1. ബാറ്ററി അ‘വിശ്വാസങ്ങൾ’
മൊബൈലിന്റെയും ലാപ്പ്ടോപ്പിന്റെയും ബാറ്ററി സംബന്ധമായാണ് ഏറ്റവുമധികം തെറ്റായ ധാരണകൾ പ്രചരിച്ചിട്ടുള്ളത്.– നമ്മുടെ ഡിവൈസുകൾ അർധരാത്രി ചാർജ് ചെയ്യരുത്.
– ബാറ്ററി ഒരിക്കലും 100 ശതമാനം ചാർജ് ചെയ്യരുത്.
– പൂജ്യം ശതമാനമാകുന്ന അവസ്ഥയുണ്ടാക്കരുത്.
– ദിവസത്തിൽ പലതവണ ചാർജ് ചെയ്യരുത്
– ഫോൺ വാങ്ങിയ ഉടൻ തന്നെ ഫുള്‍ ചാർജ് ആണെങ്കിലും ഇത്ര മണിക്കൂര്‍ ചാർജ് ചെയ്യണം
ഇങ്ങനെ നീളുന്നു ബാറ്ററി വിശ്വാസങ്ങൾ. പണ്ട് നിലനിന്നിരുന്ന സെൽ ബാറ്ററികളുടെ രീതികളാണ് ഇൗ സ്മാർട്ട്ഫോൺ യുഗത്തിലും ചിലരെങ്കിലും
പിൻതുടരുന്നത്. ഇന്നത്തെ ഗാഡ്ജറ്റുകളിൽ ബാറ്ററി കപ്പാസിറ്റിയും അന്തരീക്ഷ ഊഷ്മാവും വരെ നിയന്ത്രിക്കാൻ സാധിക്കുമ്പോഴാണിതെന്നും ശ്രദ്ധേയമാണ്.
2. സ്വകാര്യ ബ്രൗസിങ് അത്ര ‘സ്വകാര്യമല്ല’
സൈറ്റുകൾ കാണാൻ അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറാനായി സ്വകാര്യ ബ്രൗസിങ് സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ നമ്മുടെ ബ്രൗസിങ് റെക്കോർഡുകൾ രേഖപ്പെടുത്തില്ല എന്ന് പറയുന്ന ഈ ബ്രൗസറുകള്‍ നമ്മളിൽ നിന്ന് മാത്രമാണ് മറച്ചുവെക്കുന്നത്. നിങ്ങളുടെ ഇന്റർനെറ്റ് സർവീസ് പ്രോവൈഡറിൽ ഇവയെല്ലാം ശേഖരക്കപ്പെടുന്നുണ്ട്. എന്ത് കാണുന്നു, എന്ത് കേൾക്കുന്നു, എന്ത് ചെയ്യുന്നു അങ്ങനെ നമ്മൾ സുരക്ഷിതം എന്ന് വിചാരിക്കുന്നതെല്ലാം. ഇന്നത്തെ ആധുനിക ബ്രൗസറുകളിലെല്ലാം ‘ഇൻകോഗ്നീറ്റോ’ എന്നുപറയപ്പെടുന്ന ഈ സംവിധാനമുണ്ട്, എന്നാലും ഇതും നാം കരുതുന്ന പോലെ സുരക്ഷിതമല്ലെന്ന് സാരം.
3. കച്ചവടത്തിന്റെ പുതിയ മന്ത്രങ്ങൾ
കൂടുതൽ സ്പെയ്സ്, സ്പീഡ്, കപ്പാസിറ്റി, വ്യക്തമായ ചിത്രങ്ങൾക്ക് എക്സ്ട്രാ മെഗാപിക്സൽസ് അങ്ങനെ ആയിരകണക്കിനാണ് പ്രചാരണങ്ങൾ. ഭൂരിഭാഗവും വ്യാപാര തന്ത്രങ്ങൾ എന്ന് മാത്രം. ജീബിയിൽ നിന്ന് ടിബിയിലേക്ക് വരെ കടക്കുന്ന ഫോൺ സ്പെയ്സുകളിൽ എന്താണ് ഇത്ര മാത്രം ശേഖരിക്കാനാകുന്നതെന്ന് നാം തന്നെ ചിന്തിക്കണം. 2Kയിൽ നിന്ന് അഡ്വാൻസ് 4Kയിലേക്ക് മാറുന്ന നമ്മുടെ ചെറിയ മൊബൈൽ സ്ക്രീനുകളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ഈ രണ്ട് റസല്യൂഷനിലും നാം കാണുന്ന ദൃശ്യങ്ങൾ ഒന്ന് തന്നെയാണെന്ന് നാം തിരിച്ചറിയുന്നില്ല. അത്യാധുനിക ഡിഎസ്എൽആർ കാമറയിലും ദൃശ്യമികവ് അവകാശപ്പെടുന്ന മൊബൈലുകൾക്ക് പിന്നിലേ സാമാന്യ ലോജിക് മാത്രം നാം ആലോചിച്ച് നോക്കിയാൽ മതി.
