Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Monday, 27 November 2017

ഇന്ത്യയിലെ മികച്ച UPI ആപ്പുകൾ

ഇന്ത്യയിലെ മികച്ച UPI ആപ്പുകൾ

Bhim

Bharat Interface for Money (BHIM) is an initiative to enable fast, secure, reliable cashless payments through your mobile phone. BHIM is interoperable with other Unified Payment Interface (UPI) applications, & bank accounts for quick money transfers online. BHIM is developed by the National Payment Corporation of India (NPCI) as a part of the Digital India initiative. BHIM is made in India and dedicated to the service of the nation.

How does it work?
Register your bank account with BHIM, & set a UPI PIN for the bank account. Your mobile number is your Payment Address, & you can simply start transacting. Yes! It is that simple.

How to Transfer Money Online?
Make Cashless Payments or receive money from friends, family and customers through a mobile number or payment address. Instant Money Transfer can also be made to an unregistered user using Mobile number, Account number +IFSC and Aadhaar Number. You can also collect money by sending a request and reverse payments instantly if required.

Check Balance:
You can check your bank balance and transactions details on the go.

Custom Payment Address:
You can create a custom digital payment address in addition to your phone number.

QR Code:
Now scan QR codes without logging into the app. Merchants can easily print their QR Code for display.

Block/ Spam:
You can Block/Spam users who are sending you collect requests from illicit sources.

Pay using Aadhaar:
Make seamless transactions using Aadhaar number.

Transaction Limits:
Per transaction maximum limit of Rs. 10,000
Per day maximum transaction limit of Rs. 20,000

