Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Saturday, 1 July 2017

Phone photography

PRO Mode അഥവാ Manual Mode - ഒരു കൈ നോക്കിയാലോ ??

NB : മികച്ച ഫോട്ടോസ് , അത് ക്യാമറയുടെ കഴിവിനേക്കാൾ , അത് എടുത്ത വ്യക്തിയുടെ Creativity ആണ് . ഫോട്ടോഗ്രാഫി തിയററ്റിക്കൽ ആയി പറഞ്ഞു തരേണ്ട ഒന്നല്ല ,എന്നാലും ഞാൻ ഒരു ശ്രമം നടത്തുകയാണ് . പണി പാളുമോ എന്തോ ... :P

നിന്നു ഡയലോഗ് അടിക്കാതെ കാര്യത്തിലോട്ട് കടക്കാം .

പലരും സ്മാർട്ഫോൺ ക്യാമറ യൂസ് ചെയ്യുന്നത് ഇങ്ങനെ ആണ് , ക്യാമറ ഓപ്പൺ ചെയ്യുന്നു , ഫോട്ടോ എടുക്കുന്നു . SO SIMPLE.
ചിലർ ഫോക്കസ് പോലും ചെയ്യില്ല , ഫലമോ Blur ആയ ഫോട്ടോസ് അല്ലെങ്കിൽ Detail കുറഞ്ഞ ഫോട്ടോസ് . നല്ല capable ആയ ക്യാമറ ഉള്ള ഫോൺ ആണേൽ മികച്ച shots എടുക്കും , അല്ലാത്തവ അല്പം കഷ്ട്ടപെടും .

പലരുടെയും ഫോണിൽ മാനുവൽ മോഡ് / പ്രൊ മോഡ് ഉള്ള ക്യാമറ Default ക്യാമറ ആപ്പിൽ തന്നെ ഉണ്ട് . ആ മോഡ് il കാണുന്ന പല കാര്യങ്ങളും മനസ്സിലാവാത്തോണ്ട് വല്ല്യ പരീക്ഷണം ചെയ്യാനൊന്നും നില്ക്കുന്നില്ല എന്നുമാത്രം . എന്നാൽ താല്പര്യം ഉള്ളവർക്ക് പരീക്ഷണം തുടങ്ങാൻ ഈ പോസ്റ്റ്‌ ഉപകരിക്കും എന്ന് കരുതുന്നു .

ഈ പ്രൊ മോഡ് il കാണുന്ന ഓപ്ഷൻസ് പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് എപ്പോളും യൂസ് ചെയ്യുന്നതാണ്‌ . പ്രധാനമായും

1) Shutter Speed
2) ISO
3) Exposure Compensation (EV)
4) Focus
5) White Balance (WB)
6) Metering

ഈ 6 ടൈപ്പ് കാര്യങ്ങൾ ആണ് ഓരോ ഫോട്ടോ ഉം കൂടുതൽ മനോഹരമാക്കാൻ സഹായിക്കുന്നത് . നിങ്ങളുടെ ഫോണിൽ ഇതിൽ എല്ലാം ഉണ്ടാവണമെന്നില്ല , ചിലപ്പോൾ കൂടാം.

#Shutter-Speed

ഷട്ടർ സ്പീഡ് എന്ന് പറയുന്നത് ഓരോ ഫോട്ടോ എടുക്കുമ്പോളും ക്യാമറയുടെ ഷട്ടർ തുറന്നിരിക്കുന്ന സമയം ആണ് . സാധാരണ ഇത് സെക്കന്റ്‌ യൂണിറ്റിലാണ് പറയുക 2Sec , 10Sec , 1/50 sec , 1/250 Sec എന്നിങ്ങനെ . എന്റെ ഫോണിൽ 1/4000 sec  ( ഒരു സെക്കന്റിന്റെ 4000 il ഒന്ന് ) സമയം തൊട്ട് - 30  സെക്കന്റ്‌ വരെ ഷട്ടർ സ്പീഡ് ക്രമീകരിക്കാൻ സാധിക്കുന്നുണ്ട് .

