Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Saturday, 11 August 2018

മോമോ ചലഞ്ച്

മോമോ ചലഞ്ച്
2 ദിവസമായി വാട്സ്ആപ്പിലും ഫേസ്ബുക്കിലും മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന മോമോ ചലഞ്ച് എന്താണ് ?
ഇന്ന് വാട്ട്സ്ആപ് ഇൽ വന്ന മെസ്സേജ് ആണ് താഴേ കാണുന്നത്.ഒരു പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് മെസ്സേജ് വരും എന്നും അതിലേ ഇമേജ് ഡൗൺലോഡ് ചെയ്താൽ ഫോൺ ക്യാമറ ഹാക്ക് ചെയ്യാം എന്നാണ് അവർ പറയുന്നത്.തെളിവായി medias റിപ്പോർട്ട് ചെയ്ത മോമോ ചലഞ്ച് related ആയ news കേരള പോലീസ് fb പേജിലെ പോസ്റ്റും കൂടെയ് തരുന്നു കാണുന്ന ഏതൊരാൾക്കും വിശ്വാസ യോഗ്യമായ തെളിവുകൾ.ഇതിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ?
എന്താണ് മോമോ ചലഞ്ച്
ബ്ലൂ whale game പോലെ ആളുകളെ ബ്രെയിൻ വാഷ് ചെയ്ത് ആന്മഹത്യ ചെയ്യിക്കുന്ന ഗെയിം എന്ന് സിമ്പിൾ ആയി പറയാം ഭയപ്പെടുത്തുന്ന വീഡിയോസ് ഇമേജസ് send ചെയ്ത് സമ്മർദ്ദത്തിൽ ആകുന്നു എന്ന് മീഡിയാസ് റിപ്പോർട്ട് ചെയ്യുന്നു (അതും നമ്മൾ മലയാളികളെ അടിപൊളി)
എന്തായാലും ഒന്നിനെയും നിസ്സാരമായി കാണേണ്ട പരിചയമില്ലാത്ത നമ്പറുകളെ ബ്ലോക്ക് ചെയ്യുക അത് മേമോ ആയാലും കീ കീ ആയാലും.
ഇനി ഹാക്കിംഗ്
ഒരു ഇമേജ് ഡൗൺലോഡ് ചെയ്താൽ ക്യാമറയുടെ നിയന്ത്രണം മറ്റൊരാൾക്ക് കിട്ടുമോ? അടിപൊളി പിന്നെ എന്തിനാണ് വാട്സ്ആപ്പും fb യും കോടികണക്കിനു രൂപ മുടക്കി സെക്യുരിട്ടി അനലിസ്റ്റിനെ തീറ്റി പോറ്റുന്നത് മോമോ ചലഞ്ചിന്റെ ബോധവൽകരണത്തിൽ കേരള പോലീസോ ഒരു trusted media യോ ഹാക്കിങ്ങിനെ കുറിച്ച് പറഞ്ഞിട്ടില്ല ആരുടെയോ ഭാവനയിൽ വിരിഞ്ഞ മനോഹരമായ നുണ മാത്രമാണ് എന്ന് മനസ്സിലാക്കുക.
ഇന്ന് മറ്റൊരു പോസ്റ്റ് ഗ്രൂപ്പിൽ കണ്ടിരുന്നു friendinn വന്ന പോസ്റ്റ് ആനറണിക്കെതിരെ എന്ന് പറഞ്ഞ് ഫോൺ ഹാക്ക് ചെയ്തെന്നും ഫോട്ടോ അയച്ചില്ലെങ്കിൽ എന്തോ രഹസ്യങ്ങൾ പുറത്ത് വിടുമെന്നും ...
ഫോൺ ഹാക്ക് ചെയ്ത ആൾക്ക് ക്യാമറ പ്രവർത്തിപ്പിക്കാൻ മറ്റൊരാളുടെ സഹായം ആവശ്യമില്ല എന്ന് സാമന ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കി  ആ നമ്പറിനെ ബ്ലോക്ക് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

#Momo  #MomoChallenge
Momoയുടെ ഫോട്ടോയുള്ള വിദേശ നമ്പറിൽനിന്ന് ചില whatsapp messages വരുന്നെന്നും, ഫോൺ ഹാക്ക് ആയോ എന്ന് പേടിച്ച് ചിലർ, ചില സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ഞങ്ങളുടെ അടുക്കൽ സമീപിക്കുകയുണ്ടായി . ഇതിനെ പറ്റി ഞങ്ങൾക്ക് പറയാനുള്ളത് പൊതുവേ അറിയിക്കുവാനാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. 

അർജൻറീനയിൽ ആത്മഹത്യ ചെയ്ത 12 വയസ്സുകാരിയുടെ ഫോണിൽ "momo" എന്ന contactന്റെ മെസ്സേജുകൾ കണ്ടെടുക്കുകയുണ്ടായി. ഇതൊരു വൻ വാർത്തയായി പല വിദേശ
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷമാണ് ഇങ്ങനെ ഒരു momo Challange ലോകമറിയുന്നത്. 

വാട്സാപ്പിൽ momo എന്ന് അവകാശപ്പെടുന്ന വിചിത്രമായ ഈ ഫോട്ടോ Midori Hayashi  എന്ന ഒരു കലാകാരി, ജപ്പാനീസ് special effects എന്ന കമ്പനിക്ക് ഉണ്ടാക്കിയ ശില്പമാണ്. ഈ ശിൽപ്പത്തെ "Mother Bird" എന്ന പേര് നൽകി ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോയിലെ Vanilla Gallery എന്ന് ആർട്ട് ഗാലറിയിൽ പ്രസിദ്ധീകരിച്ചു. 

