സ്മാർട്ട്ഫോൺ വിപണിയിൽ 85 ശതമാനത്തിൽ അധികം ഡിവൈസസ് ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയിഡ്. ആൻഡ്രോയിഡ് ഉപയോതാക്കൾക്ക് അവരവരുടെയും, അവരുടെ ഡാറ്റയുടെയും സെക്യൂരിറ്റി ഉറപ്പുവരുത്താൻ ഉള്ള 5 ടിപ്സ് ചുവടെ ചേർക്കുന്നു .
*Mobi Newswire*
1. ആൻഡ്രോയിഡ് OS ഉം ആപ്പ്ലിക്കേഷനുകളും അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കുക.
പലർക്കും മടിയുള്ള ഒരു കാര്യമാണ് ആൻഡ്രോയിഡ് OS ഉം ആപ്പ്ലിക്കേഷനും അപ്ഡേറ്റ് ചെയ്യുന്നത്. വെറുതെ ഡാറ്റാ ബാലൻസ് കളയുന്നതെന്തിനാണ് എന്നാണ് എല്ലാവരും ചിന്തിക്കുക. പുതിയ ഡിസൈൻ ഉം പെർഫോമൻസും മാത്രം അല്ല ആൻഡ്രോയിഡ് അപ്ഡേറ്റ് തരുന്നത്, കൂടുതൽ സെക്യൂരിറ്റി കൂടെ ആണ്. ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്ഡേറ്ററുകൾ കഴിവതും ഇൻസ്റ്റോൾ ചെയ്യാൻ ശ്രമിക്കുക. ആൻഡ്രോയിഡ് ഇൽ/ ആപ്ലിക്കേഷൻഇൽ ഉള്ള എന്തേലും ഗുരുതര സെക്യൂരിറ്റി പാളിച്ചയെ പരിഹരിക്കാൻ ഉള്ളതാവും അത്തരം അപ്ഡേറ്റ്കൾ.
2. പ്ലെയ്സ്റ്റോർന് പുറമെ നിന്നു അപ്പ്ളിക്കേഷൻസ് ഇൻസ്റ്റോൾ ചെയ്യുന്നത് കഴിവതും ഒഴിവാക്കുക.
പ്ലെയ്സ്റ്റോറിനു പുറത്തുനിന്ന് CRACKED ആപ്പ്ളിക്കേഷൻസ് ഇൻസ്റ്റോൾ ചെയ്യുന്നവർ ആണ് നമ്മൾ പലരും. ഇങ്ങനെ പുറത്തുനിന്ന് ഇൻസ്റ്റോൾ ചെയ്യുന്ന ആപ്പ്ലിക്കേഷൻസ്‌നുമേൽ ഗൂഗിൾന് യാതൊരു കണ്ട്രോളും ഇല്ല . അതിനാൽ തന്നെ ഹാക്കർസ് അത്തരത്തിലുള്ള CRACKED ആപ്ലിക്കേഷൻ ഉപയോഗിച്ച് നമ്മുടെ പേർസണൽ ഡാറ്റയും, SMS, കാൾ റെക്കോർഡ്‌സ് ഒക്കെ ചോർത്താൻ കഴിയുന്ന MALWARES നമ്മുടെ മൊബൈലിലിൽ ഇൻസ്റ്റോൾ ചെയ്തേക്കാം. ഓൺലൈൻ ബാങ്കിംഗ് ഒക്കെ ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധയ്ക്കുക.
3. Application Permissions ശ്രദ്ധിക്കുക
നമ്മൾ ഇൻസ്റ്റോൾ ചെയ്യുന്ന ആപ്പിന് നമ്മുടെ മൊബൈലിൽ എന്തൊക്കെ ചെയ്യാൻ ആവും എന്ന് തീരുമാനിക്കുന്നത് ആപ്ലിക്കേഷന് നമ്മൾ ഇൻസ്റ്റോൾ ചെയ്യുന്ന സമയത്തു കൊടുക്കുന്ന പെർമിഷനുകൾ ആണ്. ഫോട്ടോ എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പിന് ഫോൺ വിളിക്കാൻ ഉള്ള പെർമിഷൻ ആവശം വരുന്നില്ല. അങ്ങനെ ഒരു ആപ്പിന് ഫോൺ പെർമിഷൻ കൊടുക്കുന്ന മൂലം ആ ആപ്പിന് നമ്മുടെ കാൾ ഡീറ്റൈൽസ് അക്സസ്സ് ചെയ്യാൻ സാധിക്കും. ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്യുമ്പോ പെർമിഷൻ കൂടെ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്.
4. ആന്റി-വൈറസ് , ആന്റി-മാൽവെയർ ആപ്പ്ലിക്കേഷൻസ് ഉപയോഗിക്കുക.
ആൻഡ്രോയിഡ് മാൽവെയറുകളുടെ എണ്ണം ഇപ്പോൾ വർധിച്ചു വരുന്നുണ്ട്. നമ്മുടെ ഡാറ്റയെ സംരക്ഷിക്കാൻ മൊബൈലിൽ ഒരു ആൻറിവൈറസ് ഉപയോഗിക്കുക . AVAST, NORTON, McAfee മുതലായവ നല്ലതാണ്.
5. കാണാതെ പോയ ഡിവൈസ് കണ്ടുപിടിക്കാനും , ഡാറ്റ ഡിലീറ്റ് ചെയ്യാനും ഉള്ള ആപ്പ്സ് ഉപയോഗിക്കുക.
മൊബൈൽ കാണാതെ പോവുന്ന സാഹചര്യത്തിൽ അത് ട്രാക്ക് ചെയ്യാനും, മൊബൈലിൽ ഉള്ള ഡാറ്റ ഡിലീറ്റ് ചെയ്യാനും അത്തരം ആപ്പ്ലിക്കേഷൻസ് കൊണ്ട് സാധിക്കും, മൊബൈലിൽ ഇന്റർനെറ്റ് ഉണ്ടങ്കിൽ മാത്രമേ അത്തരം ആപ്പുകൾ പ്രവർത്തിക്കുക ഉള്ളു . പാസ്സ്‌വേർഡ് ഒരു പരിധിയിൽ കൂടുതൽ തവണ തെറ്റായി കഴിഞ്ഞാൽ ഡാറ്റ ഡിലീറ്റ് ആവുന്ന രീതിലും അത്തരം ആപ്പുകൾ പ്രവർത്തിക്കും. Android Device Manager ഗൂഗിളിൽ നിന്ന് ഉള്ള അത്തരം ഒരു ആപ്പ് ആണ്. AVAST ഉം NORTON ഉം പോലുള്ള കമ്പനികൾക്കും അത്തരം ആപ്പ്സ് ഉണ്ട്.
ഇതുകൂടാതെ
* മൊബൈല് നല്ല ഒരു പാസ്സ്‌വേർഡ് / പാറ്റേൺ / ഫിംഗർപ്രിന്റ് ഉപയോഗിച്ച് ലോക്ക് ചെയ്യുക.
* ഡിവൈസ് ഡാറ്റ മൊത്തമായും എൻക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ആൻഡ്രോയിഡ് ഇൽ ഉണ്ട്, ആവശ്യം ഉള്ളവർ അത് ഉപയോഗിക്കുക.
* സെക്യൂർ ആയിട്ടുള്ള മെസ്സെൻജർ ഉപയോഗിക്കുക ( Signal, Whatsapp etc..)
No comments:
Post a Comment