🌐🌐🌐🌐🌐🌐🌐🌐🌐
*ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട വെബ്‌സൈറ്റുകള്‍!*
*ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കുമ്പോഴാണ് അതില്‍ നിന്നും നമ്മള്‍ പല കാര്യങ്ങളും മനസ്സിലാക്കുന്നത്. ഇന്റര്‍നെറ്റ് കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടി പല വെബ്‌സൈറ്റുകളും നമ്മെ സഹായിക്കാറുണ്ട്.*
*എന്നാല്‍ ചില വെബ്‌സൈറ്റുകള്‍ നിങ്ങള്‍ക്ക് സംശയവും പ്രശ്‌നങ്ങളും ഉയര്‍ത്താറുണ്ട്. എന്നാല്‍ ആ വെബ്‌സൈറ്റുകള്‍ക്കുളള പ്രതിവിധികള്‍
*നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ സുരക്ഷിതമായി കൈമാറാം*
*പലപ്പോഴും നിങ്ങള്‍ക്ക് ആവശ്യമുളള വിവരങ്ങള്‍ മെയില്‍ വഴിയോ വാട്ട്‌സാപ്പ് വഴിയോ ആണ് സാധാരണ അയക്കാറുളളത്, അതായത് പാസ്‌വേഡുകള്‍, അക്കൗണ്ട് നമ്പര്‍ എന്നിവയെല്ലാം.*
*എന്നാല്‍ പിന്നൊരിക്കല്‍ പാസ്വേഡുകള്‍ ദുരുപയോഗം ചെയ്യാനുളള സാധ്യത ഏറെയാണ്. ഇതിനെ കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ ഇതിനൊരു പോവഴി ഉണ്ട്. നിങ്ങള്‍ PrivateNote.comല്‍ ഷെയര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോട്ടുകള്‍ ആയി ടൈപ്പ് ചെയ്യാം. അതിനു ശേഷം 'Create note' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ലിങ്ക് ലഭ്യമാകും. ഈ ലിങ്ക് ഒരു തവണ മാത്രേമേ സ്‌ക്രീനില്‍ തെളിഞ്ഞു വരുകയുളളൂ. കൂടാതെ ഈ ലിങ്ക് എത്ര സമയത്തേക്ക് ലഭ്യമാകണം എന്ന് സെലക്ട് ചെയ്യാനുളള സൗകര്യവും വെബ്‌സെറ്റ് നല്‍കുന്നുണ്ട്.*
*ഈമെയില്‍ ഐഡി ഇല്ലാതെ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം!*
*നമുക്ക് പല വെബ്‌സൈറ്റുകളും സന്ദര്‍ശിക്കണം എങ്കില്‍ മെയില്‍ ഐഡി കൊടുക്കണം. എന്നാല്‍ അതിനു ശേഷം അനേകം സ്പാം മെയിലുകള്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്.*
*എന്നാല്‍ നിങ്ങള്‍ mailinator.com വെബ്‌സൈറ്റില്‍ 'mymail@mailinator.com' എന്ന ഫോര്‍മാറ്റില്‍ മെയില്‍ ഐഡി കൊടുത്താല്‍ പുതിയൊരു പേജില്‍ ഇന്‍ബോക്‌സ് തുറന്നു വരും. മുകളില്‍ പറഞ്ഞ മെയില്‍ ഐഡി ഉപയോഗിച്ച് നമുക്ക് ഏതു വെബ്‌സൈറ്റിലും സൈന്‍ അപ്പ് ചെയ്യാം. മെയില്‍ വേരിഫിക്കേഷന്‍ ലിങ്ക് മുകളില്‍ പറഞ്ഞ മെയില്‍ ഇന്‍ബോക്‌സില്‍ കാണുകയും ചെയ്യാം. ഇതു വഴി ഏതു വെബ്‌സൈറ്റ് വേണമെങ്കിലും സുരക്ഷിതമായി ഉപയോഗിക്കാം.
No comments:
Post a Comment