ഈ ശിൽപത്തിന്റെ പല വശത്തുനിന്നുള്ള ഫോട്ടോയാണ് ഇപ്പോൾ Momo എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഇങ്ങനെ ഒരു സംഭവം ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പലർക്കും വിദേശ നമ്പറിൽ നിന്ന് വാട്സാപ്പിൽ momoയുടെ ഫോട്ടോ വെച്ച് മെസ്സേജുകൾ വരുവാൻ തുടങ്ങി. പറയുന്ന കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഫോൺ ഹാക്ക് ചെയ്യുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും, തുടർന്ന് മേളിൽ പറഞ്ഞ ശിൽപത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിട്ട് ഫോൺ ഇപ്പോൾ ഹാക്ക് ചെയിതെന്നും, നിങ്ങളും, നിങ്ങളുടെ ഫോണും ഞങ്ങളുടെ കൺട്രോളിൽ ആണെന്ന് പറഞ്ഞ് പേടിപ്പിക്കുകയും, whatsapp ചാറ്റുകൾ എടുത്താനും, photos leak ചെയ്യുമെന്നും, പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് പറഞ്ഞു ചിലർ ചില സ്ക്രീൻഷോട്ട് മായി ഞങ്ങളെ സമീപിച്ചു. 

ഇത് നിങ്ങളെ പറ്റിക്കുവാൻ വേണ്ടി ആരോ ചെയ്യുന്ന പരിപാടിയാണ്. Voip application ഉപയോഗിച്ച്, വിദേശ നമ്പറിൽ ഇത്തരം പരിപാടികൾ ആർക്കുവേണമെങ്കിലും ചെയാം.
രണ്ടാമത്തെ കാര്യം അവർ അയച്ച് തരുന്ന ഫോട്ടോ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടില്ല.
അഥവാ, എന്തെങ്കിലും ഒരു കോഡ് momoയുടെ ഫോട്ടോയിൽ bind ചെയ്തയച്ചാലും, binded image file andriod deviceൽ execute ആവുകയില്ല. 
അതുകൊണ്ട്, ഫോൺ hack ചെയ്യപ്പെട്ടു എന്ന ആശങ്ക ഒഴിവാക്കാം

Momo ഒരു game അപ്ലിക്കേഷൻ ആണെന്ന് തെറ്റിദ്ധരിച്ച് പലരും momo എന്ന പേരിലുള്ള APK file ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. 
ഇതിനു മുമ്പ് പ്രചരിച്ച blue whale gameനും പല APK installation file വാട്സാപ്പിൽ പ്രചരിപ്പിച്ചു. 

ഇത്തരം APK file ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാൻ പറ്റുകയുള്ളൂ. ഇത്തരം APK ഫയലിൽ RAT virus (Remote Administration Tool) bind ചെയ്ത് ആയിരിക്കാം... അത് install ചെയ്ത് ഫോണിൽ പെർമിഷൻ കൊടുത്താൽ, ഫോൺ ഹാക്കറിനു control ചെയാം. 
Blue whale challenge വന്ന സമയത്ത്, blue whale എന്ന APK file spread ആയിട്ടുണ്ടായിരുന്നു. അതുപോലെ ഉടൻ, momo എന്ന പേരിൽ APK file വരുവാൻ സാധ്യത ഉണ്ട്. അതുകൊണ്ട്, ഇത്തരം APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. 

പിന്നെ, momo, blue whale എന്ന കൊലയാളി game ഉള്ളതുകൊണ്ടല്ലേ ചിലർ ആത്മഹത്യ ചെയ്തത് എന്ന് ചോദിച്ചാൽ. 
ആയിരിക്കും.. പക്ഷെ hack ചെയ്തിട്ട് ആവില്ല... പകരം, victimത്തിന്റെ mindset manipulate ചെയ്‌തും, hack ചെയിതു എന്ന് പറഞ്ഞു പേടിപ്പിച്ചു, physiologically അവരെ chat ചെയ്ത് വശത്താക്കിയും ആവണം suicide ചെയ്യിപ്പിച്ചത്.

ഇത്തരം നമ്പറിൽ നിന്ന് മെസ്സേജ് വന്നെന്നു കരുതി ആശങ്കപ്പെടേണ്ടതില്ല. ഫോട്ടോ അയച്ചിട്ട്, ഹാക്ക് ചെയ്തു എന്ന് പറഞ്ഞാൽ പേടിക്കേണ്ടതില്ല. 
ഇതിന്റെ പേരിൽ പ്രചരിക്കുന്ന APK files install ചെയ്യാതിരിക്കുക.
momo എന്ന ഉഡായിപ്പിനെ കണ്ടം വഴി ഓടിക്കുക.