Phone Pe By Flipkart

ഫോൺ പേ യെ വെല്ലുന്ന ഒരു UPI ആപ്പ് ഇന്ത്യയിൽ illa എന്ന് തന്നെ പറയാം UPI എന്നതിന് പുറമെ ഒരു Wallet ആയും Phonepe പ്രവർത്തിക്കുന്നു.UPI വഴി പണമടക്കുക ബാലൻസ് enquiry,മൊബൈൽ റീചാർജ്,DTH റീചാർജ്,ബ്രോഡ്ബാൻഡ് റീചാർജ്,പോസ്റ്റ്പെയ്ഡ് ബില് പയ്മെന്റ്റ് തുടങ്ങി നിരവധി ബില് പേയ്മെന്റുകൾ ഫോൺ പേ നൽകുന്നു.തീർന്നില്ല നിരവധി വെബ്സൈറ്റുകളിലും ഷോപ്പുകളിലും ഫോൺ പേ വഴി പണമടക്കാം.പ്രൊമോഷൻ ഭാഗമായി നിരവധി ഓഫറുകളും ഫോൺ പേ നൽകി വരുന്നു.Flipkart ആണ് ഫോൺ പേ യുടെ കൈവശം വെച്ചിരിക്കുന്നത് ആയതു കൊണ്ട് തന്നെ ഫോൺ പേ ഫ്ലിപ്കാർട് വാലറ്റ് ആയും നില നില്കുന്നു.  KFC ,Cafe Coffee Day തുടങ്ങിയ സ്ഥലങ്ങളിൽ ഫോൺ പേ വഴി പണമടക്കുമ്പോൾ 10% മുതൽ 100% വരെ ക്യാഷ്ബാക്ക് നൽകുന്നു,ഈ പണം റീചാർജുകൾക്കോ മറ്റ് ഫോൺ പേ ഇടപാടുകൾക്കോ ഉപകരിക്കുന്നതാണ്.മൂന്നു വഴി Phonepe ഉപയോഗിച്ച് പണം അയക്കാം
ഒന്ന് Virtual Address വഴി മറ്റൊന്ന് ബാങ്ക് അക്കൗണ്ട് Transfer മൂന്ന് നിലവിൽ ഫോൺ പേ ഉപയോഗിക്കുന്ന ആളുടെ മൊബൈൽ നമ്പർ വഴി,ഇങ്ങനെ മൂന്ന് വിധത്തിൽ പണം മറ്റൊരാൾക്കു നിങ്ങളുടെ ബാങ്ക് വഴി നൽകാവുന്നതാണ്.ഡെബിറ്റ്ഡെ/ബിറ്റ്/ക്രെഡിറ്റ്/netbanking  വഴി പണം ഫോൺ പേ വെള്ളെറ്റിലേക്ക് നിക്ഷേപിക്കാം ഈ പണം ബാങ്കിലേക്ക് തിരിച്ചും withdraw ചെയ്യാവുന്നതാണ് ഫോൺ പേ ഇല്ലാത്ത സുഹൃത്തിന്റെ കയ്യിൽ നിന്നും Debit വഴി ഇങ്ങനെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.ക്രെഡിറ്റ് വഴി റീചാർജുകളും നടത്താവുന്നതാണ്.റീചാർജുകൾക്കും ഫോൺ പേ നിരവധി ഓഫറുകൾ നൽകുന്നുണ്ട് (phonepe.com/en/offers.html) എന്ന സൈറ്റിൽ സന്ദർശിച്ചാൽ ഓഫറുകൾ അറിയാവുന്നതാണ്.UPI ഉപയോഗിക്കുന്ന ഒരാൾ ഫോൺ പേ കയ്യിൽ വെക്കുന്നത് വളരെ നല്ലതാണ്.Refer and Earn വഴി നിങ്ങളുടെ സുഹൃത്തിനെ ഫോണെപ്പയിലേക്ക് ക്ഷണിച്ചാൽ 75 രൂപ നിങ്ങൾക് ഫോൺ പേ Walletലേക്ക് നൽകുന്നതാണ്.ആദ്യ ഇടപാടിന് 50% വും (75രൂപ വരെ ) അഞ്ചാമത്തെ ഇടപാടിന്50%  (50 രൂപ വരെ) യും ഫോൺ പേ പുതിയ ഉപഭോക്താക്കള്ക് നൽകുന്നുണ്ട്.ഇപ്പോൾ മറ്റു വാലെറ്റുകളുമായി നിങ്ങൾക് ഫോൺ പേ ബന്ധിപ്പിക്കാവുന്നതാണ്, നിലവിൽ Jio Money മാത്രമേ ഒള്ളു എങ്കിലും ഭാവിയിൽ നിരവധി വാലെറ്റുകളുമായി ബന്ധിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നു (Wallet to another Wallet ഇടപാടുകൾക്ക് RBI അംഗീകാരം കിട്ടിയതിനു ശേഷം ആദ്യമായാണ് രണ്ടു വാലെറ്റുകൾ കൈകോർക്കുന്നത്) മലയാളം ഉൾപ്പടെ പത്തു ഇന്ത്യൻ ഭാഷകളിൽ ഫോൺ പേ ലഭ്യമാണ്.
മാത്രവുമല്ല ഇപ്പോൾ പുതിയ POS സൗകര്യവും Phonepe ഒരുക്കിയിട്ടുണ്ട്,കാല്കുലേറ്ററിന്റെ രൂപത്തിലുള്ള ഫോൺ പേ POS Device ആണ് ഫോൺ പേ നൽകുന്നത്.Scan & pay എന്ന ഓപ്‌ഷനിൽ പോയി POS എന്ന ടാബിൽ ക്ലിക്ക് ചെയ്‌താൽ പണം POS വഴി മെർച്ചന്റിനു നൽകാവുന്നതാണ്,Bluetooth വഴി ആണ് ഇത് പ്രവർത്തിക്കുന്നത് (https://www.phonepe.com/en/pos.html)

