എന്തുകൊണ്ട് ടെലിഗ്രാം. ?
ടെലിഗ്രാമിനെക്കുറിച്ച് കൂട്ടുകാരോട് പറയുമ്പോള് ഉടന് നേരിടുന്ന അടുത്ത ചോദ്യമാണ് നിനക്ക് ടെലിഗ്രാം പൈസ വല്ലോം തരുന്നുണ്ടോയെന്ന്. നമുക്ക് പ്രോഫിറ്റ് കിട്ടുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ലോകത്ത് ആര്ക്കുമുണ്ടാകുന്ന സംശയംതന്നെയാണത്. പക്ഷേ സൗജന്യമായി ഇത് പ്രൊമോട്ട് ചെയ്യുന്നതെന്താണെന്ന് വളരെചുരുക്കി പറയാന് ശ്രമിക്കാം.
✅ 1. ഓപണ്സോഴ്സ് സോഫ്റ്റ് വെയര്
🔰 സോഴ്സ് കോഡ് ആര്ക്കും ലഭിക്കും.
🔰 കോഡിംഗ് അറിയാവുന്നവര്ക്ക് പുതുതായി കൂട്ടിച്ചേര്ത്ത് സ്വന്തം ടെലിഗ്രാം ഉണ്ടാക്കാം.
🔰 Mobogram, Supergram, Plus messenger തുടങ്ങിയവ അങ്ങനെ മാറ്റംവരുത്തിയവയാണ്
🔰 ഇങ്ങനെ മാറ്റം വരുത്തിയവയില് കൂടുതല് ഫീച്ചേഴ്സ് ലഭ്യമാണ്
✅ 2. സെക്യൂരിറ്റി, പ്രൈവസി
🔰 MTProto എന്ന പ്രോട്ടോകോള് ഉപയോഗിക്കുന്നു
🔰 ഹാക്കര്മാര്ക്ക് ഡാറ്റ ചോര്ത്താനാവില്ല
🔰 മൊബൈല് നഷ്ടപ്പെട്ടാലും 2 സ്റ്റെപ് വെരിഫിക്കേഷന് വഴി അക്കൗണ്ട് സുരക്ഷിതമാക്കാം
🔰 ലോഗിന് ചെയ്ത ഡിവൈസുകള് സെലക്ട് ചെയ്ത് ലോഗൗട്ട് ചെയ്യാം
🔰 നമ്പര് ഷെയര് ചെയ്യാതെത്തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന് സാധിക്കുന്നു.
🔰 ആപ്ലിക്കേഷന് പാസ്വേഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം
സീക്രട്ട് ചാറ്റ്
🔰 end to end encryption ഉപയോഗിക്കുന്നു
🔰 എന്‌ക്രിപ്റ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാന് ശ്രമിക്കാന് ടെലിഗ്രാം വെല്ലുവിളിച്ചിട്ടുണ്ട്. അത് ബ്രെയ്ക്ക് ചെയ്താല് 3000,000 ഡോളര് ലഭിക്കും.
🔰 ഗ്രൂപ്പ് മെസേജുകളും ഡോക്യുമെന്റുകളുമെല്ലാം എന്ക്രിപ്റ്റ് ചെയ്ത് അയക്കുന്നു
🔰 സ്വകാരൃമായ വിവരങ്ങൾ ഒരാളുമായി കൈമാറാൻ സീക്രട്ട് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കാം
🔰 സന്ദേശം ലഭിക്കുന്ന ആളുടെ കൈവശം എത്രസമയം മെസേജ് നില്കണം എന്ന് നമുക്ക് തീരുമാനിക്കാം
🔰 അയക്കുന്ന സന്ദേശങ്ങള് ഫോര്വേഡ് ചെയ്യാന് സാധിക്കില്ല
🔰 ലോലി പോപ്പ് വെര്ഷന് മുതലിങ്ങോട്ട് സീക്രട്ട് ചാറ്റ് സ്ക്രീന്ഷോട്ട് എടുക്കാനും കഴിയില്ല, കിറ്റ് കാറ്റില് സ്ക്രീന് ഷോട്ട് എടുത്താല് നോട്ടിഫിക്കേഷന് വരും.
✅ 3. ക്ലൗഡ് സ്റ്റോറേജ്
(വാട്ട്സപ്പിലെ പ്രധാന പരിമിതിയാണ് സ്റ്റോറേജ്. ബാക്ക് അപ് ചെയ്ത് വെച്ചാല് മാത്രമേ Unisnstall ചെയ്ത ശേഷം ഡാറ്റ ലഭിക്കൂ, ഡൗണ്ലോഡ് ചെയ്ത ഫയല് കളഞ്ഞാല് പിന്നീട് അത് ലഭിക്കുകയുമില്ല)
🔰 അണ്ലിമിറ്റഡ് ക്ലൗഡ്സ്റ്റോറേജ്
🔰 സ്മാര്ട്ട് ഫോണ് ഇല്ലെങ്കിലും വെബ്സൈറ്റ് വഴി ടെലിഗ്രാം ഉപയോഗിക്കാം
🔰 ഒന്നിലധികം ഡിവൈസുകളില് ഒരേ സമയം ഉപയോഗിക്കാം
🔰 1.5 ജിബി വരെ വലിപ്പമുള്ള ഒറ്റഫയലുകള് കൈമാറാം
🔰 ഏത് തരത്തിലുള്ള ഡോക്യുമെന്റുകളും അയക്കാം
🔰 ഡൗണ്ലോഡ് ചെയ്യാതെത്തന്നെ ഏത് ഡോക്യുമെന്റും ഫോര്വേഡ് ചെയ്യാം
🔰 6 മാസക്കാലം ഉപയോഗിക്കാതിരുന്നാല് മാത്രമേ സ്റ്റോര് ചെയ്ത ഡാറ്റകള് ഡിലീറ്റ് ആവുകയുള്ളൂ.