Kerala Cyber Warriors
GH057_R007

Tuesday, 7 August 2018

GLock- Folder Locking Software for Ubuntu


GLock- Folder Locking Software for Ubuntu
http://sitcforumpalakkad.blogspot.com/2018/08/glock-folder-locking-software-for-ubuntu.html

 ഉബുണ്ടുവില്‍ ഫോള്‍ഡറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് GLock. കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയര്‍ ബ്ലോഗ് വായനക്കാര്‍ക്കായി പങ്ക് വെക്കുന്നു
കഴിഞ്ഞകൊല്ലം UbuntuLock എന്ന  ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരുന്നു.  എന്നാല്‍ അതില്‍ വീഡിയോ  ഫയലുകള്‍ retrieve ചെയ്യുമ്പോള്‍ ചിലത് നഷ്ടപ്പെട്ടു പോകുന്നു എന്ന് ഒരു  സുഹൃത്ത് അറിയിച്ചിരുന്നു. ആ കുറവ് നികത്തിയാണ് GLock  തയ്യാറാക്കിയിരിക്കുന്നത്.
g-lock_0.0-1_all.deb എന്ന .DEB ഫയല്‍ ചുവടെ നിന്നും download ചെയ്ത് Install ചെയ്യുക.
Application - Office - GLock എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
How to Lock a folder
ആവശ്യമായ ഫോള്‍ഡര്‍ browse ചെയ്ത് select ചെയ്താല്‍ നിങ്ങളുടെ system password 2 പ്രാവശ്യം നല്കുക. അതോടുകൂടി സെലക്റ്റ് ചെയ്ത ഫോള്‍ഡര്‍ ഒരു താക്കോലിന്റെ ആകൃതിയിലുള്ള ചിത്രമായിമാറും.
ഇത് ക്ലിക്കിയാല്‍ താക്കോലിന്റെ ചിത്രമായിരിക്കും തുറന്നു വരിക. ഫോള്‍ഡറോ അതിലെ ഫയലുകളോ ഒന്നും കാണാനാകില്ല.
ഈ .png ഫയല്‍ DELETE ചെയ്യാന്‍ പറ്റില്ല. ( ഇനി അഥവാ എന്തെങ്കിലും command ഉപയോഗിച്ച് delete ചെയ്താലും സൂക്ഷിക്കപ്പെട്ട വിവരങ്ങള്‍ തിരിച്ചെടുക്കാം...)How to Unlock a folderസൂക്ഷിക്കപ്പെട്ട ഒരു ഫോള്‍ഡറിനെ തിരിച്ചെടുക്കുവാന്‍, വീണ്ടും GLock തുറന്ന് Browse the folder to unlock എന്ന ബട്ടണില്‍ ക്ലിക്കുക. അപ്പോള്‍ കാണുന്ന ലിസ്റ്റില്‍ നിന്ന് ആവശ്യമായ ഫോള്‍ഡര്‍ മാത്രം സെലക്റ്റ് ചെയ്യുക. ഇപ്പൊഴും നിങ്ങളുടെ system password 2 പ്രാവശ്യം നല്കുക അപ്പോള്‍ ആ ഫയല്‍ ആദ്യം സ്ഥിതിചെയ്തിരുന്ന അതേ സ്ഥലത്ത് പ്രത്യക്ഷമാകും. താക്കോല്‍ ചിത്രം അപ്രത്യക്ഷമാവുകയും ചെയ്യും.

NOTE :
ഉബുണ്ടു എക്സ്പര്‍ട്ടുകള്‍ക്ക് ഒരു പക്ഷെ ഇതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ സാധിച്ചേക്കും...!!!

പരിശോധിച്ച്...... Dummy Folders ഉപയോഗിച്ച് പരീക്ഷിച്ച് ഉറപ്പുവരുത്തിമാത്രം നിങ്ങളുടെ വിലപ്പെട്ടഫോള്‍ഡറുകള്‍ GLock ഉപയോഗിച്ച് പൂട്ടുക.... ഇതിന്റെ രഹസ്യം കണ്ടുപിടിച്ചവര്‍ അത് കമന്റായി പങ്കിടുമല്ലോ Click Here (https://drive.google.com/file/d/1lcJXAwlJim6W54aP588VrGOQQmaizV0J/view) to Download  g-lock_0.0-1_all.deb

Saturday, 4 August 2018

Samagra

*നെറ്റ് കണക്ഷനില്ലാതെ സമഗ്ര എങ്ങനെ ക്ലാസ് റൂമില്‍ ഉപയോഗിക്കാം ?*

വളരെ ലളിതമാണിത്.
ഒഴിവ് സമയത്ത് ഐ.റ്റി.ലാബിലോ, വീട്ടിലോ ഇരുന്ന് അല്പം മെനക്കെട്ടാല്‍ സംഗതി സാധ്യമാവും.

*Step 1*

നമ്മുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

*Step 2.*

Teacher plan ല്‍ നാം ഇപ്പോള്‍
ക്ലാസില്‍ എടുക്കുന്ന യൂണിറ്റിലെ L.O തെരഞ്ഞെടുത്തശേഷം
സൂക്ഷ്മതലാസൂത്രണത്തിന്റെ ചുവട്ടില്‍ ഉള്ള
*Download plan offline* ക്ലിക്ക് ചെയ്യുക.
പുതിയ ജാലകം തുറന്ന് വരുമ്പോള്‍ Save file എന്ന option ക്ലിക്ക് ചെയ്യുക.

ഫയല്‍ സേവ് ചെയ്യപ്പെടുന്നതു വരെ കാത്തിരിക്കുക.

*Step 3.*

സേവ് ചെയ്യപ്പെട്ട zip ഫയല്‍ *Places --> downloads* ല്‍ കിടക്കുന്നുണ്ടാവും.
( samagra_45670.zip എന്നോ മറ്റോ ആയിരിക്കും ഫോള്‍ഡറിന്റെ പേര്.)

അതിനെ unzip ചെയ്യുക. ഇതിനായി ആ ഫോള്‍ഡര്‍ right click ചെയ്ത്,
Extract here എന്നത് ക്ലിക്ക് ചെയ്യുക.

