Things You Need to Do Before Selling Android Phone
ഞെട്ടിക്കുന്ന കണക്കുകളുമായി അവാസ്ത്
അവാസ്ത് എന്ന സിസ്‌റ്റം സെക്യൂരിറ്റി സർവ്വീസ് പറയുന്ന ഞെട്ടിക്കുന്ന കണക്കുകൾ കേൾക്കൂ. മോബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ അവാസ്ത് അടുത്തിടെ പുറത്തു വിട്ടത്. വില്ക്കുന്നതിനു മുൻപ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും, ഫാക്ടറി റീസെറ്റ് ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവർ തെളിയിച്ചു. ഇതിനായി അവർ 20 സെക്കന്റ് ഹാൻഡ് ആൻഡ്രോയ്ഡ് മൊബൈലുകൾ വാങ്ങി. അതിൽ നിന്നും റിക്കവറി ആരംഭിച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു. ഒരിക്കൽ ഡിലീറ്റ് ചെയ്‌താൽ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല എന്ന് കരുതുന്നവരെ ഞെട്ടിച്ചു കൊണ്ട് അതിൽ നിന്നും തിരിച്ചെടുത്തത് 40000 ത്തിൽപരം ഫോട്ടോകളാണ് . തീർന്നില്ല , 750 ഇമെയിലുകൾ, 770 എസ്.എം.എസുകൾ എന്നിവയും റിക്കവർ ചെയ്തു. ഫോൺ ബുക്കിലെ കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഞെട്ടൽ അവസാനിപ്പിക്കണ്ട; ഓരോ ഫോണിന്റെയും ഉടമസ്ഥരെ തിരിച്ചറിയുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളും അവാസ്ത് തുറന്നെടുത്ത് കാണിച്ചു കൊടുത്തു. ഉടമകളായ സ്ത്രീകളുടെ സ്വന്തം നഗ്ന ചിത്രങ്ങളും, സെൽഫികളും, ഫേസ്ബുക്ക് മെസേജുകളും, വാട്സ് ആപ്പ് സന്ദേശങ്ങളും ഉൾപ്പെട്ടിരുന്നു. തീർന്നില്ല ; പലരും ഫോണിൽ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേഡുകൾ, ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇതേരീതിയിൽ തിരിച്ചെടുത്ത് ജനത്തെ ഞെട്ടിച്ചു അവർ. നിമിഷയുടെ അവസ്ഥയുമായി ഈ പരീക്ഷണത്തെ ചേർത്തു വായിക്കൂ. ആരാണ് വില്ലൻ ?
വിൽപ്പന പോട്ടെ , മോബൈല്‍ സര്‍വീസ് സെന്ററില്‍ ചെന്നാലും ഒരു ചെറിയ തകരാറ് ആണെങ്കില്‍ പോലും ഫോണ്‍ അവര്‍ വാങ്ങി വച്ചിട്ട് നാളെ വരൂ,നോക്കി വച്ചേക്കാം എന്ന പതിവ് മറുപടിയാണവര്‍ നമുക്ക് തരിക. ഒരു പക്ഷേ തിരക്കു കൊണ്ടായിരിക്കാം അവര്‍ അങ്ങിനെ പറയുന്നത്. പക്ഷെ അതിനു പിന്നിലും ചില ചതിക്കുഴികള്‍ ഉണ്ട്. അപ്പോൾ പിന്നെ വിൽക്കുന്ന ഫോൺ എത്ര മാത്രം നമ്മൾ സൂക്ഷിക്കണം ? ഇതിനായി സോഫ്റ്റ് വെയറുകൾ ഉണ്ടെങ്കിലുംഅവ പൂണ്ണമായി സുരക്ഷിതമല്ല. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി?

ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാർഗങ്ങൾ പരിശോധിക്കാം. അതായത് ഫോൺവിൽക്കുന്നതിനു മുൻപ് നിർബന്ധമായും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
1. ഫോൺ എൻക്രിപ്റ്റ് ചെയ്യുക.

ഉപദേശം കിട്ടിയതനുസരിച്ച് സാധാരണ എല്ലാവരും ഫാക്ടറി റീസെറ്റ് ചെയ്യുന്നതിലാവും ആദ്യം ശ്രദ്ധിക്കുക. എന്നാൽ ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുൻപ് ആദ്യം നിങ്ങളുടെ ഫോൺ എൻക്രിപ്റ്റ് ചെയ്യണം. എൻക്രിപ്റ്റ് ചെയ്യുമ്പോൾ ഫോണിലെ വിവരങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് മനസിലാക്കാൻ കഴിയാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാൽ ഫാക്ടറി റീസെറ്റ് വഴി മുഴുവൻ ഡാറ്റയും മാഞ്ഞു പോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാൻ ഒരു സ്പെഷ്യൽ കീ ആവശ്യമായി വരും. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെവിവരങ്ങൾ എന്നും സുരക്ഷിതമായിരിക്കും. ഒരു ആൻഡ്രോയ്ഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ setting>Securtiy-> Encrypt phone അമർത്തുക. ഇത് ഓരോ ഫോണിലുംഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക. ആവശ്യമെങ്കിൽ വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം തേടുക. ആവശ്യമെങ്കിൽ മാത്രം.
2. ഫാക്ടറി റീസെറ്റ് ചെയ്യുക

അടുത്തതായി ഫോണിനെ ഫാക്ടറി റീസെറ്റിനു വിധേയമാക്കുക. ഇതിനായി settings> Backup & reset>Factory data reset തിരഞ്ഞെടുക്കുക. ഓർക്കുക, ഫാക്ടറി റീസെറ്റ് ചെയ്താൽ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞു പോകും. അതിനാൽ ആവശ്യമുള്ള ഡാറ്റ കമ്പ്യൂട്ടറിലേക്ക് ആദ്യമേ ബാക്കപ്പ് ചെയ്തു വെക്കണം.
3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി കോൺടാക്ടുകളും, വ്യാജ ഫോട്ടോകളും, വീഡിയോകളും ആണ്. ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങൾക്കു ഡമ്മിയായി ഉപയോഗിക്കാം.എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണിൽ കുത്തി നിറക്കുക. മെമ്മറി ഫുൾ ആക്കിയാൽ അത്രയും നല്ലത്.
4. വീണ്ടും ഒരു തവണ കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക
ഇത്രയുമായാൽ ഫോൺ ഒരു പ്രാവശ്യം കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക. അപ്പോൾ നിങ്ങൾ മുമ്പ് ഫോണിൽ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയിൽ ഒരാൾ നിങ്ങളുടെ ഫോൺ റിക്കവർ ചെയ്യാൻ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാൾക്ക് കിട്ടൂ. എന്നുപറഞ്ഞാൽ നിങ്ങൾ സുരക്ഷിതരായി എന്നർത്ഥം.
ഇനി സമയമുണ്ടെങ്കിൽ ഒരു തവണ കൂടി ഈ സ്റ്റെപ്പുകൾ ഒരിക്കൽ കൂടി ആവർത്തിക്കുക. കുറെ തവണ ഫാക്ടറി റീസെറ്റ് ചെയ്യാമോ എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ട്. അത് എത്ര തവണ ആയാലും കുഴപ്പമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഫാക്ടറി റീസെറ്റ് കൊണ്ട് മാത്രം പ്രയോജനമില്ല എന്ന് മാത്രം.
No comments:
Post a Comment