അക്ഷയ സേവനങ്ങൾ ഓൺലൈൻ ആയി നമുക്കും ചെയ്യാം
ഇപ്പോൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ഇൻകം സർട്ടിഫിക്കറ്റ് എന്നിവയൊക്കെ ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിൽ കയറി ഇറങ്ങുകയാണല്ലോ. അവിടെ ചെല്ലുംമ്പോഴോ എങ്ങുമില്ലാത്ത തിരക്കും. ഒരുപാടു സമയവും നമ്മുടെ ക്ഷമയും വരെ നശിക്കാറുണ്ട്. അതിനൊരു ഉപായമാണ് ഞാൻ എവിടെ കാണിച്ചു തരാൻ പോകുന്നത്.
അക്ഷയ കേന്ദ്രങ്ങളിൽ പോയി നാം ചെയ്യുന്ന എല്ലാം നമുക്ക് ഒരു കമ്പ്യൂട്ടർ , ഇന്റർനെറ്റ് കണക്ഷന്‍ , ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടെങ്കിൽ വീട്ടിലിരുന്നു ചെയ്യാവുന്നതേയുള്ളൂ. അതിനായി നാം ആദ്യം https://edistrict.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ കയറുക.
അതിൽ portal use എന്നത് സെലക്ട് ചെയ്യുക. അവിടെ നിന്നും New Portal User Creation എന്നതില്‍ ക്ലിക്ക് ചെയ്യുക.അപ്പോൾ അവിടെ ഒരു പേജ് വരും.
എവിടെ നിങ്ങളുടെ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്യാം. അപ്പോൾ നിങ്ങള്ക് ഒരു user name കൂടെ password ലഭിക്കും. ഇനി ഇതു ഉപയോഗിച്ച് നിങ്ങൾക്ക് പേജിൽ ലോഗിൻ ചെയ്യാം.
ലോഗിൻ ചെയ്തു കഴിയുമ്പോൾ നിങ്ങൾ മറ്റൊരു പേജിൽ എത്തും.
ഇവിടെ നിന്ന്
one time registration
എന്നത് ക്ലിക്ക് ചെയ്തു വിവരങ്ങൾ നല്കി അത് സേവ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ഒരു രജിസ്റ്റർ നമ്പർ ലഭിക്കും. ഇനി താഴെയുള്ള
apply for certificate
ക്ലിക്ക് ചെയ്തു അതിൽ കയറി ഏതു സർട്ടിഫിക്കറ്റ് ആണോ വേണ്ടത് അത് സെലക്ട് ചെയ്തു ആവശ്യമായ വിവരങ്ങൾ നല്കുക.
അപ്പോൾ ഓൺലൈൻ വഴി പേ ചെയ്യാനുള്ള ഓപ്ഷന്‍ വരും. അത് പേ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു റെസിപ്റ്റ് ലഭിക്കും. ഇതു വച്ച് നിങ്ങൾക്ക് നിങ്ങളുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ സാധിക്കും.

Thanks for sharing excellent information Your website is very cool
ReplyDelete