*Step 4.*

നമ്മുടെ ഫോള്‍ഡര്‍ unzip ചെയ്യപ്പെട്ട്, ആദ്യത്തെ അതേപേരില്‍ത്തന്നെ തെളിഞ്ഞുവരുന്നു. ഈ ഫോള്‍ഡറിനെ തിരിച്ചറിയാന്‍ പാകത്തിന് rename ചെയ്യുക

( Dalton theory, Rutherford,
Che.9.cha1.4    ഇങ്ങനെ അര്‍ത്ഥവത്തായി നാമകരണം ചെയ്യണം. )

ഇത്തരത്തില്‍ ഓരോ പ്ലാനും download ചെയ്ത്, unzip ചെയ്ത്, പേരിട്ട് ക്രമപ്പെടുത്തി നമ്മുടെ ലാപ് / പെന്‍ഡ്രൈവില്‍ ശേഖരിക്കുക. ഒരു L.Oയില്‍ത്തന്നെ ചിലപ്പോള്‍ ഒന്നിലധികം പ്ലാനുകള്‍ കണ്ടേക്കാം. ഓരോന്നും download ചെയ്യണം.

*Step 5.*

ക്ലാസില്‍ ചെന്നാല്‍ lap topല്‍ ഇന്ന് പഠിപ്പിക്കുന്ന പാഠഭാഗത്തിന്റെ ഫോള്‍ഡര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഫോള്‍ഡര്‍  തുറക്കുക.

ഇവിടെ 7 ഫയലുകള്‍ കാണാം.
ഇതില്‍ *index.html* എന്നതില്‍ double click ചെയ്താല്‍ സമഗ്രയുടെ offline page തുറന്ന് വരും.
(ഇത് സമഗ്രയുടെ ഒരു
mini version ആണ്.)

സ്ക്രീനില്‍ ഇടതുവശത്ത് ആ ക്ലാസില്‍  വേണ്ട റിസോഴ്സുകള്‍ ഉണ്ടാകും..
ധൈര്യമായി ഉപയോഗിക്കാം..

*ആശംസകള്‍...*

ടീം സമഗ്ര .

Friday, 29 June 2018

Aadhar card

​ഇന്ന് നമ്മുടെ എല്ലാ ആവശ്യങ്ങള്ക്കും ആധാര് കാര്ഡ് അത്യാവശ്യമാണ്. ആധാര് കാര്ഡിലെ വിശദാംശങ്ങള് ഒരിക്കലും തെറ്റാന്പാടില്ല. എന്നാല് ആധാര് കാര്ഡ് കിട്ടിക്കഴിഞ്ഞാല് ധാരാളം കാഡുകളില് തെറ്റുകള് കാണാറുണ്ട്.ഇപ്പോള് ആധാര് കാര്ഡിലെ എല്ലാ തെറ്റുകളും ഓണ്ലൈന് വഴി തന്നെ നിങ്ങള്ക്കു തിരുത്താവുന്ന സംവിധാനം UIDAI നല്കിയിട്ടുണ്ട്. നിങ്ങള് യുഐഡിഎഐ വെബ്‌സൈറ്റില് സന്ദര്ശിച്ചാല് ആധാര് കാര്ഡിലെ മിക്ക തെറ്റുകളും വീട്ടിലിരുന്നുതന്നെ തിരുത്താവുന്നതാണ്.ഇന്നു നമുക്ക് ഇവിടെ നോക്കാം, ആധാര് കാര്ഡിലെ അഡ്രസ് ഓണ്ലൈനായി എങ്ങനെ തിരുത്താമെന്ന്. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള് പാലിക്കുക.ആദ്യം നിങ്ങള് UIDAI വെബ്‌സൈറ്റിലേക്ക് പോവുക.യുഐഡിഎഐ വെബ്‌സൈറ്റില് നിങ്ങള് 'Address Update Request' ഓണ്ലൈന് എന്നതില് ക്ലിക്ക് ചെയ്യുക. ഒരു വെബ്‌പേജ് പുതിയ ടാബില് തുറന്നു വരും. ഇനി താഴെയുളള നിര്ദ്ദേശങ്ങള് പാലിച്ചതിനു ശേഷം 'Proceed'-ല് ക്ലിക്ക് ചെയ്യുക.അടുത്തതായി ആധാര് കാര്ഡ് വിലാസം, ഏരിയ പിന്കോഡ് വഴിയോ അല്ലെങ്കില് വിലാസം വഴിയോ തിരുത്തേണ്ടതെന്ന് തീരുമാനിക്കുക.അടുത്ത പേജില് ആവശ്യമായ വിശദാംശങ്ങള് പൂരിപ്പിച്ചതിനു ശേഷം 'Submit'-ല് ക്ലിക്ക്ചെയ്യുക.ക്ലിക്ക് ചെയ്തതിനു ശേഷം, ആധാര് കാര്ഡിലെ വിലാസം മാറ്റുന്നതിന് ഇപ്പോള് ശരിയായ മേല്വിലാസത്തിന്റെ തെളിവ് നല്കേണ്ടതാണ്. അതിനയി പാസ്‌പോര്ട്ട്, ഇന്ഷുറന്സ് പോളിസി, ക്രഡിറ്റ് കാര്ഡ് സ്‌റ്റേറ്റ്‌മെന്റ്, ടെലിഫോണ് ബില് (ലാന്റ് ലൈന്), വസ്തുവക ടാക്‌സ് രസീതുകള് എന്നിവ ഐഡി പ്രൂഫായി നല്കാം.BPO സേവനദാദാവിനെ തിരഞ്ഞെടുക്കുക എന്നതാണ് അവസാന ഘട്ടം. സേവനദാദാക്കളുടെ പേരിനു സമീപമുളള റേഡിയോ ബട്ടണില് ക്ലിക്ക് ചെയ്യുക തുടര്ന്ന് 'Submit' എന്നതിലും ക്ലിക്ക് ചെയ്യുക.നിങ്ങള് നല്കിയ വിശദാംശങ്ങള് ശരിയാണോ എന്ന് ഒരിക്കല് കൂടി ഉറപ്പു വരുത്തുക.
നിങ്ങളുടെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി UIDAI വെബ്‌സൈറ്റില് നിന്നും ഡൗണ്ലോഡ് ചെയ്യാം