Tez By Google

ഇന്ന് കോളേജുകളിലും സ്കൂളുകളിലും തരംഗമായി കൊണ്ടിരിക്കുന്ന UPI ആപ്പ് ആണ് Tez.ഗൂഗിൾ ആണ് Tez ആപ്പിന് പിറകിൽ Secuirty കൂടുതൽ ആണെന്ന് പറയപ്പെടുന്നു,എനിക്കങ്ങനെ തോന്നിയിട്ടില്ല,UI കുറച്ചു കൂടെ മെച്ചപ്പെടാനുണ്ട് ഒരു പുതിയ UPI ഇടപാടുകാരന് ആപ്പ് മനസ്സിലാക്കാൻ കുറച്ച പാടാണ്,പ്രൊമോഷന് വേണ്ടി ടീസറും നിരവധി ഓഫറുകൾ നൽകുന്നുണ്ട്,Invite & Earn വഴി നിങ്ങളുടെ സുഹൃത്തിനെ Tez ലേക്ക് ക്ഷണിച്ചാൽ 51 രൂപ രണ്ടു പേർക്കും Tez വാഗ്ദാനം ചെയ്യുന്നു,മാത്രവുമല്ല 150 രൂപയുടെ മുകളിൽ നിങ്ങളുടെ സുഹൃത്തിനു പണമടച്ചാൽ ഒരു scratch കാർഡ് നൽകുന്നു,ഭാഗ്യമുണ്ടെങ്കിൽ ആയിരം രൂപ വരെ ഒരു സ്കറാച്ചിൽ ലഭിക്കുന്നതാണ്.പല ഭാഷകളിൽ ലഭ്യവുമാണ്,എന്നാൽ ഫോൺ പേ പോലെ വാലറ്റ് ആയി tez ഉപയോഗിക്കാൻ സാധിക്കുന്നതല്ല,ആയതു കൊണ്ട് തന്നെ ഓഫറുകൾക്ക് ശേഷം tez ആളുകൾ എങ്ങിനെ ഉപയോഗിക്കും എന്ന കാര്യം ഒരു ചോദ്യ ചിഹ്നമാണ് അതിനു മുൻപ് എന്തെങ്കിലും എക്സ്ട്രാ features നൽകിയില്ലെങ്കിൽ tez ൽ ആളുകൾ തുടരുന്നത് ബുദ്ദിമുട്ടാണ്.

BHIM by NPCI

NPCI കൊണ്ടുവന്ന UPI ആപ്പ് ആണ് BHIM തുടക്കത്തിൽ ധാരാളം Bugs ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടു വന്നിട്ടുണ്ട്,വളരെ എളുപ്പം ആണ് എന്നാൽ Default Bank അക്കൗണ്ട് ചേഞ്ച് ചെയ്യാൻ ഇച്ചിരി Steps ഉണ്ട്.എങ്കിലും നിരവധി ആളുകൾ BHIM ഉപയോഗിക്കുന്നു Transaction Failure Rate കൂടുതൽ ആണ്.നെറ്റ് ഇല്ലാതെയും ഇടപാട് നടത്താം,ആധാർ കാര്ഡിലേക്ക് പണം അയക്കാം തുടങ്ങിയവ BHIM ന്റെ സവിശേഷത ആണ്.BHIM എന്നത് സത്യത്തിൽ ഒരു UPI App ആണ് എന്നാൽ പല UPI ആപ്പുകളും ഒപ്പം BHIM App എന്ന് ചേർക്കുന്നത് BHIM എത്രത്തോളം ആളുകളിലേക്കെത്തി എന്നതിന്റെ സൂചനയാണ്.

Paytm by One97

ഫോൺ പേ പോലെ വാലെറ്റും UPI ആപ്പും ആണ് Paytm.നല്ല UI ആളാണെങ്കിലും UPI യുടെ കാര്യത്തിൽ വലിയ മെച്ചമില്ല,എല്ലാവരും കൊണ്ട് വരുന്നു അതോണ്ട് ഞങ്ങളും കൊണ്ട് വന്നു എന്ന നിലപാടിൽ ആണ് UPI കൊണ്ട് വന്നിട്ടുള്ളത് ആയതു കൊണ്ട് തന്നെ ഒരു സ്റ്റാൻഡേർഡ് തിന്നിപ്പിക്കാത്ത ആപ്പ് interface ആണ് paytm നല്ലത്.നിലവിൽ paytm ഉപയോഗിക്കുന്നവർ UPI ലിങ്ക് ചെയ്യുന്നത് നന്നായിരിക്കും.

Axis Pay by AXIS Bank

ബാങ്കുകൾ നൽകപ്പെടുന്ന UPI അപ്പുകളിൽ ക്വാളിറ്റി ഉള്ള ആപ്പ് ആണ് Axis pay .നിരവധി ഓഫറുകൾ നൽകുന്നത് കൊണ്ട് ആളുകൾ ഉപയോഗിച്ച് പോരുന്നു,UPI ആപ്പിന് പുറമേ റീചാർജുകളും ആപ്പ് നൽകുന്നുണ്ട്.