ഇത് ഉപയോഗിച്ചാൽ ഉള്ള ഗുണം എന്താണെന്നു വച്ചാൽ , ഒരു faster shutter സ്പീഡ് യൂസ് ചെയ്താൽ നിങ്ങളുടെ ഫ്രെയിമിൽ ഉള്ള ഒരു വസ്തുവിനെ freeze ചെയ്യാൻ സാധിക്കും . ഉദാഹരണം ആയി 1/500 or അതിൽ കൂടുതൽ യൂസ് ചെയ്താൽ , വേഗത്തിൽ ചലിക്കുന്ന ഒരു വസ്തുവിന്റെ ക്ലിയർ ഇമേജ് എടുക്കുവാൻ സാധിക്കും .
eg: ഒരാൾ ഓടുന്നത് അല്ലെങ്കിൽ ഒരു പറക്കുന്ന കിളി etc.

ഇനി ഇതെ scene തന്നെ അല്പം movement കാണിച്ചു എടുക്കണേൽ നിങ്ങൾക്ക് ഷട്ടർ സ്പീഡ് കുറയ്ക്കാം . ( eg: രാത്രി വണ്ടികൾ ചീറിപ്പായുന്ന ഫോട്ടോസ് കണ്ട്‌ കാണുമല്ലോ , വരകൾ പോലെ ലൈറ്റ് rays കാണാം , എന്നാൽ വണ്ടികളെ ശരിക്കു കാണാനും പറ്റില്ല )

#ISO

ലഭ്യമായ വെളിച്ചം ക്രമീകരിച്ചു മികച്ച shots എടുക്കാൻ ISO സഹായിക്കും . കുറഞ്ഞ ISO il ,ക്യാമറക്ക്  ഒരു ഫോട്ടോ correct ആയി എടുക്കാൻ കൂടുതൽ വെളിച്ചം വേണം . നല്ല വെളിച്ചമുള്ളപ്പോൾ നിങ്ങൾക്ക് ISO value കുറച്ചു ഫോട്ടോ എടുക്കാം . ISO കുറയും തോറും ഫോട്ടോയിൽ Noises കുറയും .

എനിക്ക് 50 തൊട്ട് 3200 വരെ അഡ്ജസ്റ്റ് ചെയ്യാം. 
ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോയിൽ കൂടുതൽ വെളിച്ചം വേണമെങ്കിൽ , ISO value കൂട്ടണം , അത് പോലെ തന്നെ നേരെ തിരിച്ചും .

> Lower ISO = More Light Required = You will have to use lower shutter speed = Less grains.

> Higher ISO = Less light Required = You will have to use faster shutter speed = More grains.

# EXPOSURE (EV)

ഫ്രെയിം  Brightness set ചെയ്യാൻ ആണ് മെയിൻ ആയി യൂസ് ചെയ്യുന്നത് . Enik -4 to +4 വരെ ആണ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നത് .

Default ആയിട്ട് 0 ആയിക്കും , +ve വാല്യൂസ് brightness കൂട്ടുന്നു , -ve വാല്യൂസ് Brightness കുറക്കുന്നു .

# Focus modes

ഉള്ളതിൽ ഏറ്റവും പരിചിതമായ സംഭവം ഇതാണ് അല്ലേ . :) Auto Focus mode ആണ് കൂടുതലും നമ്മൾ യൂസ് ചെയ്യുന്നത് . മാനുവൽ focus ചെയ്യുകയാണേൽ കൃത്യമായി ഒരു വസ്തുവിനെ ഫോക്കസ് ചെയ്തു എടുക്കാവുന്നതാണ് .

Auto Focus 2 type il കാണുന്നുണ്ട് .

1) Auto Focus - Single
2) Auto Focus - Continous

AF - Single : ഈ മോഡ് il , ക്യാമറ നമ്മൾ tap ചെയ്തു focus ചെയ്ത വസ്തുവിനെ focus lock ചെയ്യുന്നു . അതിനു ശേഷം ക്യാമറ മൂവ് ചെയ്താലും നമുക്ക് പിന്നെയും ആ വസ്തു ഫോക്കസ് ചെയ്യേണ്ട കാര്യമില്ല . കാരണം camera മൂവ് ചെയ്താലും ആ വസ്തുവിന്റെ ഫോക്കസ് അങ്ങനെ തന്നെ നില്ക്കുന്നു .