ആധാര് അല്ലെങ്കില് യൂണീക് ഐഡന്റിറ്റി നമ്പര് (UID) എന്നത് ഒരു ഇന്ത്യന് പൗരന്റെ ബയോമെട്രിക് വിവരങ്ങള് അടങ്ങിയ രേഖയാണ്. യുണീക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് രാജ്യത്ത് ആധാര് കാര്ഡുകള് വിതരണം ചെയ്യുന്നത്.നിലവില് ആധാര് എന്നത് ഇന്ത്യാക്കരുടെ അടിസ്ഥാന തിരിച്ചറിയല് രേഖയായി മാറിയിരിക്കുകയാണ്. ഇപ്പോള് UIDAI പുതിയൊരു സവിശേഷതയുമായി എത്തിയിരിക്കുന്നു. അതായത് നിങ്ങളുടെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി ഇനി മുതല് UIDAI വെബ്‌സൈറ്റില് നിന്നു തന്നെ ഡൗണ്ലോഡ് ചെയ്യാം. പാസ്‌പോര്ട്ട്, വിസ തുടങ്ങിയ സേവനങ്ങള്ക്ക് അപേക്ഷിക്കുന്ന വ്യക്തികള്ക്ക് താമസ സ്ഥലം സ്ഥിരീകരിക്കേണ്ടതുണ്ട്. അവര്ക്ക് ഇത് വളരെ ഏറെ ഉപയോഗപ്രദമാകും.ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി എന്ന സവിശേഷത ഇപ്പോള് ബീറ്റ ഘട്ടത്തിലാണ് എന്നാണ് യുഐഡിഎഐ സിഇഒ അജയ് ഭൂഷന് പാണ്ഡെ പറയുന്നത്. യുഐഡിഎഐ വെബ്‌സൈറ്റില് നിന്നും ഇത് ഡൗണ്ലോഡ് ചെയ്ത്, വിലാസം കൂടാതെ മറ്റു വിശദാംശങ്ങള് എന്നിവക്കായി ഉപയോഗിക്കാം.

ആധാർ ഉപയോഗം

ഇതു കൂടാതെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി തെഴിലവസരങ്ങള്, ആനുകൂല്യങ്ങള്, സ്‌കൂള് പ്രവേശനം എന്നിവയ്ക്കും പ്രയോജനകരമാണ്. ഇങ്ങനെയുളള മിക്ക കാര്യങ്ങള്ക്കും കഴിഞ്ഞ ഒന്നോ രണ്ടോ വര്ഷത്തെ വിലാസം നല്കണമെന്നാണ് നിയമം. UIDAI സോഴ്‌സ് പ്രകാരം, ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി നിങ്ങള് അപ്‌ഡേറ്റ് ചെയ്ത തീയതി അനുസരിച്ചാണ് നല്കുന്നത്. പേര്, ജനനതീയതി, വിലാസം, ഇമെയില് ഐഡി എന്നങ്ങനെ നിങ്ങള്ക്ക് ആവശ്യമുളള എന്തു കാര്യങ്ങള് വേണമെങ്കിലും ആധാര് കാര്ഡില് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി എങ്ങനെ ഡൗണ്ലോഡ് ചെയ്യാമെന്നു നോക്കാം?
ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി എന്ന ഫീച്ചര് നിങ്ങള്ക്ക് ഉപയോഗിക്കണമെങ്കില് ആദ്യം നിങ്ങള് UIDAI വെബ്‌സൈറ്റായ www.uidai.gov.in എന്നതിലേക്ക് സന്ദര്ശിക്കേണ്ടതാണ്. അവിടെ Aadhaar Update History എന്നു കാണുന്നതില് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഒരു പേജ് തുറന്നു വരും. ആ പേജില് നിങ്ങള് ആധാര് നമ്പര്, വെര്ച്ച്വല് ഐഡി (VID) കൂടെ സെക്യൂരിറ്റി ക്യാപ്ചയും പൂരിപ്പിക്കേണ്ടതാണ്.
OTP
ഇത്രയും ചെയ്തു കഴിഞ്ഞാല് നിങ്ങള് രജിസ്റ്റര് ചെയ്തിരിക്കുന്ന മൊബൈല് നമ്പറിലേക്ക് ഒരു OTP ലഭിക്കും. ഈ OTP എന്റര് ചെയ്തു കഴിഞ്ഞാല് നിങ്ങളുടെ ആധാര് അപ്‌ഡേറ്റ് ഹിസ്റ്ററി കാണാം. വേണമെങ്കില് അപ്‌ഡേറ്റ് ഹിസ്റ്ററി പ്രിന്റും എടുക്കാം.
മറ്റൊരു സവിശേഷത
ആധാര് ഉടമകള്ക്ക് മറ്റൊരു സവിശേഷതയും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, 12 അക്ക UID നമ്പറില് പ്രവേശിക്കുന്നതിലൂടെ ആധാര് ഉടമകള്ക്ക് മറ്റൊരു വ്യക്തി ഡേറ്റ ബേസില് നിലവിലുണ്ടോ എന്നും പരിശോധിക്കാം. എന്നാല് ഇതിന് ആ വ്യക്തിയുടെ പല ഡെമോഗ്രാഫിക് ഡേറ്റകളും ചോദിക്കുന്നതാണ്.

