അല്ലോയ്ക്ക് വാട്ട്സാപ്പിനെ പോയിട്ട് ടെലഗ്രാമിനെ വരെ കടത്തിവെട്ടാൻ ആകുമോ എന്നറിയില്ല. പക്ഷേ സംഗതി വളരെ ഫാസ്റ്റ് & സ്മൂത്ത് ആണ്. വീഡിയോ ഒക്കെ മാരക സ്പീഡിൽ ഡൗൺലോഡാകുന്നു.
ഗൂഗിൾ അസ്സിസ്റ്റന്റ് നമ്മൾ ചോദിക്കുന്നതിനൊക്കെ ഒരു മനുഷ്യനെപ്പോലെ മറുപടി തരുന്നു.
ഭാവിയിൽ ഗൂഗിളിന്റെ വീഡൊയോ കാളിങ് ആപ്പായ ഡുവോ ഇതുമായി സിങ്ക് ആവുകയാണെങ്കിൽ പിന്നെ എല്ലാം ഒരു വിരൽ തുമ്പിലായി മാറും. സ്വകാര്യത ഒരിക്കലും പങ്കുവെക്കില്ല എന്നുപറഞ് പറ്റിച്ച് ഫേസ്ബുക്കിനു പണയം വെച്ച വാട്ട്സാപ്പിൽ നിന്നും മാറി ചിന്തിക്കാൻ ബോട്ടും പേജുമൊക്കെക്കൂടിയായി ടെലഗ്രാം ഒരു കോമ്പ്ലിക്കേറ്റഡ് ആയി തോന്നുന്നുവെങ്കിൽ സിമ്പിൾ ആയി ഗൂഗിൾ ഒരു പ്ലാറ്റ് ഫോം അവതരിപ്പിച്ചിരിക്കുന്നു. വർഷങളായി നമ്മൾ ഉപയോഗിക്കുന്ന യൂറ്റ്യൂബ്, ജി മെയിൽ, ക്രോം, ഡ്രൈവ്, ട്രാൻസലേറ്റർ, ഗൂഗിൾ സെർച്ച് എന്നിവയെല്ലാം പ്രതിഫലിക്കുന്ന അല്ലോ അസിസ്റ്റന്റും ചാറ്റിന്റെ കൂടെ സഹായിക്കാനുണ്ട്.
വലിയ മേളങളില്ലാതെയാണു ഗൂഗിൾ അവരുടെ ആപ്പുകളൊക്കെയും ഇന്നുവരെ അവതരിപ്പിച്ചിട്ടുള്ളത് ആ കുടുംബത്തിലേക്ക് വന്ന രണ്ട് നവജാതരാണ് ഗൂഗിൾ ഡുവോ (google Duo), ഗൂഗിൾ അല്ലൊ (google Allo).
ചുരുക്കിപ്പറഞാൽ കുറ്റം പറയാനില്ലാത്ത ഒരു ആപ്പ്.
Saturday, 24 September 2016
ഗൂഗിൾ അല്ലൊ (google Allo).
Subscribe to:
Post Comments (Atom)
No comments:
Post a Comment