2017-18 അക്കാദമിക് വർഷം മുതൽ രണ്ടാം വർഷ ഹയർ സെക്കണ്ടറി കോമേഴ്സ് വിദ്ധ്യാർത്ഥികൾക്ക് Calc , Base , GNU Khata എന്നീ സ്വതന്ത്ര ടoftware പഠിക്കാൻ അവസരം ലഭിച്ചിരിക്കുകയാണല്ലോ ...
ഈ അവസരത്തിൽ GNU Khata യെ കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
1. GNU Khata ഒരു free and Open source Software ആണ്.
ആർക്ക് വേണമെങ്കിലും ഇതിന്റെ Source code ഉപയോഗിച്ച് Software customise ചെയ്യാൻ കഴിയും.
2. ഏറ്റവും പ്രധാനപ്പെട്ട കാര്യം , ഇത് ഒരു web based Accounting software ആണ്.
ഇതിന്റെ Online installer മുഖേന നമുക്ക് online ആയി Accounting work കൾ ചെയ്യാൻ കഴിയും.
3. ഇത് കേരള ഗവൺമെന്റ് ICFOSS മുഖേന ധനസഹായം നൽകി വികസിപ്പെച്ചെടുത്ത ഒരു സ്വതന്ത്ര Software ആണ്.
4. ഇത് industry based Accounting Software ആണ്.
5. ഇത് ഒരു tutorial Version അല്ല. മറിച്ച് ഒരു professional version തന്നെയാണ്.
6. GNU Khata യിൽ എല്ലാ തീയ്യതികളും enter ചെയ്യാൻ കഴിയുന്നുണ്ട്.
7. Bank Reconciliation statement നമ്മൾ ഒന്നാം വർഷത്തിൽ പഠിപ്പിക്കുന്ന പോലെ തന്നെ prepare ചെയ്യാൻ കഴിയുന്നു.
8. ഇതിൽ Admin നു പുറമെ Manager , Operator എന്നീ രീതിയിൽ users നെ Create ചെയ്യാവുന്നതാണ്.
9. പുതിയ version ൽ Auditor എന്ന user ലൂടെ Account Audit വളരെ ലളിതമായി ചെയ്യാൻ കഴിയുന്നു.
10. Balance Sheet നമുക്ക് Conventional രീതിയിലും Source and application of fund എന്ന രീതിയിലും ലഭിക്കുന്നു.
11. ഓരോ Report ക ളും spread Sheet ലേക്കോ PDF ആയോ Save ചെയ്യാൻ കഴിയുന്നു.
12. Chartered Accountant ആയ Arun KelKar sir ന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഈ Software develop ചെയ്തിരിക്കുന്നത്.
13. ഇതിൻറെ പുതിയ version free ആയി തന്നെ നമുക്ക് Download ചെയ്ത് എടുക്കാവുന്നതാണ്.
14. Computerised Accounting ൻറെ അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും ലളിതമായി പഠിക്കാൻ കുട്ടിക്ക് കഴിയുന്നത് കൊണ്ട് ഭാവിയിൽ ഏത് Accounting software ഉം ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാനപരമായ കഴിവ് ലഭിക്കുന്നു.
15. profit making Organisation ഉം Not for Profit Organisation ഉം inventory യോട് കൂടിയോ അല്ലാതെയോ ഉപയോഗിക്കാൻ കഴിയുന്നു.
16. Sales return , purchase return vouchers ന് പുറമെ Debit note voucher ഉം Credit note voucher ഉം ലഭ്യമാണ്.
17. ഓരോ വർഷത്തെയും books close ചെയ്ത് അടുത്ത വർഷത്തേക്ക് Roll Over ചെയ്യാൻ Close books/Roll Over എന്ന സൗകര്യം ലഭ്യമാണ്.