Monday, 25 June 2018

IT-ഇന്റർനെറ്റ് ഇല്ലാതെ തന്നെ ബ്രൗസ് ചെയ്യാൻ പറ്റുന്ന ഒരു സംവിധാനവുമായി ഗൂഗിൾ ക്രോം

ഇന്റർനെറ്റ് ഇല്ലാതെ തന്നെ ബ്രൗസ് ചെയ്യാൻ പറ്റുന്ന ഒരു സംവിധാനവുമായി ഗൂഗിൾ ക്രോം. ദിവസവും ഒരു ജിബി ഒന്നര ജിബി രണ്ടു ജിബി ഒക്കെ ഡാറ്റ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ, അവയൊന്നും ഒന്നിനും തികയാത്ത അവസ്ഥയാണ് പലർക്കും.
ഒന്നോ രണ്ടോ സിനിമകൾ കണ്ടുകഴിയുമ്പോളേക്കും ആ രണ്ടു ജിബിയും തീർന്നിട്ടുണ്ടാകും. പിന്നീട് വല്ല വാർത്തകളോ ലേഖനങ്ങളോ ഒക്കെ വായിക്കാം എന്ന് കരുതി നെറ്റിൽ കയറുമ്പോൾ ആയിരിക്കും ഇന്റർനെറ്റ് തീർന്ന വിവരം അറിയുക. ഇതിനൊരു പരിഹാരവുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്.
ആൻഡ്രോയ്ഡ് ഫോണുകൾക്കുള്ള ഗൂഗിൾ ക്രോം ആപ്പിൽ ആണ് ഈ സേവനം ലഭ്യമായിരിക്കുന്നത്. ഇതുപ്രകാരം ഗൂഗിൾ ക്രോം നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന വെബ്സൈറ്റുകൾ, ഗൂഗിൾ ന്യൂസിൽ നിങ്ങൾ മുൻഗണന കൊടുത്ത വിഷയങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള വെബ് പേജുകൾ നെറ്റ് ഉള്ള സമയത്ത് തനിയെ ലോഡ് ചെയ്യപ്പെടും. ഇന്ത്യ അടക്കം 100 രാജ്യങ്ങളിലാണ് വ്യാഴാഴ്ച ഗൂഗിൾ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്.
എങ്ങനെ ഉപയോഗിക്കാം?
നെറ്റ് വേണ്ട എന്ന് തീർത്ത് പറഞ്ഞാൽ ശരിയാവില്ല. കാരണം വൈഫൈ ഇന്റർനെറ്റ് കണക്ഷൻഉള്ള സമയത്ത് നമ്മുടെ അഭിരുചിക്ക് അനുസരിച്ചുള്ള വെബ് പേജുകൾ ഗൂഗിൾ ക്രോം ലോഡ് ചെയ്യും. ഇത് ക്രോം തുറന്ന് അതിൽ മൂന്ന് കുത്തുകളുള്ള മെനു എടുത്ത് അതിൽ ഡൗൺലോഡിൽ പോയാൽ Popular pages from Chrome എന്ന ലേബൽ കാണാം. അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്നനിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റുകളിൽ നിന്നുള്ള പേജുകൾ ലോഡ് ചെയ്യപ്പെട്ടതായി കാണാം. ഇത് നിങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലാതെതന്നെ ഉപയോഗിക്കാം.ഇന്റർനെറ്റ് സേവനം അധികം എത്താത്ത സ്ഥലങ്ങളിൽ, ഇന്റർനെറ്റ് ഉണ്ടെങ്കിൽ തന്നെ ആവശ്യത്തിന് വേഗത ഇല്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഇന്റർനെറ്റ് ഉപയോഗം സുതാര്യമാക്കുന്നതിന് പല പദ്ധതികളും ഗൂഗിൾആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള ഒരുപിടി രാജ്യങ്ങളിൽ ഇത്തരത്തിൽ പല സേവനങ്ങളും ഗൂഗിൾ അവതരിപ്പിച്ചിട്ടുമുണ്ട് വിജയിപ്പിച്ചിട്ടുമുണ്ട്. ക്രോം ഡാറ്റ സേവർ, ഗൂഗിൾ മാപ്‌സ് ഓഫ്‌ലൈൻ, യുട്യൂബ് ഓഫ്‌ലൈൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇത്തരത്തിലുള്ള ആശയമാണ് പ്രാവർത്തികമാക്കുന്നത്.

Wednesday, 16 May 2018

കുറ്റവും ശിക്ഷയും : സൈബർ ക്രൈം

മൊബൈൽ ഫോണിൽ ചെയ്യുന്ന ഒരുപ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്ന് കരുതേണ്ട. കുറ്റവാളിയുടെ ആയുധംതന്നെ സൈബർ ഉപകരണങ്ങളാവുന്ന പുതിയ കാലത്തു പൊലീസിന് ഏറ്റവുംവിശ്വസിക്കാവുന്ന തെളിവുകളായി മൊബൈൽ ഫോൺ രേഖകൾ മാറി.

സൈബർ ഫൊറൻസിക് എന്ന വഴികാട്ടി ഇതേക്കുറിച്ചു വിദഗ്ധർ പറയുന്നത്: ‘‘നിങ്ങളുടെ തലയിലെഴുത്തു മനസ്സുവച്ചാൽ മാറ്റാം, പക്ഷേ, സൈബർ അടയാളങ്ങൾ മായ്ക്കാമെന്നു കരുതരുത്.’’

