊഫസർ കുഞ്ഞാലി തന്റെ ലാപ്ടോപ്പ് തുറന്നു.
www.maramiya.com
വെബ്സൈറ്റിൽ നിന്ന് കിട്ടിയ info@maramiya.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടു.
📞അധികം വൈകിയില്ല. Maramiya IP Services ന്റെ സ്റ്റാഫ് മിസ്റ്റർ ഷംനാസ് പ്രൊഫസർ കുഞ്ഞാലിയെ നേരിട്ടു വിളിച്ചു. കാര്യങ്ങൾ അന്വേഷിച്ചു.
രണ്ടു ദിവസം കഴിഞ്ഞു. പ്രൊഫസർ കുഞ്ഞാലിക്ക് വിശദമായ ഒരു ഇമെയിൽ സന്ദേശം .
📩DC സ്ക്വയറിലെ ജാക്ക് പോട്ടിന് ടാക്സ് രജിസ്ട്രേഷൻ മാത്രമെ ഉള്ളൂ. *Trade Mark, Trade Name* ഇല്ല. അതിന്റെ *ഉൽപന്നങ്ങൾക്ക് പേറ്റന്റ്* രജിസ്ട്രേഷനും ഇല്ല. നിങ്ങളുടെ കമ്പനി ഉടൻ രജിസ്റ്റർ ചെയ്ത് നിങ്ങൾക്ക് ജാക്ക് പോട്ട് കമ്പനിയുമായി മുന്നോട്ടു പോകാം. ഞങ്ങൾ നിങ്ങൾക്കു വേണ്ടി ആ പേര് ബുക്ക് ചെയ്തിട്ടുണ്ട്. അനുബന്ധ രേഖകൾ ഉടൻ തയ്യാറാക്കി സമർപ്പിക്കൂ.
അധികം വൈകിയില്ല. രാജകീയ പ്രൗഢിയോടെ അങ്കിൾ ജോബിന്റെ ജാക്ക് പോട്ട് വീണ്ടും തുറന്നു.
No comments:
Post a Comment