Chillr,Pockets തുടങ്ങി നിരവധി ആപ്പുകളും ബാങ്കുകൾ നൽകുന്ന UPI ആപ്പുകളും പ്ലെയ്സ്റ്റോറിലും മറ്റും ഉണ്ടെങ്കിലും ഉപയോഗിക്കുന്നതിൽ ഇവയാണ് നല്ല സർവീസുകൾ നൽകുന്നത്.

Friday, 10 November 2017

GST

ജോസേട്ടൻസ് ബിരിയാണി ഹട്ട് ..

"അപ്പൊ GST ഒക്കെ വന്നിട്ട് നിങ്ങള് വെല കൂട്ടിയില്ലേ, ജോസേട്ടാ" ?

"GST വന്നു എന്ന് കരുതി ഞാനെന്തിനാ വെലകൂട്ടുന്നെ"?

"ഈ നാട്ടിലെ ഹോട്ടലുകാരും കടക്കാരുമെല്ലാം GST, GST എന്ന് പറഞ്ഞു വെല കൂട്ടിയതോ"..?

"അതെനിക്കറിയില്ല. നമ്മടെ ഒരു ചെറിയ കടയല്ലേ, 75 ലക്ഷത്തിൽ താഴെ വാർഷിക ടേൺ ഓവറുള്ള നമ്മളെന്തിനാ GST അടയ്ക്കുന്നെ..?

ഇപ്പൊ അത് ഒരു കോടി ആക്കി എന്നൊക്കെ പറയുന്ന കേട്ടു. മൊത്തം ടേൺ ഓവറിന്റെ 5 % അടച്ചാൽ മതിയല്ലോ. അതിനെയല്ലേ Composition scheme എന്ന് പറയുന്നേ. അത് ഞാൻ കയ്യീന്നടയ്ക്കും. ലാഭത്തിൽ കുറഞ്ഞു. സാരമില്ല. 20 ലക്ഷത്തിൽ താഴെയാണ് ടേൺ ഓവറെങ്കിൽ രെജിസ്ട്രേഷൻ പോലും വേണ്ടല്ലോ".

"അപ്പോൾ Composition scheme ൽ ഉള്ള ഹോട്ടലുകൾക്കു 18 % GSTഎന്ന് ബില്ലിൽ അടിക്കാൻ പറ്റില്ലേ" ?

"ഇല്ല. Non A/c യ്ക്ക് GST 12 %, A/c ആണെങ്കിൽ 18 % എന്നൊക്കെ ബില്ലിൽ ചേർക്കാൻ അവർക്ക് എങ്ങനെ പറ്റും? അതൊക്കെ പകൽ കൊള്ളയല്ലേ? ടാക്സ് ബില്ലിൽ പെടുത്താൻ പോലും അവർക്ക് നിയമപരമായ അവകാശമില്ല. അങ്ങനെ ബില്ലടിച്ച് ഉപഭോക്താവിനെ കബളിപ്പിക്കുകയാണ്. നഗ്നമായ നിയമലംഘനമാണ് കാണിക്കുന്നത്. അവർ ഇടപാടുകാരോട് ടാക്സുൾപ്പെടെയുള്ള വില വാങ്ങുന്നു. സർക്കാരിന് ടാകസ് കൊടുക്കുന്നില്ല. ഇത് അക്ഷന്തവ്യമായ കുറ്റമാണ് ".

"പക്ഷെ, ഏതെങ്കിലും ഒരു ഹോട്ടലോ കടയോ ഈ കോമ്പോസിഷൻ സ്കീമിലുള്ളതാണോ എന്ന് നാട്ടുകാർ എങ്ങിനെ അറിയും? അതുകൊണ്ടല്ലേ അവരെ പറ്റിച്ചു ഭയമില്ലാത്തത് " ?

"തരുന്ന ബില്ലിലെ ജി എസ് ടി നമ്പർ ഏതെങ്കിലുമൊരാൾ https://services.gst.gov.in/services/searchtp ൽ ഒന്ന് പരിശോധിച്ച് നോക്കി അതു വ്യാജമാണെന്ന് തെളിഞ്ഞാൽ കച്ചവടക്കാരന് പണി ആകും. ഫേസ്ബുക്കും വട്സാപ്പും ഒക്കെ ഉള്ള ഇക്കാലത്ത് ആരെങ്കിലും ഒരു ബില്ലിന്റെ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്‌താൽ പിന്നെ സ്ഥാപന ഉടമ അതിന്റെ പുറകെ നടക്കണം. കുറഞ്ഞത് ഒരു പതിനായിരം രൂപ കൈക്കൂലി ഇനത്തിൽ സാറന്മാർ അടിച്ചോണ്ടു പോവുകയും ചെയ്യും."