ഇന്റർനെറ്റ് ഉപയോഗിച്ചു സ്വന്തം സ്വകാര്യതയിൽ സ്വന്തം മൊബൈൽ ഫോണിൽ ചെയ്യുന്ന ഒരു പ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്നു കരുതേണ്ട; അത് എസ്എംഎസായാലും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റായാലും ഭീകരപ്രവർത്തകർ ഉപയോഗിക്കുന്നതെന്ന പേരുദോഷം കേട്ട ‘ടെലിഗ്രാം മെസഞ്ചർ’ ആയാലും. സൈബർ ലോകത്ത് എന്തെങ്കിലും രേഖപ്പെട്ടാൽ അതു മായാതെ കിടക്കും എന്നു ചുരുക്കം.

എസ്എംഎസ്, സോഷ്യൽ മീഡിയ പോസ്റ്റ്, ടെലിഫോൺ വിളികൾ, മൊബൈൽ ഫോണുകൾ, ടാബുകൾ, പഴ്സനൽ കംപ്യൂട്ടറുകൾ എല്ലാം എണ്ണിപ്പെറുക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകൾ സൈബർ ഫൊറൻസിക് വിദഗ്ധരുടെ പക്കലുണ്ട്. സ്വകാര്യതയെന്ന വാക്കിന് അർഥമില്ലാത്ത ഇടമാണു സൈബർ ലോകം.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.... അപകടം ഏറെയാണ്....

*കുറ്റവും ശിക്ഷയും ഏതൊക്കെയെന്ന് അറിയുക...*

1. സൈബർ മാധ്യമങ്ങൾ ഉപയോഗിച്ചു രാജ്യത്തിനെതിരെ പോരാടുക, ദേശവിരുദ്ധ പ്രചാരണം നടത്തുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക തുടങ്ങിയ കുറ്റങ്ങൾക്കു ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന വിവിധ ശിക്ഷകൾക്കു പുറമേ, ഐടി നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷയ്ക്കു വകുപ്പുണ്ട്.

2. ഒരു വ്യക്തിയെയൊ സ്ഥാപനത്തേയൊ വഞ്ചിക്കാൻ സൈബർ വിവരങ്ങൾ, ഉപകരണങ്ങൾ എന്നിവ ദുരുപയോഗം ചെയ്താൽ തടവു ശിക്ഷ മൂന്നു വർഷം വരെ ലഭിക്കും. കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും ചുമത്താം.

3. ഒരാളുടെ വിലപ്പെട്ട വിവരങ്ങൾ, രേഖകൾ എന്നിവ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അയാളുടെ കംപ്യൂട്ടർ, സ്മാർട്ട് ഫോൺ, ടാബ് എന്നിവ നശിപ്പിച്ചാൽ കോടതിക്ക് ഒരുകോടി രൂപവരെ പിഴ ചുമത്താൻ പുതുക്കിയ ഐടി നിയമത്തിൽ വകുപ്പുണ്ട്.

4. അധികാരികളെ അറിയിക്കാതെ ഔദ്യോഗിക രേഖകൾ സൈബർ മാർഗത്തിലൂടെ ചോർത്തുന്നതിനുള്ള ശിക്ഷ മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയുമാണ്.

5. മോഷ്ടിച്ചെടുത്ത മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നവർക്കും മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാം (ഇത്തരം ഉപകരണങ്ങൾ അറിയാതെ ഉപയോഗിക്കുന്നവരും കേസിൽ കുടുങ്ങുമെന്ന ബലഹീനത ഈ നിയമത്തിനുണ്ട്).

6. ഇ–മെയിൽ, സോഷ്യൽ മീഡിയ, ഡോക്കുമെന്റ് എന്നിവയുടെ പാസ്‌വേ‍‍ഡുകൾ ചോർത്തി ദുരുപയോഗിക്കുന്നവർക്കുള്ള ശിക്ഷ മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ്.

7. മറ്റൊരാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി അതു പ്രചരിപ്പിക്കുന്നവർക്കു മൂന്നു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ചുമത്താം.

8. പരിധിവിട്ട അശ്ലീലം വാക്കുകളായോ ചിത്രങ്ങളായോ പ്രചരിപ്പിച്ചാലും കടുത്ത ശിക്ഷ ലഭിക്കും. അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും. ഇതേ കുറ്റത്തിന് ഇരയാവുന്നതു കുട്ടികളാണെങ്കിൽ തടവുശിക്ഷ ഏഴു വർഷം വരെ വർധിക്കും.

9. സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ആൾമാറാട്ടം നടത്തിയാലും മൂന്നു വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.

10. ഒരാളുടെ സമ്മതമില്ലാതെ അയാളുടെ ചിത്രം, ഫോൺ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ മറ്റൊരാൾക്കു സൈബർ മാധ്യമങ്ങളിലൂടെ കൈമാറുന്നതു പോലും പുതിയ വിവരസാങ്കേതിക നിയമത്തിന്റെ പരിധിയിൽ കുറ്റകൃത്യമാണ്.

*സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... സൂക്ഷിച്ച് പോസ്റ്റ് ചെയ്യുക*

Friday, 13 April 2018

യുടിഎസ് ഓൺ മൊബൈൽ

​വിരൽത്തുമ്പിൽ റെയിൽവയുടെ വിഷു കൈനീട്ടം; ജനറൽ ടിക്കറ്റ് ഉൾപ്പെടെ ഇനി ‘ആപ്പിൽ’‌​

വിഷു കൈനീട്ടമായി മൊബൈൽ വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുമായി (യുടിഎസ് ഓൺ മൊബൈൽ) റെയിൽവേ. വെള്ളിയാഴ്ച മുതൽ സംവിധാനം തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ  പ്രവർത്തനക്ഷമമാകും.ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ്, ആപ്പിൾ സ്റ്റോറുകളിൽ നിന്നു യുടിഎസ് ആപ് ഡൗൺലോഡ് ചെയ്യാം.

ആപിലുള്ള റെയിൽവേ വോലറ്റിലേക്കു (ആർ വോലറ്റ്)  ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു ആവശ്യമുള്ള തുക നിക്ഷേപിക്കാം. റിസർവേഷൻ ആവശ്യമില്ലാത്ത ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീസൺ ടിക്കറ്റ്  പുതുക്കാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും ആപ് ഉപയോഗിക്കാം.

സർവീസ് ചാർജ് ഉണ്ടായിരിക്കില്ല. ആപിലെ പേപ്പർലസ് എന്ന ഓപ്‌ഷൻ വഴി ടിക്കറ്റെടുത്താൽ ടിക്കറ്റിന്റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. പരിശോധകരെ ഇതു കാണിച്ചാൽ മതിയാകും. ടിക്കറ്റ് മറ്റൊരു മൊബൈലിലേക്കു കൈമാറ്റം ചെയ്യാൻ കഴിയില്ല. സ്റ്റേഷൻ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു ആപ്  അവതരിപ്പിക്കുന്നത്.

സ്റ്റേഷനകത്തും ട്രെയിനുകളിലും ആപ് പ്രവർത്തിക്കില്ല. പരിശോധകരെ കാണുമ്പോൾ പെട്ടെന്നു ടിക്കറ്റ് എടുക്കുന്നതു ഒഴിവാക്കാനാണ് ഈ നിയന്ത്രണം. ജിയോ ഫെൻസിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണു  ദൂരപരിധി നിർണയിച്ചിരിക്കുന്നത്. ഇതു മൂലം സ്റ്റേഷന്റെ 25 മീറ്റർ ചുറ്റളവിൽ ആപ് പ്രവർത്തിക്കില്ല. എന്നാൽ സ്റ്റേഷനു പുറത്തു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ടിക്കറ്റ് എടുക്കാൻ സാധിക്കും.

​എവിടെയെല്ലാം സൗകര്യം?​

തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, ആലുവ, കന്യാകുമാരി, കോട്ടയം, നാഗർകോവിൽ ജംക്‌ഷൻ, കുഴിത്തുറ, വർക്കല, ആലപ്പുഴ, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, തിരുവല്ല, തൃശൂർ, ചങ്ങനാശേരി, ഗുരുവായൂർ, കൊച്ചുവേളി എന്നിവിടങ്ങളിലാണു വെള്ളിയാഴ്ച മുതൽ യുടിഎസ് ഓൺ മൊബൈൽ പ്രവർത്തിക്കുക.

വൈകാതെ കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും. യാത്രക്കാരെ സഹായിക്കാൻ ഹെൽപ് ഡെസ്കുകളും സ്റ്റേഷനുകളിൽ ഉണ്ടാകും. തിരുവനന്തപുരം ഡിവിഷനിലെ 11 ലക്ഷം അൺ റിസർവ്ഡ് യാത്രക്കാർക്കു പുതിയ സംവിധാനം സഹായകമാകുമെന്നു റെയിൽവേ അറിയിച്ചു.

​എങ്ങനെ യുടിഎസ് ഓൺ മൊബൈൽ ഉപയോഗിക്കാം?​

1. യാത്രക്കാർ അവരുടെ മൊബൈൽ നമ്പർ ആദ്യം ആപ് വഴിയോ ഓൺലൈൻ വഴിയോ റജിസ്റ്റർ ചെയ്യണം (www.utsonmobile.indianrail.gov.in). റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ നാലക്ക മൊബൈൽ പിൻ നമ്പർ (എം പിൻ)  ലഭിക്കും. ഇത് ഉപയോഗിച്ചു ആപിൽ ലോഗ് ഇൻ ചെയ്യാം.

2. റജിസ്ട്രേഷൻ കഴിയുന്നതോടെ സീറോ ബാലൻസുമായി ആർ വോലറ്റ്, ആപിൽ നിലവിൽ വരും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ  പേ ടിഎം പോലെയുള്ള വോലറ്റുകളിൽ നിന്നോ ആർ വോലറ്റിൽ പണം നിറയ്ക്കാം. വെബ്സൈറ്റിലെ വോലറ്റ് റീചാർജ് ഓപ്‌ഷൻ വഴിയും പണം നിറയ്ക്കാം. ലോഗിൻ ഐഡിയായി മൊബൈൽ നമ്പറും  പാസ്‌വേഡായി എം പിൻ നാലക്ക നമ്പറും നൽകണം.

3. സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടിൽ പെട്ടെന്നു ടിക്കറ്റ് എടുക്കാനായി ക്വിക്ക് ബുക്ക് എന്ന ഓപ്ഷനും ആപ്പിലുണ്ട്.

4. മൊബൈൽ ഫോണിന്റെ ചാർജ് തീരുകയോ സ്വിച്ച് ഓഫ് ആകുകയോ ചെയ്താൽ മൊബൈൽ നമ്പർ ഉപയോഗിച്ചു യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്നു ടിടിഇയ്ക്കു കണ്ടെത്താൻ കഴിയും.