സ്മാർട്ഫ്നുകളിൽ നിത്യേനെയെന്നോണം വ്യത്യസ്തങ്ങളായ പല പുതിയ സൗകര്യങ്ങളും സവിശേഷതകളും വന്നുകൊണ്ടിരിക്കുകയാണല്ലോ.. ഫിംഗർപ്രിന്റുംഫേസ് അൺലോക്കും തുടങ്ങി നാലും അഞ്ചും ക്യാമറകളിൽ വരെയെത്തിനിൽക്കുന്നു കാര്യങ്ങൾ. ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെ പണ്ട് നമ്മുടെയൊക്കെ ഫോണുകളിൽ ഉണ്ടായിരുന്ന നമ്മൾ നിത്യമായി ഉപയോഗിച്ചുകൊണ്ടിരുന്ന പല സൗകര്യങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെ നാളെ എന്തൊക്കെയായിരിക്കും നമ്മുടെ സ്മാർട്ഫോണുകളിൽ നിന്നും ഇല്ലാതാക്കുക എന്ന് നോക്കുകയാണ് ഇന്നിവിടെ.
*ഫിംഗർപ്രിന്റ് സ്‌കാനർ*
ഇത് ഇപ്പോൾ തന്നെ പല ഫോണുകളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. പകരം ഫേസ് അൺലോക്ക്, ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് പുതിയ അൺലോക്കിങ് സംവിധാനങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. ആപ്പിളിന്റെ പുതിയ ഫോണുകളിൽ ഫിംഗർ പ്രിന്റ് സ്‌കാനർ ഇല്ല എന്നതും ഒപ്പോയും വിവോയും പോലുള്ള കമ്പനികൾ ഇൻ ഡിസ്പ്ളേ സ്മാർട്ഫോണുകൾ അവതരിപ്പിച്ചതും ഇതിലേക്ക് ചേർത്ത് വായിക്കാം.
*ഹെഡ്‍ഫോൺ ജാക്ക്*
പരമാവധി ഫോണുകൾ സ്ലിം ആക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പല പരിഷ്കാരങ്ങളും ഫോണുകളിൽ നടത്തുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഹെഡ്‌ഫോൺ ജാക്ക്. വരാനിരിക്കുന്ന വൺപ്ലസ് 6Tയെല്ലാം ഇത്തരത്തിൽ 3.5 എംഎം ഓഡിയോ ജാക്ക് ഇല്ലാതെയാണ് എത്തുന്നത്.
*സിം കാർഡ് സ്ലോട്ടുകൾ*
സിം സ്ലോട്ടുകൾ വൈകാതെ തന്നെ സ്മാർട്ഫോണുകളിൽ നിന്നും അപ്രത്യക്ഷമാകും എന്ന കാര്യം സൂചിപ്പിക്കുന്നതാണ് ആപ്പിളിന്റെ പുതിയ ഈ സിം പിന്തുണയുള്ള ഇരട്ട സിം മോഡൽ. വൈകാതെ തന്നെ സ്മാർട്ഫോണുകളും ഈ മാതൃക സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. നമ്മുടെ രാജ്യത്ത് നിലവിൽ ജിയോയും എയർറ്റലും മാത്രമാണ് ഇ സിം പിന്തുണയ്ക്കുന്നത്. വൈകാതെ തന്നെ മറ്റു കമ്പനികളും ഈ കടന്നേക്കും.
*മെമ്മറി കാർഡ് സ്ലോട്ടുകൾ*
അടുത്തതായി ഫോണുകളിൽ നിന്നും ഉടൻ ഇല്ലാതാകാൻ പോകുന്ന ഒന്നാണ് മെമ്മറികാർഡ് കാർഡ് സ്ലോട്ടുകൾ. ഇപ്പോൾ തന്നെ 512 ജിബി വരെ മെമ്മറിയുള്ള ഫോണുകൾ വിപണിയിൽ ഉണ്ട്. ഈ സ്ഥിതി തുടരും എന്നുറപ്പുള്ളതിനാൽ മെമ്മറി കാർഡ് സ്ലോട്ടുകൾ വൈകാതെ തന്നെ ഫോണുകളിൽ നിന്നും അപ്രത്യക്ഷമാകും എന്നുറപ്പിക്കാം.