"അപ്പൊ ടേൺ ഓവർ കൂടുതലുള്ള ശരിക്കും GST രെജിസ്ട്രേഷൻ ഉള്ളവർ നിരക്ക് കൂട്ടിയതോ? കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് ബിരിയാണി കഴിച്ചപ്പോൾ GST വരും മുമ്പ് 150 രൂപ ഉണ്ടായിരുന്നതിനാ 18 % GST ഉൾപ്പെടെ 177 രൂപ വാങ്ങി. ബില്ലും അടിച്ചു തന്നു".

"അത് ശരിയായ നടപടിയല്ല. ഈ 18% നേരെ എങ്ങനെ കൂട്ടും. അവർക്കു ഇൻപുട് ക്രെഡിറ്റു കിട്ടില്ലേ? അത് എവിടെ അഡ്ജസ്റ്റ് ചെയ്യും" ?

"ഇൻപുട് ക്രെഡിറ്റോ അതെന്താ ജോസേട്ടാ"?

"അതായത്, ബിരിയാണി ഉണ്ടാക്കാൻ വാങ്ങിയ അരി, എണ്ണ, മസാല തുടങ്ങിയ സാധനങ്ങൾ, അവരുടെ ഫോൺ ബില്ല്, പിന്നെ ആ കടയിലെ സോപ്പ് ചീപ് കണ്ണാടി സകല വിധ ബില്ലുകളിലും ജി എസ് ടി ഉണ്ടാവുമല്ലോ. ആ ജി എസ്ടി അവർ അടച്ചതല്ലേ?
അതവർക്ക് തിരിച്ചു ക്ലെയിം ചെയ്യാം? പിന്നെ ചിക്കൻ ബിരിയാണിയിലെ ചിക്കനാണല്ലോ, ചിക്കന് ജി എസ് ടി ഇല്ല എന്ന് കൂടി അറിയണം."

ഉദാഹരണത്തിന് ഒരു ബിരിയാണി ഉണ്ടാകാൻ 70 രൂപയുടെ സാധനം വാങ്ങി എന്ന് കരുതുക. ആ 70 രൂപയുടെ നികുതി, അതിനു വേണ്ട സാധനങ്ങൾ വാങ്ങിയപ്പോൾ മുമ്പുതന്നെ അടച്ചതാണല്ലോ. ബിരിയാണി ഉണ്ടാക്കിക്കഴിഞ്ഞു 30 രൂപ ലാഭം ഇട്ടു 100 രൂപയ്ക്കു വിൽക്കുന്നു. 100 രൂപയ്ക്കു 18 % ജി എസ് ടി ഇടുമ്പോൾ 118 രൂപ ബില്ല് അടിക്കുന്നു. ഇതിൽ 18 രൂപ സർക്കാരിലേയ്ക്ക് എന്ന് പറഞ്ഞാണ് വാങ്ങുന്നത്.
എന്നാൽ സാധനങ്ങൾ വാങ്ങിയപ്പോൾ കൊടുത്ത 70 രൂപയുടെ ജി എസ് ടി സപ്പോസ് 5 % കണക്കാക്കിയാൽ പോലും 3 രൂപ 50 പൈസ ഇൻപുട് ക്രെഡിറ്റു കിട്ടുന്നുണ്ട്. അതായത് അവർ 18 രൂപ നികുതി വാങ്ങുമ്പോൾ, 18 - 3.5 = 14 .5 രൂപയാണ് സർക്കാരിലേക്ക് അടയ്ക്കുന്നത്. 30 രൂപ ലാഭം വേണമെങ്കിൽ ബിരിയാണിയുടെ വില നൂറു രൂപ വേണ്ട, 96.50 പൈസ മതി. എന്ന് വച്ചാൽ ബിരിയാണിയുടെ വില വീണ്ടും 3 രൂപ 50 പൈസ കുറയണ്ടതാണ്. മാത്രമല്ല, ഈ കടക്കാരൻ ഇപ്പോൾ അല്ലല്ലോ ടാക്സ് കൊടുക്കുന്നത്, ഇതിനു മുമ്പും നികുതി കൊടുത്തു കൊണ്ടിരുന്നതാണല്ലോ. എന്തായിരുന്നു മുമ്പത്തെ നികുതി? ഏതാണ്ട് 20 % വരും. GST ടി വന്നപ്പോൾ അത് 18 % ആയി കുറഞ്ഞു. അവിടെയും രണ്ടു ശതമാനം കുറവുണ്ട്. അപ്പോൾ ആകെ എത്ര കുറവ് വന്നു.? അതായത് നേരത്തെ നികുതി അടക്കം 120 രൂപയ്ക്കു വിറ്റു കൊണ്ടിരുന്ന ബിരിയാണി ഇപ്പോൾ നികുതിയടക്കം 114
രൂപയ്ക്കു വിൽക്കാൻ പറ്റില്ലേ."?