🔰 നാം ഡിലീറ്റ് ചെയ്യാതെ ഡാറ്റ നഷ്ടപ്പെടുമെന്ന പേടി വേണ്ട
🔰 ആവശ്യമുണ്ടെങ്കില് മാത്രം ഡൗണ്ലോഡ് ചെയ്യുന്ന ഫയലുകള് ഗാലറിയില് സേവ് ചെയ്താല് മതി
🔰 വാട്ട്സപ്പ് കാരണം മെമ്മറി നിറയുന്ന പ്രതിഭാസം ടെലിഗ്രാമില് ഉണ്ടാകില്ല
🔰 കാഷേ ക്ലിയര് ചെയ്ത് ഫോണ്മെമ്മറി യൂസേജ് കുറയ്ക്കാം.
✅ 4. ചാനല്, ഗ്രൂപ്പ്, സൂപ്പര്ഗ്രൂപ്പ്
ചാനല്
🔰 one way communication നടത്തുന്ന ചാനലുകളില് ജോയിന് ചെയ്യാം
🔰 സിനിമ, പുസ്തകങ്ങള്, ട്രോളുകള്, അറിവുകള്, പാട്ടുകള് തുടങ്ങിവ ലഭിക്കുന്നു
ഗ്രൂപ്പ്
🔰 നമുക്ക് പരിചയമുള്ള ഗ്രൂപ്പുകളെപോലെയുള്ള സംവിധാനം
🔰 പുതുതായി ജോയിന് ചെയ്യുന്നവര്ക്ക് പഴയ മെസേജുകള് കാണാം
🔰 Leave with return policy (നമ്മള് ലീവ് ചെയ്താല് സ്വയം ജോയിന് ചെയ്യാനുള്ള സൗകര്യം)
സൂപ്പര് ഗ്രൂപ്പ്സ്
🔰 സൂപ്പര്ഗ്രൂപ്പ് വലിയ കൂട്ടങ്ങളെ ഉദ്ദേശിച്ചുള്ളതാണ്.
🔰5000 മെമ്പേഴ്സിനെ ചേര്ക്കാം
🔰 അഡ്മിന് പൂര്ണ നിയന്ത്രണമുള്ള ഗ്രൂപ്പുകളാണിവ
🔰 പ്രധാനപ്പെട്ട മെസേജ് പിന് ചെയ്യാം
🔰 സ്പാം മെസേജുകള് ഡിലീറ്റ് ചെയ്യാം
🔰 ഷെയര് ചെയ്ത ഡോക്യുമെന്റുകള് തിരയാം
🔰 ഫയലുകളും മീഡിയയും വേറെ വേറെ തിരയാനുള്ള സൗകര്യം
🔰 റിപ്ലെ, മെന്ഷന് സംവിധാനങ്ങള് ആദ്യം വന്നത് ടെലിഗ്രാമിലാണ്
🔰 സ്മാര്ട്ട് നോട്ടിഫിക്കേഷന് വഴി മെന്ഷന് ചെയ്താലോ നമ്മുടെ മെസേജിന് റിപ്ലേ വന്നാലോ മാത്രം നോട്ടിഫിക്കേഷന് ലഭിക്കുന്നു.
🔰 പ്രൈവറ്റ് ഗ്രൂപ്പുകളില് ഇന്വൈറ്റ് ലിങ്ക് വഴിയും പബ്ലിക് ഗ്രൂപ്പുകളില് യൂസര്നെയിം വച്ചും ജോയിന് ചെയ്യാം
✅ 5.ടെലഗ്രാം മെസഞ്ചര് ബോട്ടുകൾ
(ബോട്ടുകളെ വിശദീകരിക്കാന് നിന്നാല് ഇതിലും വലിയ മെസേജ് വേണ്ടിവരും)
🔰 ബോട്ടുകൾ എന്ന് അറിയപ്പെടുന്നത് തേര്ഡ് പാര്ട്ടി കമ്പ്യൂട്ടര് പ്രോഗാമിനെയാണ്
🔰 യൂസറിന്റെ മറുപടി അനുസരിച്ച് ഒരു പ്രത്യേക കാരൃത്തിനോ , റാൻഡം ആയോ മറുപടി നൽകാൻ ബോട്ടുകൾക്ക് കഴിയും.
🔰 യൂടൂബ് വിഡിയോ ഡൗണ്ലോഡ് ചെയ്യാന്, പാട്ടുകള് തിരയാന്, ഫോട്ടോ എഡിറ്റ് ചെയ്യാന്, ഇംഗ്ലീഷ് പ്രാക്ടീസ് ചെയ്യാന്, പോളുകള് ക്രിയേറ്റ് ചെയ്യാന് എല്ലാം നിരവധി ബോട്ടുകള് ടെലിഗ്രാമില് ലഭ്യമാണ്.
🔰 സ്വല്
പം പ്രോഗ്രാമിംഗ് അറിയുന്നവര്ക്ക് ആവശ്യാനുസരണം നല്ല ബോട്ടുകള് ഉണ്ടാക്കിയെടുക്കാo
No comments:
Post a Comment