വസ്തു fixed ആയ ഒരു അവസ്ഥയിൽ ആണേൽ നമുക്ക് ഈ മോഡ് യൂസ് ചെയ്യാം .

AF - Continuous

Ideal for Wildlife or panning photography

ഇതിൽ ക്യാമറ ഫോക്കസ് ലോക്ക് ചെയ്ത ഒരു വസ്തു പിന്നീട് ചലിച്ചാലും , നമ്മൾ ക്യാമറ അടുത്തോട്ടോ അകലേക്കോ മൂവ് ചെയ്താലോ ഫോക്കസ് നഷ്ട്ടം ആകുന്നില്ല . വളരെ നല്ലൊരു ഫീച്ചർ ആണിത് .

# White-balance
ഇതിന്റെ ഒരു ആവശ്യകത എന്തെന്ന് വച്ചാൽ , നമുക്ക് ഫോട്ടോയിലെ  colors മാക്സിമം കറക്റ്റ് ചെയ്യാം .ഓരോ ലൈറ്റ് source നും വ്യത്യസ്ത color temperature ആയിരിക്കും .

എനിക്ക് 2800 K thott 7000K വരെ ഇത് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട് .

Cloudy , daylight , tungston , Flurescenet ,Auto  എന്നിങ്ങനെ ചിര പരിചിതമായ terms തന്നെ ആണ് ഇതിൽ ഉള്ളത് . ഞാൻ മിക്കവാറും Auto / Daylight / Cloudy presets aanu യൂസ് ചെയ്യാറ് .

#Metering-Mode

ഒരു വസ്തുനെ ഫോക്കസ് ചെയ്തു എടുക്കുമ്പോൾ , അതിനു അനുസൃതമായി മൊത്തം scene ile Shutter speed ഉം ISO ഉം അഡ്ജസ്റ്റ് ആകുന്നു .

Evaluate Metering mode : മുഴുവൻ ഫ്രെയിമിൽ നിന്നും വെളിച്ചത്തിന്റെ അളവ് എടുത്തു അതിന്റെ ആവറേജ് എടുത്തു Exposure value അതായത് വെളിച്ചം ക്രമീകരിക്കുന്നു

Center- Weighted Metering mode :
ഇതിൽ ഫ്രെയിമിലെ center area il നിന്നും b(40-50 %) വെളിച്ചത്തിന്റെ അളവ് എടുത്തു വെളിച്ചം ക്രമീകരിക്കുന്നു .

Spot-Metering mode :
ഇതിലും center il നിന്നു തന്നെ എടുക്കുന്നു , 1-4 % മാത്രം

ഇത് എപ്പോൾ യൂസ് ചെയ്യണം

1) Evaluative mode - highlights ഉം shadows ഉം തമ്മിൽ വല്ല്യ വ്യത്യാസം ഇല്ലാത്തപ്പോൾ . Or Contrast level അധികം മാറാത്ത സാഹചര്യങ്ങളിൽ .

2) Center Weighted - Portrait , head shots , അതായത് , മെയിൻ വസ്തു ഫ്രെയിം സെന്റർ il വരുമ്പോൾ .

3) Spot metering : On Macro Shots or while clicking Moon etc.

NB : SHUTTER SPEED , ISO ഒക്കെ Auto ആയിരിക്കുമ്പോൾ ആണ് ഈ മീറ്ററിംഗ് ന് പ്രസക്തി ഉള്ളൂ .

................. ഇനി ഇതെല്ലാം മനസ്സിൽ വച്ചു കൊണ്ട് പരീക്ഷണം തുടങ്ങാം . പ്രൊഫഷണൽ ഫോട്ടോ ഗ്രാഫേഴ്സ് ഇതിൽ വല്ല തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ കമന്റ്‌ ചെയ്താൽ , തെറ്റ് തിരുത്തുന്നതാണ് .

Thanks.

Happy Photography .

#note  : ഫോണിൽ മാനുവൽ  mode ഇല്ലാത്തവർ , Try Bacon Camera , footej camera etc. both are good

No comments:

Post a Comment