"നിങ്ങളിതെന്നാ വർത്തമാനമാ ജോസേട്ടാ ഈ പറയുന്നേ? നിങ്ങള് പറയുന്നത് വെല കൊറഞ്ഞെന്ന്. പക്ഷെ നാടായ നാട് മുഴുവൻ വെല കൂടി. അതെങ്ങനെ ശരിയാകും"?

"ഒന്നുകിൽ ഈ കച്ചവടക്കാർ ആരൂം ഇത് വരെ നികുതി കൊടുക്കുന്നില്ലായിരുന്നു. അല്ലെങ്കിൽ അവർ ഈ പേരും പറഞ്ഞു വെല കൂട്ടി. GST എന്ന സംഭവം കൊണ്ട് ഇവിടെ ഹോട്ടലിലൊന്നും വെല കൂടേണ്ട ഒരു കാര്യവുമില്ല. വല്ല തക്കാളിക്കും തമിഴൻ വില കൂട്ടിയെിങ്കിൽ അതിന്റെ പേര് പറഞ്ഞു കൂട്ടിക്കോട്ടെ. GST യുടെ പേര് പറഞ്ഞു ആരും കൂട്ടേണ്ട കാര്യമൊന്നും ഇല്ല. പിന്നെ, എന്റെ കടയിൽ ബിരിയാണിക്ക് 118 രൂപയാണ്, വേണമെങ്കിൽ കഴിച്ചിട്ട് പോടാ എന്ന പറയാം എന്ന് മാത്രം. അത് തനി മുട്ടാപ്പോക്ക്".

"അപ്പോൾ ഈ ഹോട്ടൽ അസോസിയേഷൻ കൂടി എല്ലാവരും വെല ഒരുപോലെ കൂട്ടിയാൽ"?

"ആ ബെസ്ററ്, ഈ രാജ്യത്തെന്താ നിയമം ഒന്നും ഇല്ലേ? അങ്ങനെ സംഘടനക്കൊന്നും വില നിശ്ചയിക്കാൻ ഒക്കുകേല.. അതൊക്കെ നിയമ വിരുദ്ധമാണ്. കോമ്പറ്റിഷൻ കമ്മീഷൻ എന്ന് പറയുന്ന സംഗതിയൊക്കെ ഉണ്ട്".

"ഈ കൂടിയ വിലയൊക്കെ ഇനി എന്ന് കുറയും"?

"ആളുകൾ കാര്യം മനസിലാക്കി നാല് ഹോട്ടലുകാരെ കയ്യോടെ പിടി കൂടി ജനമധ്യത്തിൽ നാറ്റിച്ചു കഴിയുമ്പോൾ സത്യസന്ധരായ കച്ചവടക്കാർക്ക് കൂടുതൽ കച്ചവടം കിട്ടും. ഒന്ന് രണ്ടവന്മാരെ പിടിപ്പിച്ചു കഴിയുമ്പോൾ ബാക്കി ഉള്ളവർ നേർവഴി വരും.

കൂടുതൽ കഷ്ടപ്പാടൊന്നുമില്ല. ഹോട്ടൽ ബില്ല് ഫോട്ടോ എടുക്കുക നേരെ helpdesk@gst.gov.in അയയ്ക്കുക".