എല്ലാ കമ്പനികളിൽ പെട്ട പ്രൊജക്റ്ററുകളും ധാരാളമായി ഉപയോഗിച്ച് പരിചയമുണ്ട്. Epson, Benq എന്നിവ കൂടുതൽ നന്ന്. അതിലെ ചില മോഡലുകൾക്ക് ഓട്ടോമാറ്റിക് കീസ്റ്റോൺ അഡ്ജസ്റ്റ്മെൻ്റുള്ള നാൽ നാം പ്രൊജക്റ്റർ ചരിച്ചു വെച്ചാലും ഡിസ്പ്ളേ സ്വയം ചതുരത്തിലാവും. നല്ല വ്യക്തതയും എപ്സസണുണ്ട്. ബെൻഖ് ന് ചൂടാകൽ കുറവാണ് എന്ന മെച്ചമാണുള്ളത്. എത്ര ലൂമെൻസ് ബ്രൈറ്റ്നസ് ഉണ്ട് എന്ന്
നോക്കണം. മിനിമം 2300 വേണം. 3600 ഉണ്ടെങ്കിൽ പകൽ വെളിച്ചത്തിലും കാണാം. DLP എന്നാൽ Digitalലൈറ്റ് പ്രൊജക്റ്റർ എന്നാണെങ്കിലും 3600 ലൂമെൻസ് ഉണ്ടെങ്കിലേ പകൽ കാര്യം നടക്കൂ. വലുപ്പം കൂടുതലുള്ളവ ചൂടാകൽ കുറയും. ബെൻഖിൻ്റെ ഗുണം ഇതാണ്. 20000 മുതൽ 200000 വരെയുള്ള പ്രൊജക്റ്ററുകളുണ്ട്. ഏതാണ്ട് 30000 - 35000 വരെ വിലയുള്ളവ ഗുണമേൻമയുണ്ടാവും. ഗൾഫ് ബസാറുകളിൽ 5000 രൂപയുടെ ഒരിനം കിട്ടുമെങ്കിലും ഒന്നിനും കൊള്ളില്ല.
VGA, HDMI പോർട്ടുകൾ രണ്ടും ഉള്ളവ വാങ്ങുക. പുതിയ ലാപ്പ്ടോപ്പുകളിൽ VGA ഔട്ട് ഇല്ല. പഴയവയിൽ HDMI ഔട്ടും ഇല്ല. VGA - HDMI കൺവർട്ടർ ഉപയോഗിച്ച് ഏതെങ്കിലും ഒരു പോർട്ടില്ലാത്ത പ്രശ്നം പരിഹരിക്കാനും സാധിക്കും.
Thursday, 16 March 2017
Protector
Labels:
Projector
Subscribe to:
Post Comments (Atom)
No comments:
Post a Comment