4. സ്ക്രീൻ ബ്രൈറ്റ്നസ് എന്ന വില്ലൻ
ബാറ്ററി ലൈഫിനായി സക്രീൻ ബ്രൈറ്റ്നസ് പൂജ്യത്തിൽ വയ്ക്കുക എന്ന ആചാരം കാലങ്ങളായി നടക്കുന്നു. പക്ഷെ ഒരു പരിധിക്കപ്പുറത്തേക്ക് ബ്രൈറ്റ്നസ് കുറച്ചുവെക്കുമ്പോൾ പ്രശ്നം സംഭവിക്കുന്നത് നമ്മുടെ കണ്ണുകൾക്ക് തന്നെയാണ്. കണ്ണുകളിലേക്ക് അമിതപ്രകാശം കയറുന്നതുപോലെ തന്നെ അപകടമാണ് പ്രകാശത്തിന്റെ അളവ് കുറയുന്നതെന്നും മനസിലാക്കണം. എപ്പോഴും 40 മുതൽ 50 ശതമാനം വരെ ബാറ്ററി ബ്രൈറ്റനസ് സൂക്ഷിക്കുന്നതാണ് അഭികാമ്യം. ബാറ്ററിയ്ക്കായി ഓട്ടോ ബ്രൈറ്റനസ് എന്ന് ഓപ്ഷനും ഇപ്പോൾ മിക്ക ഡിവൈസുകളിലുമുണ്ട്.
5. കമ്പനികളുടെ ‘തന്ത്ര’കഥകൾ
വിവിധ കമ്പനികൾ തങ്ങളുടെ പഴയ ഡിവൈസുകൾ സ്ലോ ചെയ്യാന്‍ പുതിയ അപ്പ്ഡേഷനുകളിൽ ബഗ്ഗുകൾ പുറത്തിറക്കാറുണ്ട് എന്ന കഥയ്ക്ക് നാളുകളുടെ പഴക്കമുണ്ട്. ആപ്പിളിനെതിരെയാണ് ഈ ആരോപണം ഒന്നുവീതം മൂന്ന് നേരം ഉയർന്നുകേൾക്കാറ്. എന്നാൽ സ്ഥാപങ്ങൾ ഇത്തരത്തില്‍ മനപ്പൂർവം സ്ലോ ഡൗണുകൾ സൃഷ്ട്ടിക്കാറില്ല എന്നതാണ് യാഥാർഥ്യം.
6. ഷിഫ്റ്റ് ഡിലീറ്റിൽ എല്ലാം പോകൂല്ല
നമ്മുടെ ഡിലിറ്റ് ചെയ്യപ്പെട്ട ഫയലുകളെല്ലാം സ്ഥരമായി പോകുമെന്നത് വെറും മിഥ്യാധാരണമാത്രമാണ്. നമ്മുടെ ഗാഡ്ജറ്റുകളില്‍ നിന്ന് ഇങ്ങനെ മായ്ക്കപ്പെട്ട ഏത് ഫയലുകളെയും ഒരു സാങ്കേതിക വിദഗ്ധൻ നിഷ്പ്രയാസം തിരിച്ചെടുക്കാൻ സാധിക്കും. നമ്മള്‍ പൂർണമായും ക്ലീൻ ചെയ്തു നൽകിയ ഫോണുകളിൽ നിന്ന് പോലും എന്ത് വേണമെങ്കിലും ഇപ്രകാരം റീക്കവർ ചെയ്തെടുക്കാമെന്നതാണ് വസ്തുത. ഇനിയും ആയിരക്കണക്കിന് മിഥ്യാധാരണകളാണ് നമ്മുടെ ചുറ്റുപ്പാടുമുള്ള സാങ്കേതികവിദ്യയെ സംബന്ധിച്ച് നിലനിൽക്കുന്നത്. ഈ അന്ധവിശ്വാസങ്ങളെ വലിയൊരു സംഘം ആളുകളും വിശ്വസിക്കുന്നുവെന്നതാണ് സത്യം.
No comments:
Post a Comment