*സാധാരണയുള്ള ഫോൺ ചാർജറുകൾ*
വളരെ പെട്ടന്നല്ലെങ്കിലും ഭാവിയിൽ ഇല്ലാതാകാൻ പോകുന്ന മറ്റൊന്നായിരിക്കും സാധാരണയുള്ള ഫോൺ ചാർജറുകൾ. വയർലെസ്സ് ചാർജ്ജാറുകളുടെ വരവ് തന്നെയാണ് ഇതിന് കാരണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
*സ്പീക്കറുകൾ*
വിവോ നെക്സ നെക്സ് ഫോൺ ഉപയോഗിക്കുന്നവർക്ക് അറിയാൻ പറ്റുന്ന ഒരു കാര്യമാണ് ഇയർ സ്പീക്കറുകൾ ഫോണിലെ ഡിസ്പ്ളേക്ക് ഉള്ളിൽ തന്നെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നത്. ഈ വൈദ്യം കൂടുതൽ പരിഷ്കരിക്കപ്പെടുകയാണെങ്കിൽ ഒരുപക്ഷെ നാളെ സ്‌പീക്കറുകളും ഇതുപോലെ ഡിസ്പ്ളേക്ക് ഉള്ളിൽ തന്നെ ആയേക്കും.
*വോളിയം ബട്ടണുകൾ*
അടുത്തതായി അപ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള ഒന്നാണ് ഫോണിലെ വോളിയം ബട്ടണുകൾ. ഇതിന് പകരമായി ഒരേപോലെ പവർ ബട്ടൺ ആയും വോളിയം കീ ആയും ഉപയോഗിക്കാൻ പറ്റുന്ന പവർ ബട്ടണുകൾ എത്തും.
*നിലവിലുള്ള ഫോൺ ഡിസൈൻ തന്നെ മാറിയേക്കും*
ഇന്ന് നിലവിലുള്ള ഫോണുകളുടെ ബാർ ഫോർമാറ്റ് തന്നെ ഒരുപക്ഷെ നാളെ ഇല്ലാതായേക്കാം. ഈ ആശയത്തിന് കറുത്ത കരുത്ത് പകരുന്നതാണ് ഇന്ന് നടക്കുന്ന മടക്കാനും വളയ്ക്കാനുമെല്ലാം പറ്റുന്ന ഡിസ്പ്ളേകളുടെ പരീക്ഷണങ്ങൾ.
*ഇയർപീസ് സ്പീക്കറുകൾ*
ഇയർപീസ് സ്പീക്കറുകൾ ഇൻ ഡിസ്പ്ളേ സ്പീക്കറുകളുടെ വരവോടെ ഇല്ലാതാകാൻ സാധ്യതയുള്ള മറ്റൊന്നാണ്. അതും ഫോണുകളുടെ ഏത് ഭാഗത്തു നിന്നും ശബ്ദം കേൾക്കാൻ പറ്റുന്ന രീതിയിൽ ആവും ഉണ്ടാവുക.
*ഒറ്റ ക്യാമറ*
ഇത് ഇപ്പോൾ തന്നെ അപ്രത്യക്ഷമായി വരുന്നുണ്ട്. ഒന്നിന് പകരം ഒന്നും രണ്ടും മൂന്നും നാലും വരെ ക്യാമറകളാണ് ഇപ്പോൾ ഫോണുകളിൽ ഉള്ളത്. ഇത് തുടരുന്ന സ്ഥിതിക്ക് ഒറ്റ ക്യാമറയുള്ള ഫോണുകൾ ഉടൻ തന്നെ അപ്രത്യക്ഷമാകും എന്നതിൽ യാതൊരു സംശയവുമില്ല.